ഭവന വായ്പ ഭാര്യയുടെയും ഭർത്താവിന്റെയും പേരിലായാലുള്ള മെച്ചങ്ങൾ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സഞ്ജയ് 90 ലക്ഷത്തിന്റെ ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങാന്‍ തീരുമാനിച്ചു. 70 ലക്ഷം പ്രതീക്ഷിച്ച സഞ്ജയിന് ഹോം ലോണ്‍ കമ്പനി 40 ലക്ഷം മാത്രമേ നല്‍കിയുള്ളൂ. ഇവിടെ ഭാര്യയ്ക്ക് ജോലിയുണ്ടെങ്കില്‍ സഞ്ജയിന് ജോയിന്റ് ഹോം ലോണിന് അപേക്ഷിക്കാമായിരുന്നു. നിങ്ങളുടെ പങ്കാളിക്ക് ജോലിയുണ്ടെങ്കില്‍ ഒറ്റയ്ക്ക് ഹോം ലോണിന് അപേക്ഷിക്കുന്നതിനേക്കാള്‍ ഏറ്റവും നല്ലത് ജോയിന്റ് ഹോം ലോണാണ്.

ജോയിന്റ് ഹോം ലോണിന്റെ സവിശേഷതകള്‍ നോക്കൂ.

ജോയിന്റ് ഹോം ലോണിന്റെ സവിശേഷതകള്‍


1. നികുതി ആനുകൂല്യം രണ്ടാള്‍ക്കും

ഹോം ലോണിന് ഒരുപാട് നികുതി ആനുകൂല്യങ്ങളുണ്ട്

ഭവന വായ്പയുടെ മുതലിലേക്ക് അടയ്ക്കുന്ന തുക നികുതി മുക്തമാണ്. പുതിയ നിയമപ്രകാരം ഭവന വായ്പയുടെ പലിശയ്ക്കും നികുതി ഇളവ് നല്‍കുന്നുണ്ട്. രണ്ട് അപേക്ഷകരും പലിശ അടക്കുന്നുണ്ടെങ്കില്‍ 4 ലക്ഷം വരെയുള്ള പലിശയ്ക്ക് നികുതിയിളവ് ലഭിക്കും.

2. ഉയര്‍ന്ന ലോണ്‍ തുക

ജോയിന്റ് ഹോം ലോണ്‍ അപേക്ഷിക്കുമ്പോള്‍ വലിയ തുക ലഭിക്കും. സഞ്ജയിന്റെ കാര്യത്തിലാണെങ്കില്‍ ജോയിന്റ് ഹോം ലോണിലുടെ സഞ്ജയിന് നല്ല ഒരു തുക ലഭിക്കും.

3. നൂലാമാലകള്‍ കുറവ്

ഒരു ലോണ്‍ പാസായിക്കിട്ടാനുള്ള കടമ്പകള്‍ ചെറുതൊന്നുമല്ല. ജോയിന്റ് ഹോം ലോണില്‍ രേഖകള്‍ കൃത്യമാണെങ്കില്‍ എളുപ്പത്തില്‍ കാര്യം നടക്കും. പക്ഷേ ജോയിന്റ് അപേക്ഷകന്‍ രക്തബന്ധത്തില്‍പ്പെട്ടതാവണം. രണ്ടുപേര്‍ക്കും രേഖകള്‍ വ്യതസ്തമായിരിക്കും. അതുപോലെ തന്നെയാണ് തിരിച്ചടവും. തിരിച്ചടവില്‍ വീഴ്ച വന്നാല്‍ കുടുങ്ങും. ലോണ്‍ തുകയ്ക്ക അനുസരിച്ച് മാസതവണയും കൂടും. അതുകൊണ്ടുതന്നെ അപേക്ഷകര്‍ തമ്മില്‍ ധാരണയില്ലെങ്കില്‍ പ്രശ്‌നമാകും.

ഹോം ലോണ്‍ എടുക്കാന്‍ മികച്ച ബാങ്കുകള്‍ഹോം ലോണ്‍ എടുക്കാന്‍ മികച്ച ബാങ്കുകള്‍

Story first published: Wednesday, April 6, 2016, 12:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X