ഏറ്റവും മികച്ച 5 ബിസിനസ് കാര്‍ഡുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിസിനസ് ചെയ്യുന്നവര്‍ക്ക് പ്രത്യേകം ക്രഡിറ്റ് കാര്‍ഡുകളുണ്ട്.കമ്പനിക്കും ജോലിക്കുമനുസരിച്ച് ബിസിനസ് ക്രഡിറ്റ് കാര്‍ഡുകള്‍ മാറാം.

വലിയ ക്രഡിറ്റ് ലിമിറ്റ് നല്‍കുന്നതിനാല്‍ ചെറിയ വ്യവസായങ്ങള്‍ക്കും സംരഭകര്‍ക്കും ഇടപാട് നടത്താന്‍ ഏറ്റവും അനുയോജ്യമായതാണ് ബിസിനസ് ക്രഡിറ്റ് കാര്‍ഡുകള്‍. വാര്‍ഷികലാഭത്തിനും പ്രോഫിറ്റ് ആന്‍ഡ് ലോസ് അക്കൗണ്ടിനുമനുസരിച്ചാണ് ക്രഡിറ്റ് ലിമിറ്റ് തീരുമാനിക്കപ്പെടുന്നത്.

ബിസിനസ് തുടങ്ങാനാവശ്യമായ ഓഫീസ് ഫര്‍ണിച്ചറുകള്‍,കമ്പ്യൂട്ടര്‍ സാമഗ്രികള്‍,സ്റ്റേഷനറി തുടങ്ങിയവ വാങ്ങാന്‍ ഈ കാര്‍ഡുകള്‍ ഉപയോഗിക്കാം.എയര്‍ ടിക്കറ്റ്,കോര്‍പ്പറേറ്റ് ഗിഫ്റ്റുകള്‍,റെസ്റ്റോറന്റ് ബില്ലുകള്‍ ഇളവുകളോടെയും റിവാഡ് പോയിന്റ് നേടിയും അടക്കാന്‍ കാര്‍ഡുകള്‍ സഹായിക്കും.

എസ്ബിഐ പ്ലാറ്റിനം കോര്‍പ്പറേറ്റ് ക്രഡിറ്റ് കാര്‍ഡ

എസ്ബിഐ പ്ലാറ്റിനം കോര്‍പ്പറേറ്റ് ക്രഡിറ്റ് കാര്‍ഡ

അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്നതാണ് എസ്ബിഐ പ്ലാറ്റിനം കോര്‍പ്പറേറ്റ് ക്രഡിറ്റ് കാര്‍ഡ്. കാര്‍ഡ് ഉടമയ്ക്ക് ഇന്‍ഷൂറന്‍സും ലഭിക്കും.
ജീവനക്കാരുടെ വീഴ്ച കാരണം സംഭവിക്കുന്ന ഓര്‍ഗനൈസേഷന്റെ കോര്‍പ്പറേറ്റ് ബാധ്യതകള്‍ ഇന്‍ഷൂറന്‍സ് പരിധിയില്‍പ്പെടും. ഇന്ത്യക്കകത്തും പുറത്തും സുരക്ഷിതമായ ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന സവിശേഷതകളുണ്ട് എസ്ബിഐ പ്ലാറ്റിനം കോപ്പറേറ്റ് ക്രഡിറ്റ് കാര്‍ഡിന്.

എച്ച്ഡിഎഫ്‌സി ബിസിനസ് മണിബാക്ക് ചിപ്പ് ക്രഡിറ്റ് കാര്‍ഡ്

എച്ച്ഡിഎഫ്‌സി ബിസിനസ് മണിബാക്ക് ചിപ്പ് ക്രഡിറ്റ് കാര്‍ഡ്

ചിപ്പും സാങ്കേതികവിദ്യയും ഈ കാര്‍ഡിനെ സുരക്ഷിതമാക്കുന്നുണ്ട്. കാര്‍ഡെടുത്തതിനുശേഷം ആദ്യത്തെ 90 ദിവസം 5000 രൂപ ചിലവാക്കുകയാണെങ്കില്‍ ആദ്യത്തെ വാര്‍ഷികഫീസ് ഈടാക്കില്ല.30,000രൂപയാണ് ചിലവാക്കുന്നതെങ്കില്‍ കാര്‍ഡ് പുതുക്കാനും ചിലവുണ്ടാവില്ല.

ആക്‌സിസ് ബാങ്കിന്റെ മൈ ബിസിനസ് കാര്‍ഡ്

ആക്‌സിസ് ബാങ്കിന്റെ മൈ ബിസിനസ് കാര്‍ഡ്

ആക്‌സിസ് ബാങ്കിന്റെ ഉപയോക്താക്കള്‍ക്ക് അനുയോജ്യമാണ് മൈ ബിസിനസ് കാര്‍ഡ്.കുറഞ്ഞ പലിശനിരക്ക് നല്‍കി ബിസിനസ് നടത്താന്‍ കാര്‍ഡുടമയെ സഹായിക്കുന്നതോടൊപ്പം മികച്ച സേവനങ്ങള്‍ നല്‍കും ഈ കാര്‍ഡ്.

സിറ്റിബാങ്ക് കോര്‍പ്പറേറ്റ് കാര്‍ഡ്

സിറ്റിബാങ്ക് കോര്‍പ്പറേറ്റ് കാര്‍ഡ്

സിറ്റിബാങ്ക് കോര്‍പ്പറേറ്റ് കാര്‍ഡുപയോഗിച്ച് ജീവനക്കാര്‍ക്ക് ലോകത്തിലെവിടേയും റിവാഡ് പോയിന്റുകള്‍ നേടാം.
ബിസിനസ് യാത്രകള്‍ക്കും റെസ്‌റ്റോറന്റുകളിലും താമസത്തിനും വാഹനം വാടകക്കെടുക്കുന്നതിനും 55 ശതമാനം വരെ ഇളവ് ലഭിക്കും ഈ കാര്‍ഡില്‍.

സ്റ്റാന്‍ന്റേഡ് ചാര്‌ട്ടേഡ് ബിസിനസ് ഗോള്‍ഡ് കാര്‍ഡ്

സ്റ്റാന്‍ന്റേഡ് ചാര്‌ട്ടേഡ് ബിസിനസ് ഗോള്‍ഡ് കാര്‍ഡ്

ഈ ബിസിനസ് കാര്‍ഡുടമകള്‍ക്ക് വ്യാപകമായി ബിസിനസ് ഇവന്റുകളിലും സെമിനാറുകളിലും പങ്കെടുക്കാനും ബന്ധങ്ങള്‍ സൃഷ്ടിക്കാനുമാവും.
300,000 രൂപയുടെ ക്രഡിറ്റ് ലിമിറ്റും കാര്‍ഡ് നല്‍കുന്നുണ്ട്.

English summary

5 Best Business Credit Cards In India

There are separate credit cards for people who run businesses. Business credit cards differ with company and type of card.
Story first published: Thursday, May 26, 2016, 17:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X