വനിതകള്‍ക്ക് മാത്രമായുള്ള 5 ബാങ്ക് അക്കൗണ്ടുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വനിതകള്‍ക്ക് മാത്രമായി ഒരുപാട് ബാങ്ക് നിക്ഷേപ പദ്ധതികള്‍ നമ്മുടെ സ്വകാര്യ-പൊതുമേഖല ബാങ്കുകള്‍ അവതരിപ്പിക്കുന്നുണ്ട്. പക്ഷേ പലപ്പോഴും ഇത് വേണ്ടത്ര ആളുകളിലേക്കെത്താറില്ല.

 

അഞ്ച് ബാങ്കുകളുടെ വനിതകള്‍ക്ക് മാത്രമായുള്ള പ്രത്യേക ബാങ്ക് അക്കൗണ്ടുകളാണ് ഇവയെല്ലാം.

എസ്ഐബി 'മഹിളാ പ്ലസ്' (സൗത്ത് ഇന്ത്യന്‍ ബാങ്ക്)

എസ്ഐബി 'മഹിളാ പ്ലസ്' (സൗത്ത് ഇന്ത്യന്‍ ബാങ്ക്)

18 വയസായാല്‍ തുടങ്ങാവുന്ന റിക്കറിംഗ് ഡിപ്പോസിറ്റോടുകൂടിയ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ആണ് എസ്ഐബി മഹിളാ പ്ലസ്. 50,000 രൂപയുടെ ഹൗസ് ടു ഹൗസ് ട്രാവല്‍ ഇന്‍ഷുറന്‍സ്, ഒരു വര്‍ഷത്തേക്ക് 10,000 രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് കവര്‍ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങള്‍. എസ്.ബി അക്കൗണ്ടിന്റെ മിനിമം ബാലന്‍സ് 5000 രൂപയാണെങ്കില്‍ ആര്‍ഡിയുടേത് ഒരു വര്‍ഷത്തേക്ക് 1000 രൂപയാണ്. സൗജന്യ ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യങ്ങളും ലഭ്യമാണ്.

മഹിളാ മിത്ര അക്കൗണ്ട് (ഫെഡറല്‍ ബാങ്ക്)

മഹിളാ മിത്ര അക്കൗണ്ട് (ഫെഡറല്‍ ബാങ്ക്)

18 വയസായ സ്ത്രീകള്‍ക്ക് ഫെഡറല്‍ ബാങ്ക് ഒരുക്കിയിരിക്കുന്ന അക്കൗണ്ട്. 75,000 രൂപയുടെ ഡെയ്ലി ലിമിറ്റോടുകൂടിയ വിസ ഗോള്‍ഡ് ഡെബിറ്റ് കാര്‍ഡ്, കുട്ടികള്‍ക്കായി ഡെബിറ്റ് കാര്‍ഡോടുകൂടി രണ്ട് സീറോ ബാലന്‍സ് എക്കൗണ്ടുകള്‍, സൗജന്യ മൊബൈല്‍ ബാങ്കിംഗ്, മൊബൈല്‍ അലര്‍ട്ട് സംവിധാനം, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങള്‍. എല്ലാ റീട്ടെയില്‍ ലോണ്‍ ഉല്‍പ്പന്നങ്ങള്‍ക്കും പ്രോസസിംഗ് ഫീസില്‍ 50 ശതമാനം കിഴിവും ലഭ്യമാണ്.

ലേഡീസ് ഫസ്റ്റ് കാര്‍ഡ് (ആക്സിസ് ബാങ്ക്)

ലേഡീസ് ഫസ്റ്റ് കാര്‍ഡ് (ആക്സിസ് ബാങ്ക്)

വീട്ടുസംബന്ധമായ ചെലവുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആക്സിസ് ബാങ്ക് അവതരിപ്പിച്ച സീറോ ബാലന്‍സ് അക്കൗണ്ടാണ് ലേഡീസ് ഫസ്റ്റ് കാര്‍ഡ്.മാസംതോറുമുള്ള ബാങ്ക് സ്റ്റേറ്റ്മെന്റിനോടൊപ്പം വരുന്ന 'സ്പെന്റ്സ് അനലൈസര്‍' ചെലവുകള്‍ (ഗ്രോസറി, അപ്പാരല്‍സ്, എന്റര്‍ടെയ്ന്‍മെന്റ്) പല വിഭാഗങ്ങളാക്കി തിരിച്ച് കുടുംബ ബജറ്റ് ക്രമീകരിക്കുന്നതില്‍ സഹായിക്കുന്നു. അക്കൗണ്ടിലെ മിച്ചം വരുന്ന തുകയ്ക്ക് വര്‍ഷത്തില്‍ നാല് ശതമാനം പലിശയും ലേഡീസ് ഫസ്റ്റ് കാര്‍ഡ് നല്‍കുന്നു. പലവ്യഞ്ജനം, വസ്ത്രങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ ഉപഭോക്താക്കള്‍ ചെലവാക്കുന്ന ഓരോ 100 രൂപയ്ക്കും അഞ്ച് റിവാര്‍ഡ് പോയ്ന്റ്സ് ലഭിക്കും. സൗജന്യ ഇന്റര്‍നെറ്റ് ബാങ്കിംഗ്, എസ്എംഎസ് അലര്‍ട്ടുകള്‍ എന്നിവയും ഈ കാര്‍ഡ് വഴി ലഭിക്കും.

ഐഡിബിഐ ബാങ്ക് (സൂപ്പര്‍ ശക്തി വുമന്‍സ്)

ഐഡിബിഐ ബാങ്ക് (സൂപ്പര്‍ ശക്തി വുമന്‍സ്)

ഇതൊരു സീറോ ബാലന്‍സ് സേവിംഗ്സ് അക്കൗണ്ട് ആണ്. ഇതോടൊപ്പം 18 വയസിന് താഴെയുള്ള കുട്ടികള്‍ക്കായി രണ്ട് സൗജന്യ സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ ലഭിക്കും. ഇതോടൊപ്പം വിമന്‍സ് ഇന്റര്‍നാഷണല്‍ എറ്റിഎം കം ഡെബിറ്റ് കാര്‍ഡ് ലഭിക്കും. ദിവസം 40,000 രൂപയോളം പിന്‍വലിക്കാം. ലോക്കര്‍ സേവനങ്ങളില്‍ 25 ശതമാനം ഇളവ്, ഡീമാറ്റ് എഎംസിയില്‍ 50 ശതമാനം ഇളവ് എന്നിവയും ലഭിക്കും.

യെസ് ഗ്രേസ് (യെസ് ബാങ്ക്)

യെസ് ഗ്രേസ് (യെസ് ബാങ്ക്)

10,000 രൂപയാണ് ഈ സേവിംഗ്സ് അക്കൗണ്ടില്‍ ശരാശരി ത്രൈമാസ ബാലന്‍സ്. ഇതോടൊപ്പം കുട്ടികള്‍ക്കായി ഒരു സീറോ ബാലന്‍സ് അക്കൗണ്ട് ലഭിക്കും. ഏഴ് ശതമാനം പലിശ. കൂടാതെ ലോക്കര്‍ സൗകര്യത്തില്‍ 25 ശതമാനം ഇളവ്. ഡെബിറ്റ് കാര്‍ഡില്‍ നടത്തുന്ന എല്ലാ പര്‍ച്ചേസുകള്‍ക്കും 0.5 ശതമാനം കാഷ് ബാക്ക്. അക്കൗണ്ട് ക്രെഡിറ്റ്, ഡെബിറ്റ്, ബാലന്‍സ് എന്നിവയില്‍ ഫോണ്‍, ഇ-മെയ്ല്‍ വഴി സൗജന്യ അലര്‍ട്ട് സംവിധാനം. ആദ്യ വര്‍ഷം വാര്‍ഷിക മെയ്ന്റനന്‍സ് തുകയില്‍ ഇളവും ലഭ്യമാണ്.

English summary

Five bank accounts exclusively for women

Public and private sector banks offers a variety of bank account schemes for women.
Story first published: Wednesday, May 25, 2016, 9:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X