വിദ്യാഭ്യാസ ലോണ്‍ വേഗത്തിലടക്കാന്‍ 6 വഴികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഷ്ടപ്പെട്ട കോളേജില്‍ ഇഷ്ടപ്പെട്ട കോഴ്‌സിന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിദ്യാഭ്യാസം ചെലവേറിയ ഒരു പ്രക്രിയ തന്നെയാണ്. വര്‍ധിച്ചുവരുന്ന കോളേജ് ഫീസും കോഴ്‌സ് ഫീസും കാരണം ഇപ്പോള്‍ വിദ്യാഭ്യാസ ലോണുകള്‍ ഏറിവരികയാണ്.

 

ഇന്ത്യയ്ക്കകത്തും പുറത്തും ഉന്നതപഠനം നേടാന്‍ വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി സഹായിക്കുകയാണ് വിദ്യാഭ്യാസ ലോണുകളുടെ പ്രധാന ലക്ഷ്യം.

ബാങ്കുകളില്‍ നിന്നും മറ്റു സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും വിദ്യാഭ്യാസ ലോണുകളെടുക്കാം. ക്രഡിറ്റ് സ്‌കോറിനും സ്ഥാപനങ്ങള്‍ക്കുമനുസരിച്ച് പലിശ നിരക്ക് 12-16 ശതമാനം വരെ വ്യത്യാസപ്പെടാം. ലോണെടുത്തവര്‍ എപ്പോഴും പിഴ വരുംമുന്‍പേ ലോണ്‍ തിരിച്ചടക്കാന്‍ ശ്രദ്ധിക്കണം.

വലിയ ജോലി കിട്ടാന്‍ കാത്തിരിക്കല്ലേ

വലിയ ജോലി കിട്ടാന്‍ കാത്തിരിക്കല്ലേ

കുറച്ചുകൂടി നല്ല ജോലി ലഭിക്കും എന്നുകരുതി ഓഫറുകള്‍ വേെേണ്ടന്നുവെയക്കുന്നവരുണ്ട്. പക്ഷേ ഒന്നും ഇല്ലാതിരിക്കുന്നതിനേക്കാള്‍ നല്ലതാണ് ചെറുതെങ്കില്‍ ചെറിയ ജോലി ഉണ്ടായിരിക്കുന്നത്. ലോണ്‍ എത്ര വേഗം അടച്ചുതുടങ്ങുന്നോ അത്ര ഭാരം കുറഞ്ഞുകിട്ടും.

ലോണിനെപ്പറ്റി പഠിക്കുക

ലോണിനെപ്പറ്റി പഠിക്കുക

നിങ്ങളുടെ ലോണ്‍തുക, പലിശനിരക്ക്,തിരിച്ചടക്കേണ്ട തുക,അനുവദിച്ച കാലയളവ് എന്നിവ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഇത് സാമ്പത്തികമായി പ്ലാന്‍ ചെയ്യാന്‍ നിങ്ങളെ സഹായിക്കും.

കാലയളവ്

കാലയളവ്

ജോലി കണ്ടെത്തി വിദ്യാര്‍ത്ഥിക്ക് ലോണ്‍ അടച്ചുതീര്‍ക്കാന്‍ ബാങ്ക് നല്‍കുന്ന കാലയളവാണ് മോററ്റോറിയം പിരിയഡ്. ഈ കാലയളവ് എത്രയാണെന്ന് കൃത്യമായി മനസിലാക്കണം. ഈ സമയത്ത് ലോണടച്ചുതീര്‍ക്കുന്നവര്‍ക്ക് പ്രത്യേകമായി പലിശനിരക്കില്‍ കുറവ് നല്‍കാറുണ്ട് ചില ബാങ്കുകള്‍.

പാര്‍ട്ട ടൈം ജോലികള്‍

പാര്‍ട്ട ടൈം ജോലികള്‍

പഠിക്കുമ്പോള്‍ത്തന്നെ പാര്‍ട്ട് ടൈം ജോലികള്‍ കണ്ടെത്തിയാല്‍ പഠനകാലത്തെ ചിലവുകള്‍ കുറക്കാം. പാര്‍ട്ട് ടൈം ജോലിയുണ്ടെങ്കില്‍ പഠനം തീരും മുന്‍പേ ലോണടച്ചുതുടങ്ങാം.

ബോണസ് തുക

ബോണസ് തുക

ജോലി ചെയ്യാനാരംഭിച്ചുകഴിഞ്ഞാല്‍ എല്ലാ വര്‍ഷവും ബോണസ് അല്ലെങ്കില്‍ ശമ്പളവര്‍ധനയുണ്ടാവും. ഈ തുക ലോണടക്കാന്‍ ഉപയോഗിക്കാം.

ജോലിയില്‍ നിന്നും ലോണ്‍

ജോലിയില്‍ നിന്നും ലോണ്‍

ചില കമ്പനികള്‍ ജോലിക്കാര്‍ക്ക് കുറഞ്ഞ പലിശയില്‍ ലോണ്‍ നല്‍കാറുണ്ട്. വിദ്യാഭ്യാസ ലോണ്‍ വേഗത്തിലടക്കണ്ടവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. കമ്പനി നിങ്ങളുടെ ശമ്പളത്തില്‍ നിന്നും മാസംതോറും ലോണ്‍തുക പിടിക്കും.

English summary

6 Tips To Clear Education Loan Fast

Students who have availed loan to pursue their education should be carefully about repayment of the loan on time or before the due.
Story first published: Thursday, May 12, 2016, 16:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X