സാമ്പത്തികാരോഗ്യത്തിന് 10 വഴികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെലവുകളൊതുക്കി സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവരാണെല്ലാവരും. എന്നാല്‍ ആഗ്രഹം മാത്രമേ നടക്കാറുള്ളൂ. പലപ്പോഴും വരവില്‍ക്കവിഞ്ഞ ചിലവ് കാരണം പണമൊന്നും കയ്യില്‍നില്‍ക്കില്ല.

 

മികച്ച ധനകാര്യസ്ഥിതി കൈവരിക്കാന്‍ ഈ എട്ട് മാര്‍ഗങ്ങള്‍ പരിശീലിക്കാം

1. ബജറ്റുണ്ടാക്കാം

1. ബജറ്റുണ്ടാക്കാം

ബജറ്റുണ്ടാക്കുക, ഇതുവഴി ഓരോ രൂപയും എവിടേയ്ക്കു പോകുന്നുവെന്നു മനസിലാക്കാന്‍ സാധിക്കും. ആവശ്യമില്ലാത്ത ചെലവുകള്‍ ഭാവിയില്‍ വെട്ടിക്കുറയ്ക്കാന്‍ ഇതു സഹായിക്കും.

2. കടം വേണ്ട മൊത്തവിലയില്‍ വാങ്ങാം

2. കടം വേണ്ട മൊത്തവിലയില്‍ വാങ്ങാം

കാര്‍, മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ തുടങ്ങിയവ കടം കൂടാതെ വാങ്ങുക. തീരെ നിവൃത്തിയില്ലെങ്കില്‍ മാത്രം വായ്പയെ ആശ്രയിക്കുക.ഇത്തരത്തിലുള്ള വസ്തുക്കള്‍ എല്ലാം കഴിയുമെങ്കില്‍ കടം കൂടാതെ വാങ്ങുക.

3. പ്രീമിയം താരതമ്യം ചെയ്യാം

3. പ്രീമിയം താരതമ്യം ചെയ്യാം

ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയവ എടുക്കുന്നതിനു മുമ്പു പ്രീമിയം താരതമ്യം ചെയ്യുക. ഇപ്പോള്‍ പോര്‍ട്ടല്‍ സംവിധാനമുള്ളതിനാല്‍ മെച്ചപ്പെട്ട ഓഫര്‍ കിട്ടിയാല്‍ അങ്ങോട്ടേയ്ക്കു മാറാം.

4. കിഴിവുകള്‍ ഉപയോഗിക്കാം

4. കിഴിവുകള്‍ ഉപയോഗിക്കാം

സാധനങ്ങള്‍ വാങ്ങുവാന്‍ ഡിസ്‌കൗണ്ട് കൂപ്പണുകള്‍, ഫെസ്റ്റിവല്‍ സീസണ്‍, മറ്റു കിഴിവു കാലം, എക്‌സ്‌ചേഞ്ച് ഓഫര്‍ തുടങ്ങിയവയെല്ലാം ഉപയോഗപ്പെടുത്തുക. ഓണ്‍ലൈനായും ഓഫറില്‍ ഷോപ്പിംഗ് നടത്താം.

5. സമ്പാദ്യത്തിന്

5. സമ്പാദ്യത്തിന്

ഒരു റെക്കറിംഗ് സേവിംഗ് അക്കൗണ്ട് ആരംഭിക്കുക. പിപിഎഫ്, റെക്കറിംഗ് ഡിപ്പോസിറ്റ്, മ്യൂച്വല്‍ ഫണ്ട്, എസ്‌ഐപി, ചിട്ടി തുടങ്ങിയയിലൂടെ ക്രമമായി സമ്പാദ്യത്തിനുള്ള പദ്ധതി തുറക്കണം. തുക എത്ര ചെറുതാണെങ്കിലും ക്രമമായി എല്ലാ മാസവും ഇതില്‍ നിക്ഷേപം നടത്തുക.

6. കുറക്കാം ക്രഡിറ്റ് കാര്‍ഡ് ഉപയോഗം

6. കുറക്കാം ക്രഡിറ്റ് കാര്‍ഡ് ഉപയോഗം

ക്രെഡിറ്റ് കാര്‍ഡ് പേമെന്റുകള്‍ കൃത്യസമയത്ത് അടയ്ക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ അവ കട്ടു ചെയ്യുക. തിരിച്ചടവു സാധിച്ചാല്‍ പിഴയായി നല്‌കേണ്ടി വരിക വലിയൊരു തുകയായിരിക്കും. ഏറ്റവും ചെലവേറിയ ക്രെഡിറ്റാണ് ക്രെഡിറ്റ് കാര്‍ഡിലേത്.ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണെ്ടങ്കില്‍ അതു സുരക്ഷിതമായി ഉപയോഗിക്കുക.

7. എമര്‍ജന്‍സി ഫണ്ട്

7. എമര്‍ജന്‍സി ഫണ്ട്

അത്യാവശ്യത്തിനായി മൂന്നു മാസത്തേയോ ആറു മാസത്തേയോ അടിയന്തര നിധി രൂപികരിച്ചു വയ്ക്കുക. ലിക്വിഡ് ഫണ്ട്, റെക്കറിംഗ് ഫണ്ട്, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങിയ രീതിയില്‍ ഇതു സൂക്ഷിക്കാം.

8. കൃത്യത പാലിക്കാം

8. കൃത്യത പാലിക്കാം

ഓരോ മാസമോ അല്ലെങ്കില്‍ വര്‍ഷമോ അടയ്‌ക്കേണ്ട ചാര്‍ജുകള്‍,ബില്ലുകള്‍ എന്നിവ പിഴ കൂടാതെ സമയത്ത് അടയ്ക്കുക. വൈദ്യുതിക്കരം, വെള്ളക്കരം, ടെലിഫോണ്‍ ബില്‍, ഇന്‍ഷുറന്‍സ് പ്രീമിയം, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം, വസ്തു കരം, വീട്ടു കരം, ബാങ്കിംഗ് പേമെന്റുകള്‍, വായ്പാ തിരിച്ചടവുകള്‍ തുടങ്ങിയവയെല്ലാം കൃത്യസമയത്ത് അടച്ച് ഉറപ്പാക്കുക.

English summary

Eight tips to attain financial stability in life

Practicing some simple steps in your day today life will definitely help you to use the money efficiently.
Story first published: Monday, June 13, 2016, 17:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X