അഭിപ്രായ വിത്യാസങ്ങള്‍ ഒഴിവാക്കാന്‍ വില്‍പ്പത്രങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതകാലം മുഴുവന്‍ അധ്വാനിച്ച നേടിയ സമ്പത്ത് അടുത്ത തലമുറക്ക് നല്‍കണമെങ്കില്‍ വില്‍പ്പത്രമെഴുതണം. നമ്മുടെ അസാന്നിധ്യത്തിലും അവരുടെ സാമ്പത്തിക സുരക്ഷയും സന്തോഷവും ഉറപ്പാക്കാന്‍ മരണത്തിന് മുന്‍പേ വില്‍പ്പത്രമെഴുതേണ്ടത് അത്യാവശ്യമാണ്.

 

വില്‍പ്പത്രത്തിനനുസരിച്ചാണ് നിങ്ങളുടെ സ്വത്തുക്കള്‍ വിതരണം ചെയ്യുക. കുടുംബാംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ വിത്യാസങ്ങള്‍ ഒഴിവാക്കാന്‍ വളരെ മുന്‍പേ വില്‍പ്പത്രമെഴുതി വെക്കുന്നവരാണ് ഇന്ന് പലരും.

വിവിധതരം വില്‍പ്പത്രങ്ങളെക്കുറിച്ചറിയാമോ

കണ്ടീഷണല്‍ വില്‍

കണ്ടീഷണല്‍ വില്‍

ഒരാളുടെ സ്വത്തുക്കള്‍ അനന്തരാവകാശികള്‍ക്ക് ലഭിക്കണമെങ്കില്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന വില്‍പ്പത്രമാണ് കണ്ടീഷണല്‍ വില്‍. എന്നാല്‍ ഇവ നിയമവിധേയമാകണം. ആ കാര്യങ്ങള്‍ ചെയ്താല്‍ മാത്രമേ സമ്പാദ്യങ്ങള്‍ ലഭിക്കുകയുള്ളൂ.

അണ്‍പ്രിവിലേജ്ഡ് വില്‍

അണ്‍പ്രിവിലേജ്ഡ് വില്‍

ഒരു വ്യക്തി എഴുതുന്ന വില്‍പ്പത്രമാണ് അണ്‍പ്രിവിലേജ്ഡ് വില്‍. എഴുതുന്നയാള്‍ കുറഞ്ഞത് രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ ഇതില്‍ ഒപ്പ് വെക്കണം.

ജോയിന്റ് വില്‍

ജോയിന്റ് വില്‍

പേരു സൂചിപ്പിക്കും പോലെ രണ്ടോ അതിലധികമോ വ്യക്തികള്‍ ചേര്‍ന്ന് എഴുതുന്ന വില്‍പ്പത്രമാണ് ജോയിന്റ് വില്‍. ഇതില്‍ ഒരാള്‍ക്ക് വില്‍പ്പത്രത്തില്‍ വേണമെങ്കില്‍ മാറ്റം വരുത്താം.

മ്യൂച്വല്‍ വില്‍

മ്യൂച്വല്‍ വില്‍

ദമ്പതികള്‍ ചേര്‍ന്ന് ഒരേ താല്‍പര്യത്തോടെ എഴുതുന്ന വില്‍പ്പത്രമാണ് മ്യൂച്വല്‍ വില്‍. ഒരാള്‍ മരിച്ചാല്‍ മറ്റേയാള്‍ക്ക് സ്വത്തിന്റെ അവകാശം ലഭിക്കും.

പ്രിവിലേജ്ഡ് വില്‍

പ്രിവിലേജ്ഡ് വില്‍

സൈനികരും മറ്റും സാക്ഷികള്‍ ഇല്ലാതെ എഴുതുന്ന വില്‍പ്പത്രമാണ് പ്രിവിലേജ്ഡ് വില്‍.മറ്റ് വില്ലുകള്‍ പോലെ എല്ലാ നടപടിക്രമങ്ങളും പ്രിവിലേജ്ഡ് വില്ലില്‍ പാലിക്കണമെന്നില്ല.

English summary

Prepare will for avoiding complications

By preparing will the issue of distributing your assets will become simple with no complication arising and long standing legal battles with family, friends and relatives.
Story first published: Saturday, June 4, 2016, 10:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X