ഇന്‍ഷുറന്‍സിലെ അബദ്ധങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്‍ഷുറന്‍സ് പോളിസികള്‍ ഓരോരുത്തര്‍ക്കും പരിരക്ഷ ഉറപ്പു വരുത്തുന്നു. എന്നാല്‍ പോളിസിയെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത്യാവശ്യത്തിന് ലഭിക്കേണ്ട പരിരക്ഷ നമുക്ക് നഷ്ടപ്പെട്ടെന്നിരിക്കും.

വാഹന ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയെപ്പറ്റി ധാരാളം പരാതികള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. ഇന്‍ഷുറന്‍സ് ഉണ്ട് എന്ന കാരണം കൊണ്ട് മാത്രം ആശുപത്രികളില്‍ അനാവശ്യമായ ടെസ്റ്റുകള്‍ക്ക് വിധേയമാകരുത്. പ്രസവം, ദന്തചികില്‍സ ജന്മനാ ഉള്ള രോഗങ്ങള്‍, മാനസിക രോഗങ്ങള്‍ എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നില്ല.

ഇന്‍ഷുറന്‍സിലെ അബദ്ധങ്ങള്‍ ഒഴിവാക്കാന്‍ ഇതാ ചില കാര്യങ്ങള്‍

1. ലാഭമില്ല പരിരക്ഷ

1. ലാഭമില്ല പരിരക്ഷ

ഇന്‍ഷുറന്‍സില്‍ നിക്ഷേപിച്ചാല്‍ ലാഭം കിട്ടും എന്നത് മിഥ്യാധാരണയാണ്. പരിരക്ഷയാണ് ലഭിക്കുന്നത്.

ഒപ്പിടുമ്പോള്‍ ശ്രദ്ധിക്കാം

ഒപ്പിടുമ്പോള്‍ ശ്രദ്ധിക്കാം

അപേക്ഷഫോമുകള്‍ ശ്രദ്ധിച്ച് വായിച്ചുനോക്കി, സ്വയം പൂരിപ്പിച്ചശേഷം മാത്രം ഒപ്പിടുക.

പോളിസി ഒഴിവാക്കാം

പോളിസി ഒഴിവാക്കാം

പോളിസി കിട്ടിക്കഴിഞ്ഞാല്‍ അതിലെ നിബന്ധനകള്‍ വായിച്ചുനോക്കി, തൃപ്തികരമല്ലെങ്കില്‍ 15 ദിവസത്തിലോ, ഒരു മാസത്തിലോ പോളിസി റദ്ദ് ചെയ്യാവുന്നതാണ്.

സത്യം മറച്ചുവെക്കരുത്

സത്യം മറച്ചുവെക്കരുത്

വസ്തുതകള്‍ മറച്ചുവെക്കരുത്. അസുഖങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യമായും രേഖപ്പെടുത്തണം, പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവ പ്രത്യേകിച്ചും.

പ്രീമിയത്തില്‍ വീഴ്ച വേണ്ട

പ്രീമിയത്തില്‍ വീഴ്ച വേണ്ട

പ്രീമിയം കൃത്യസമയത്ത് അടയ്ക്കുക. പ്രീമിയം അടച്ചില്ലെങ്കില്‍ പരിരക്ഷ ലഭിക്കാതെ വരുമെന്ന സത്യം ഓര്‍ത്തിരിക്കണം.

പോളിസിയെ പഠിക്കാം

പോളിസിയെ പഠിക്കാം

ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നതിനു മുമ്പ് അതിന്റെ എല്ലാ വശങ്ങളും വിലയിരുത്തുക. ലക്ഷക്കണക്കിന് രൂപ വിലയുള്ളവയാണ് പോളിസികള്‍ എന്ന വാസ്തവം പലരും അവഗണിക്കുന്നു.

നഷ്ടങ്ങളെപ്പറ്റി പെട്ടന്നറിയിക്കുക

നഷ്ടങ്ങളെപ്പറ്റി പെട്ടന്നറിയിക്കുക

ഇന്‍ഷുറന്‍സ് കമ്പനിയെ നിങ്ങളുടെ നഷ്ടത്തെക്കുറിച്ച് വളരെ പെട്ടെന്ന് അറിയിക്കണം. ഉദാഹരണത്തിന് വാഹനാപകടം, വാഹനമോഷണം, വീടിന് സംഭവിക്കുന്ന അപകടങ്ങള്‍, വീട്ടിലെ വസ്തുമോഷണം എന്നിവ അവ സംഭവിച്ച് 24 മണിക്കൂറിനുളളില്‍ കമ്പനിയെ രേഖാമൂലം അറിയിക്കേണ്ടതാണ്.

ആവശ്യങ്ങള്‍ക്കനുസരിച്ച പോളിസികള്‍

ആവശ്യങ്ങള്‍ക്കനുസരിച്ച പോളിസികള്‍

പരിശോധനകള്‍ നടത്തിയ ശേഷം മാത്രം സ്വന്തം പ്രായം, ആരോഗ്യം, വരുമാനം എന്നിവ കണക്കിലെടുത്ത് പോളിസികള്‍ എടുക്കുക. പ്രധാനമന്ത്രിയുടെ സുരക്ഷാഭീമ, ജീവന്‍ജ്യോതി, അടല്‍ പെന്‍ഷന്‍ എന്നീ പദ്ധതികള്‍ പ്രയോജനപ്പെടുത്താം.

English summary

Eight things to consider while taking a insurance policy

Insurance policy ensures safety policy holder.But you may lose the coverage unless you paid attention to certain terms and conditions.
Story first published: Saturday, June 11, 2016, 10:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X