പാന്‍ കാര്‍ഡില്ലാതെ ഇവയൊന്നും നടക്കില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2016 ജനുവരി മുതല്‍ പല ഇടപാടുകളും നടത്തണമെങ്കില്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. ജോലിക്ക് അപേക്ഷിക്കുമ്പോഴും ബാങ്കില്‍ പൈസ നിക്ഷേപിക്കാന്‍ ചെന്നാലും പാന്‍ കാര്‍ഡുണ്ടോ എന്നാണ് ആദ്യത്തെ ചോദ്യം.

പാന്‍ കാര്‍ഡില്ലാതെ ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല. അവയേതെല്ലാമാണെന്നറിയണ്ടേ.

പാന്‍ നിര്‍ബന്ധമാക്കിയുള്ള ഇടപാടുകള്‍ താഴെ പറയുന്നു.

1. മോട്ടോര്‍ വാഹനങ്ങളുടെ ഇടപാടുകള്‍

1. മോട്ടോര്‍ വാഹനങ്ങളുടെ ഇടപാടുകള്‍

മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ വകുപ്പ് 2(28)ല്‍ സൂചിപ്പിച്ചിരിക്കുന്ന തരം വാഹനങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ പാന്‍ നിര്‍ബന്ധമായും സൂചിപ്പിക്കണം. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് അനുസരിച്ച് മേല്‍ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍, എന്‍ജിന്‍ കപ്പാസിറ്റി 250 സിസിയില്‍ കുറഞ്ഞതും നാലു ചക്രങ്ങളില്‍ കുറഞ്ഞതുമായ വാഹനങ്ങള്‍ക്ക് ഇത് ആവശ്യമില്ല.

2. ബാങ്ക് അക്കൗണ്ട് തുറക്കാന്‍

2. ബാങ്ക് അക്കൗണ്ട് തുറക്കാന്‍

ബേസിക് സേവിംഗ്‌സ് അക്കൗണ്ടും, ടൈം ഡെപ്പോസിറ്റും ഒഴികെയുള്ള എല്ലാ അക്കൗണ്ടുകളും തുടങ്ങുന്നതിന് പാന്‍ നിര്‍ബന്ധമാണ്.

3. നിക്ഷേപിക്കാന്‍

3. നിക്ഷേപിക്കാന്‍

ഒരു ദിവസം 50,000 രൂപയില്‍ കൂടുതല്‍ ബാങ്കില്‍ ക്യാഷ് ആയി ഡെപ്പോസിറ്റ് ചെയ്യുന്നതിന് പാന്‍ ആവശ്യമാണ്.50,000 രൂപയില്‍ താഴെ ഒരേ ദിവസം തന്നെ പല പ്രാവശ്യം ഡെപ്പോസിറ്റ് ചെയ്യുകയാണെങ്കിലും മൊത്തം തുക 50,000 രൂപയില്‍ കൂടുതല്‍ വന്നാല്‍ പാന്‍ നിര്‍ബന്ധമാണ്.

4. ഓഹരിവിപണിയില്‍

4. ഓഹരിവിപണിയില്‍

സെബി നിയമപ്രകാരമുള്ള ഓഹരി ഇടപാടുകള്‍ക്കായി ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിന് പാന്‍ ആവശ്യമാണ്.

5. ഹോട്ടല്‍ ബില്ലടക്കാന്‍

5. ഹോട്ടല്‍ ബില്ലടക്കാന്‍

50,000 രൂപയ്ക്കു മുകളിലുള്ള ഹോട്ടല്‍ ബില്ലുകള്‍ കാഷ് ആയി നല്കുകയാണെങ്കില്‍ പാന്‍ ആവശ്യമാണ്. എന്നാല്‍, ഒരേ ദിവസം തന്നെ 50,000 രൂപയില്‍ താഴെയുള്ള ബില്ലുകള്‍ പല തവണ അടക്കുകയാണെങ്കില്‍ മൊത്തം തുക 50,000 രൂപയില്‍ കൂടിയാലും പാന്‍ നിര്‍ബന്ധമില്ല. അതുപോലെ പല ബില്ലുകള്‍ ഒരുമിച്ച് അടയ്ക്കുമ്പോള്‍ 50,000 രൂപയില്‍ കൂടുതല്‍ വരികയാണെങ്കില്‍ അത് പണം ആയിട്ടാണ് നല്കുന്നതെങ്കിലും, പാന്‍ നിര്‍ബന്ധമാണ്.

English summary

Pan card is a must for these 5 transactions.

PAN, or permanent account number, is a unique 10-digit alphanumeric identity allotted to each taxpayer by the Income Tax Department under the supervision of the Central Board of Direct Taxes.
Story first published: Saturday, June 18, 2016, 10:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X