വെറും 100 രൂപ കൊണ്ട് ലക്ഷങ്ങൾ നേടാം...എങ്ങനെയെന്ന് അറിയണ്ടേ???

മികച്ച വരുമാനം നേടിത്തരാന്‍ കഴിവുള്ള 100 രൂപയ്ക്ക് താഴെയുള്ള 7 ഓഹരികൾ ഇവയാണ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാ കമ്പനികളും അവരുടെ വാര്‍ഷിക വരുമാനം പരസ്യപ്പെടുത്തുന്ന തിരക്കിലാണ്. ബാങ്കിംഗ് ഇന്‍ഫ്രാ കമ്പനികള്‍ക്ക് കഴിഞ്ഞ വര്‍ഷം അത്ര നല്ലതായിരുന്നില്ല.

മികച്ച പല ഓഹരികളും വളരെ മോശം വരവാണ് നല്‍കിയത്. അതുകൊണ്ട് തന്നെ ഈ വര്‍ഷം നിക്ഷേപിക്കുമ്പോള്‍ സൂക്ഷിക്കണം. മികച്ച വരുമാനം നേടിത്തരാന്‍ കഴിവുള്ള 100 രൂപയ്ക്ക് താഴെയുള്ള 7 ഓഹരികൾ ഇവയാണ്.

എന്‍സിസി

എന്‍സിസി

എയര്‍പോര്‍ട്ട്,സീപോര്‍ട്ട്,റോഡുകള്‍,പവര്‍ തുടങ്ങിയ മേഖലകളില്‍ ഒട്ടേറെ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കി ഒന്നാമതാണ് എന്‍സിസി.മാര്‍ച്ച് വരെയുള്ള സമയത്ത് എന്‍സിസി അര്‍ബന്‍ 56 കോടിയുടെ ലാഭമുണ്ടാക്കിയിട്ടുണ്ട്. മുന്‍പോട്ട് കമ്പനിയ്ക്ക ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്ന് തീര്‍ച്ചയാണ്. ഇന്ത്യയിലെ ഏറ്റവും വിലകൂടിയ 8 ഷെയറുകള്‍

സിന്‍ഡിക്കേറ്റ് ബാങ്ക്

സിന്‍ഡിക്കേറ്റ് ബാങ്ക്

സാമ്പത്തികമായ ഒരു വീണ്ടെടുപ്പ് നടന്നാല്‍ ബാങ്കിംഗ് ഓഹരികള്‍ വളരെ മുന്നേറും. നിഷ്‌ക്രിയാസ്തികളുടെ കാര്യത്തിലും കൈകാര്യത്തിന്റെ കാര്യത്തിലും പണമുണ്ടാക്കാന്‍ കഴിയുന്ന മികച്ച ഓഹരിയാണ് സിന്‍ഡിക്കേറ്റ് ബാങ്കിന്റേത്. നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാണോ?? എങ്കിൽ വെറും 50 രൂപ മതി ജീവിതം മാറിമറിയാൻ

സിന്‍ടെകസ്

സിന്‍ടെകസ്

നല്ല ശേഷിയുള്ള ഓഹരിയാണ് സിന്‍ടെക്‌സിന്റേത്. പ്ലാസ്റ്റിക് ടാങ്കുകള്‍ ഉത്പാദിപ്പിക്കുന്ന കമ്പനിയായ സിന്‍ടെക്‌സ് ഇപ്പോള്‍ ടെക്‌സ്റ്റൈല്‍ രംഗത്തേക്കും കെമിക്കല്‍ രംഗത്തേക്കും കടന്നിട്ടുണ്ട്. 120 രൂപയില്‍ നിന്നാണ് സ്റ്റോക്ക് ഇപ്പോഴത്തെ വിലയായ 79ലേക്ക് എത്തിയത്. സാമ്പത്തികമായി വളര്‍ച്ചയുണ്ടായാല്‍ അടുത്ത 3-4 വര്‍ഷത്തേയ്ക്ക് വില ഇരട്ടിയാകും. കൂടുതൽ കാശ് വാരാം... ബാങ്ക് ഓഹരികളാണ് ബെസ്റ്റ്!!! 

എന്‍എംഡിസി

എന്‍എംഡിസി

എന്‍എംഡിസിയുടെ ഓഹരി വാങ്ങിച്ചാല്‍ 8 ശതമാനം ആദായം നേടാം ഇത് നികുതിരഹിതമാണ്. 140 രൂപയില്‍ നിന്നാണ് എന്‍എംഡിസി 90 രൂപയിലേക്കെത്തിയത്. ഇരുമ്പയിര് വ്യവസായത്തിലെ പ്രമുഖരായ എന്‍എംഡിസിയുടെ വില ഇനിയും ഉയരാനാണ് സാധ്യത. ഉറങ്ങിക്കിടന്നും കൈ നിറയെ കാശുണ്ടാക്കാം...‌ ഇതാ ഈ വഴികളാണ് ബെസ്റ്റ്

കാനറ ബാങ്ക്

കാനറ ബാങ്ക്

സിന്‍ഡിക്കേറ്റ് ബാങ്കിനെപ്പാലെ 380ല്‍ നിന്നും 190ലേക്ക് ഇടിഞ്ഞ ഓഹരികളാണ് കാനറ ബാങ്കിന്റേത്. സാമ്പത്തിക വളര്‍ച്ച ഉണ്ടായാല്‍ 3 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാവും.
ബാങ്കിംഗ് മേഖലയില്‍ നിഷ്‌ക്രിയാസ്തികള്‍ മാറ്റാനുള്ള ഗവണ്‍മെന്റ് നീക്കവും കാനറ ബാങ്കിന് ഗുണം ചെയ്യും. കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട!!! മാസം 40000 രൂപ ശമ്പളം ലഭിക്കുന്ന ജോലികൾ ഇവയാണ്

എല്‍&ടി ഫിനാന്‍സ്

എല്‍&ടി ഫിനാന്‍സ്

2016 മാര്‍ച്ച് 31 വരെ നല്ല പ്രകടനമാണ് എല്‍&ടി ഫിനാന്‍സ് കാഴ്ച വെച്ചത്. സാമ്പത്തിക നില അനുകൂലമാണെങ്കില്‍ കമ്പനി ഇനിയും വികസിപ്പിക്കാനാണ് സാധ്യത. ഇപ്പോഴത്തെ 70 രൂപ വില ഓഹരി വാങ്ങിക്കാവുന്ന നല്ല വിലയാണ്. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങൾക്കുമാകാം കോടീശ്വരൻ!!!

ജയിന്‍ ഇറിഗേഷന്‍

ജയിന്‍ ഇറിഗേഷന്‍

കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കാന്‍ യൂണിയന്‍ ബഡ്ജറ്റില്‍ പ്രത്യേക പരിഗണനയുണ്ട്. അഞ്ചു വര്‍ഷത്തിനകം കര്‍ഷകരുടെ വരുമാനം ഇരട്ടിയായി വര്‍ദ്ധിപ്പിക്കാനും പദ്ധതിയുണ്ട്.
ജയിന്‍ ഇറിഗേഷന്‍ കമ്പനിക്ക് 29 ഇടത്ത് പ്ലാന്റുകളുണ്ട്. പ്ലാസ്റ്റിക് പൈപ്പുകള്‍,ടിഷ്യൂ കള്‍ച്ചര്‍ ചെടികള്‍, അഗ്രോ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് കമ്പനിയുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍.അടുത്ത 3 വര്‍ഷത്തിനുള്ളില്‍ കമ്പനി വരുമാനത്തില്‍ വന്‍ വര്‍ദ്ധന പ്രതീക്ഷിക്കാം. ഫീസ് കേട്ടാൽ ഞെട്ടും!! ഇന്ത്യയിലെ കോടീശ്വര പുത്രന്മാ‍ർ പഠിക്കുന്ന സ്കൂളുകൾ ഇതാ...

malayalam.goodreturns.in

English summary

7 Shares Under Rs 100 That Have Potential To Generate Super Returns

Against this backdrop investors have to be very selective and buy stocks that can yield good returns.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X