വീട് സ്വന്തമാക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ 9 കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട് വാങ്ങാന്‍ തയ്യാറെടുക്കുകയാണോ ? പലരുടെയും ജീവിതത്തിലെ പ്രധാന തീരുമാനമാണ് സ്വപ്‌നത്തിലെ വീട് സ്വന്തമാക്കുക എന്നത്.

വീട് വാങ്ങാന്‍ തീരുമാനമെടുത്തെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ:

സ്വയം ശേഷി വിലയിരുത്തുക

സ്വയം ശേഷി വിലയിരുത്തുക

സാമ്പത്തിക ബാധ്യതകള്‍ അതിന്റെ തിരിച്ചടവ് ,ദീര്‍ഘകാലത്തേക്കുള്ള ഒരു സാമ്പത്തിക ബാധ്യത താങ്ങാന്‍ തക്കവണ്ണം നിങ്ങളുടെ വരുമാനം സ്ഥിരമാണോ? അടുത്ത മാസം കിട്ടുന്ന ശമ്പളത്തില്‍ നിന്നു വേണോ ഭവന വായ്പ അട യ്ക്കാന്‍, അതോ ഭവന വായ്പയുടെ തിരിച്ചടവിനായി വരുമാനം ഉണ്ടോ? തുടങ്ങിയ കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം.

വീട് എവിടെ

വീട് എവിടെ

നിങ്ങളുടേത് ഇടയ്ക്കിടയ്ക്ക് സ്ഥലം മാറ്റമുള്ള ജോലിയാണോ, ഓഫീസില്‍ നിന്നും വാങ്ങാന്‍ ഉദ്ദേശിക്കുന്ന വീട്ടിലേക്കുള്ള ദൂരം എത്രയാണ് തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിഗണിച്ചു വേണം വീട് എവിടെ വാങ്ങണം എന്ന തീരുമാനമെടുക്കാന്‍.

ഭാവിയിലേക്കുള്ള പ്രതീക്ഷ

ഭാവിയിലേക്കുള്ള പ്രതീക്ഷ

റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളുടെയും വില ഇടിഞ്ഞേക്കാം. അതിനാല്‍ ഭാവിയില്‍ വന്‍ ലാഭത്തിന് വില്‍ക്കാനാകും എന്ന പ്രതീക്ഷയിലാകരുത് വീട് വാങ്ങുന്നത്.

വായ്പ കിട്ടാനുള്ള വഴി

വായ്പ കിട്ടാനുള്ള വഴി

സമ്പാദ്യം എടുത്താണോ വീട് വാങ്ങുന്നത്, അതോ ഭവന വായ്പ എടുത്തോ? വായ്പ എടുത്താണെങ്കില്‍ ഏത് ബാങ്കില്‍ നിന്ന്, എത്ര രൂപ ലഭിക്കും തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കിയതിന് ശേഷം മാത്രം ബില്‍ഡറുമായി കരാറില്‍ ഏര്‍പ്പെടുക. പലിശ നിരക്കുകള്‍ താരതമ്യം ചെയ്യാന്‍ മറക്കരുത്.

വില്‍പ്പന കരാര്‍ പരിശോധിക്കുക

വില്‍പ്പന കരാര്‍ പരിശോധിക്കുക

കരാറില്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ പിന്നെ അതില്‍ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ സാധ്യമായെന്ന് വരില്ല.വില്‍പ്പന കരാര്‍ ശ്രദ്ധാപൂര്‍വം വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം ഒപ്പിടുക.

അടിസ്ഥാന വിലയും യഥാര്‍ത്ഥ വിലയും

അടിസ്ഥാന വിലയും യഥാര്‍ത്ഥ വിലയും

പരസ്യത്തില്‍ പറയുന്നതായിരിക്കില്ല മിക്കപ്പോഴും അപ്പാര്‍ട്ട്മെന്റിന്റെ യഥാര്‍ത്ഥ വില. പരസ്യത്തിലേത് അടിസ്ഥാന വിലയായിരിക്കും. അതിന്റെ കൂടെ കാര്‍ പാര്‍ക്കിംഗ്, കെയര്‍ടേക്കിംഗ് ചാര്‍ജ്, മാലിന്യ-മലിനജല സംസ്‌കരണം പോലുള്ള പൊതു സംവിധാനങ്ങള്‍ക്കുള്ള ചാര്‍ജ് തുടങ്ങിയവകൂടി ച്ചേര്‍ക്കുമ്പോള്‍ അടിസ്ഥാന വിലയേക്കാള്‍ 20-30 ശതമാനം കൂടുതല്‍ കൊടുക്കേണ്ടി വന്നേക്കും.

സൂപ്പര്‍ ഏരിയയും കാര്‍പ്പെറ്റ് ഏരിയയും

സൂപ്പര്‍ ഏരിയയും കാര്‍പ്പെറ്റ് ഏരിയയും

സ്റ്റെയര്‍കേസ്, ലോബി, ഇടനാഴി തുടങ്ങിയ പൊതുസൗകര്യങ്ങളുടെകൂടി അളവ് ചേര്‍ന്നതാണ് ഒരു അപ്പാര്‍ട്ട്മെന്റിന്റെ സൂപ്പര്‍ ഏരിയ. അപ്പാര്‍ട്ട്മെന്റിന്റെ ഉള്‍വശത്ത് ആകെ ഉപയോഗിക്കുന്ന സ്ഥലമാണ് കാര്‍പ്പെറ്റ് ഏരിയ. കാര്‍പ്പറ്റ് ഏരിയയാണ് നിങ്ങള്‍ക്ക് സ്വന്തമായി ലഭിക്കുന്നത്, അവിടെയാണ് താമസിക്കേണ്ടി വരുന്നത്. അതിനാല്‍ കാര്‍പ്പെറ്റ് ഏരിയ എത്രയെന്ന് വ്യക്തമായി അറിയണം.

നികുതികള്‍

നികുതികള്‍

വില്‍പ്പന നികുതി, രജിസ്ട്രേഷന്‍ ചാര്‍ജ്, കെട്ടിട നികുതി ഇങ്ങനെ വിവിധ നികുതികള്‍ ഒരു അപ്പാര്‍ട്ട്മെന്റിന് ബാധകമാണ്. ചില ബില്‍ഡര്‍മാര്‍ നികുതി അടയ്ക്കുകയും പിന്നീട് വാങ്ങുന്നവരില്‍ നിന്ന് വിലയില്‍ ഉള്‍പ്പെടുത്തി ഈടാക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. കൈമാറുന്നതിനു മുമ്പ് നികുതികള്‍ അടച്ചു തീര്‍ക്കേണ്ടത് ബില്‍ഡര്‍മാരുടെ ഉത്തരവാദിത്തമാണ്. ഇത് അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.

ബാധ്യതകള്‍

ബാധ്യതകള്‍

നിങ്ങള്‍ വാങ്ങുന്ന അപ്പാര്‍ട്ട്മെന്റ് ബില്‍ഡറുടെ സ്വന്തം ഭൂമിയില്‍ പണിതതാണോ, അതോ മറ്റൊരാളുടെ ഭൂമിയില്‍ പണിതതോ എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മറ്റൊരാളുടെ ഭൂമിയില്‍ പണിതതാണെങ്കില്‍ ബില്‍ഡര്‍ക്ക് അതിന് അവകാശമുണ്ടെന്നതിനുള്ള രേഖകള്‍ പരിശോധിക്കണം. ഭൂമിയുടെ മേല്‍ കടബാധ്യതകളില്ലെന്ന് ഉറപ്പ് വരുത്തണം. മുന്‍ ആധാരങ്ങള്‍ ചോദിച്ച് വാങ്ങണം.

English summary

9 things to consider before buying a house

Check out the nine things you need to consider before buying a house or flat.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X