മുതലാളിയാകുമ്പോള്‍ ശ്രദ്ധിക്കാന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായി ഒരു ബിസിനസ് തുടങ്ങുക പലരുടേയും സ്വപനമാണ്.സ്വന്തം സംരംഭത്തെക്കുറിച്ച് സ്വപ്‌നം കാണുന്നവര്‍ ഒരുപാടുണ്ട്. പക്ഷേ റിസ്‌കും റിട്ടേണും പലരേയും പിന്നോട്ടടിക്കുന്നു. മൂലധനത്തിന്റെ ലഭ്യതയും വലിയ ഒരു ചോദ്യമാണ്. 

ചിലരാകട്ടെ ആദ്യം കുറച്ചു കാലം ചില സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്ത് വരുമാനം ഉണ്ടാക്കിയ ശേഷം ആ തുക കൊണ്ട് സ്വന്തം സ്ഥാപനം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നു.

സ്വന്തം ബിസിനസ് എന്ന ലക്ഷ്യത്തിലേക്കടുക്കുമ്പോള്‍ ഓര്‍മ്മിക്കാനിതാ ചില കാര്യങ്ങള്‍

സാധ്യതകള്‍ കണ്ടെത്താം

സാധ്യതകള്‍ കണ്ടെത്താം

എണ്ണിയാല്‍ തീരാത്തത്ര അവസരങ്ങളാണ് ചെറുകിട സംരംഭക രംഗത്ത് നിങ്ങളെ കാത്തിരിക്കുന്നത്. കാര്‍ഷികാധിഷ്ഠിത സംരംഭങ്ങള്‍, ഭക്ഷ്യഉത്പന്ന സംരംഭങ്ങള്‍, ഗാര്‍മെന്റ് സ്ഥാപനങ്ങള്‍, പേപ്പര്‍ അധിഷ്ഠിത ഉത്പന്നങ്ങള്‍, കരകൌശല വില്പന ശാലകള്‍, സ്റ്റിക് റീപ്രോസസ്സിങ് യൂണിറ്റുകള്‍ , കര്‍ട്ടണുകള്‍, വര്‍ക്ക് ചെയ്ത സാരികള്‍, തുടങ്ങി കരിയര്‍ വികസിപ്പിച്ചെടുക്കാന്‍ വേണ്ട നിരവധി സാധ്യതകള്‍ ഇന്ന് തുറന്നു കിടക്കുന്നുണ്ട് .

താല്‍പര്യം പ്രധാനം

താല്‍പര്യം പ്രധാനം

പണം സമ്പാദിക്കുന്നതിനു വേണ്ടിയാണ് ബിസിനസ് തുടങ്ങുന്നത് എങ്കിലും , അത് സ്വന്തം താല്പര്യങ്ങളുമായി യാതൊരു വിധ ബന്ധവുമില്ലാത്ത ഒന്നാകാതിരിക്കുന്നതാണ് നല്ലത് .നിങ്ങളുടെ ഹോബികളുമായി ബന്ധപ്പെട്ട ബിസിനസ്സുകളായ പെയിന്റിങ്, ഗ്ളാസ് വര്‍ക്കുകള്‍, എംബ്രോയ്ഡറി വര്‍ക്കുകള്‍, അലങ്കാര മത്സ്യ പരിചരണം , ആട്, കോഴി, പശു ഫാമുകള്‍, ബ്യൂട്ടീഷന്‍ വര്‍ക്കുകള്‍, ക്രാഫ്റ്റ് ജോലികള്‍, ബൊക്കെ നിര്‍മ്മാണം, പാചകം തുടങ്ങിയ മേഖലകളില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സംരംഭകത്വ ഭാഗ്യം പരീക്ഷിക്കാവുന്നതാണ്.
കംമ്പ്യൂട്ടര്‍ അധിഷ്ഠിതമായ നിരവധി സംരംഭങ്ങളും സ്ത്രീകള്‍ പാര്‍ട്ട് ടൈം ആയി ചെയ്തു വിജയിപ്പിക്കുന്നുണ്ട്.

മാര്‍ക്കറ്റ് അറിയാം

മാര്‍ക്കറ്റ് അറിയാം

മാര്‍ക്കറ്റിനെ നന്നായി അറുയണം. ആവശ്യങ്ങളെ മനസിലാക്കണം.ശരിയായ വിപണി പഠനത്തിനു ശേഷമാണ് ബിസ്സിനസ്സിലെക്ക് നിങ്ങള്‍ ഇറങ്ങി തിരിക്കുന്നത് എങ്കില്‍ തിരിഞ്ഞു നോക്കേണ്ടി വരില്ല എന്ന് ഉറപ്പ്. താന്‍ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് സമൂഹത്തില്‍ ആവശ്യക്കാര്‍ ഉണ്ടോ, ആരൊക്കെയാണ് വിപണിയില്‍ തന്റെ എതിരാളികള്‍ തുടങ്ങി അനേകം കാര്യങ്ങള്‍ മുന്‍പേ ശ്രദ്ധിക്കണം. പര്‍ച്ചേസിങ് ഹാബിറ്റുകളെ' പറ്റി തുടക്കം മുതലേ സൂക്ഷ്മ നിരീക്ഷണം നടത്തണം.

നിക്ഷേപം കണ്ടെത്താം

നിക്ഷേപം കണ്ടെത്താം

നിക്ഷേപം കണ്ടെത്താനാണ് നിങ്ങള്‍ ബുദ്ധിമുട്ടുന്നത് എങ്കില്‍ ഇനി ആ പേടി വേണ്ട. കാരണം വായ്പ നല്കി സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ഒട്ടവധി ബാങ്കുകള്‍ ഇന്നുണ്ട്. 12 ശതമാനത്തില്‍ താഴെ മാത്രം പലിശയില്‍ വായ്പ തരുന്ന ബാങ്കുകള്‍ക്ക് പുറമേ, വനിതാ സംരംഭകര്‍ക്ക് പലിശ രഹിത വായ്പ നല്കുന്ന സര്‍ക്കാര്‍ പദ്ധതിയും ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ തുടക്കത്തിലേ വലിയ വായ്പകള്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്. കേരളത്തിന്റെ ഭൂപ്രകൃതി വന്‍വ്യവസായങ്ങള്‍ക്ക് യോജിച്ചതല്ല, മറിച്ച് ഇടത്തര കുടില്‍ വ്യവസായങ്ങളാണ് ഇവിടെ രക്ഷപ്പെടുക എന്ന തിരിച്ചറിവ് വേണം.

വായ്പയെടുക്കുമ്പോള്‍

വായ്പയെടുക്കുമ്പോള്‍

വായ്പ എടുത്തിട്ടാണ് ബിസിനസ് ആരംഭിച്ചത് എങ്കില്‍ വരുമാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ തുക അടച്ച് ലോണ്‍ എളുപ്പത്തില്‍ അടച്ചു തീര്‍ക്കേണ്ടതാണ്.

 

 

ആനുകൂല്യങ്ങള്‍ നേടിയെടുക്കണം

ആനുകൂല്യങ്ങള്‍ നേടിയെടുക്കണം

സര്‍ക്കാര്‍ സംരംഭകര്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.ചെറുകിടസൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാന്‍ 10 ലക്ഷം രൂപവരെയാണ് ജാമ്യമില്ലാ വായ്പകളായി ലഭിക്കുന്നത്. ഇതിനു പുറമേ സര്‍ക്കാര്‍ ഭാഗത്ത് നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങള്‍ക്ക് സബ്സിഡിയും ലഭിക്കും.

English summary

Things to consider before starting a venture.

There are many things you need to have a look before starting a venture.
Story first published: Tuesday, June 7, 2016, 12:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X