സൂക്ഷിച്ചോളൂ ഇന്‍കം ടാക്‌സ് വകുപ്പ് പിന്നാലെയുണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏപ്രില്‍ ഒന്നു മുതല്‍ ഒരു പരിധിയലധികമുള്ള പണമിടപാടുകള്‍ ഇന്‍കം ടാക്‌സ് ഡിപാര്‍ട്ടുമെന്റ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

വലിയ തുകയുടെ ഇടപാടുകളെല്ലാം വകുപ്പ് പരിശോധിക്കുന്നുണ്ട്. പര്‍ച്ചേസുകളും, പണം പിന്‍വലിക്കുന്നതും,നിക്ഷേപങ്ങളുമെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടും.

ഇടപാടുകളെല്ലാം റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ അറിയിച്ചില്ലെങ്കില്‍ ഇന്‍കം ടാക്‌സ് നോട്ടീസ് ലഭിച്ചതു തന്നെ.

സ്വത്തുക്കള്‍

സ്വത്തുക്കള്‍

30 ലക്ഷം രൂപയിലധികം വിലയുള്ള വസ്തുക്കള്‍ വില്‍ക്കുന്നതും വാങ്ങുന്നതും ആദായ നികുതി വകുപ്പ് അധികൃതരെ അറിയിക്കുന്നതാണ്.

പ്രൊഫഷണലുകള്‍

പ്രൊഫഷണലുകള്‍

ചില പ്രൊഫഷനുകളില്‍ ജോലിയെടുക്കുന്നവര്‍ രണ്ട് ലക്ഷം രൂപയിലധികം വരുന്ന വസ്തുക്കളോ സേവനങ്ങളോ നല്‍കിയാലോ വാങ്ങിയാലോ കാഷ് പേയ്‌മെന്റിനെക്കുറിച്ച് അറിയിക്കണം.

പണം നിക്ഷേപിക്കുമ്പോള്‍

പണം നിക്ഷേപിക്കുമ്പോള്‍

ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയിലധികം ഒരു ബാങ്ക് അക്കൗണ്ടിലോ ഒരാളുടെ തന്നെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൡലാ നിക്ഷേപിക്കുമ്പോള്‍ ബാങ്ക് ഇക്കാര്യം ഇന്‍കം ടാക്‌സ് വകുപ്പിനെ അറിയിക്കും.

കറന്റ് അക്കൗണ്ടിലെ നിക്ഷേപം

കറന്റ് അക്കൗണ്ടിലെ നിക്ഷേപം

50 ലക്ഷം രൂപയിലധികം അക്കൗണ്ടില്‍ നിന്നും നിങ്ങളുടെ ആവശ്യങ്ങള്‍ക്കായി പിന്‍വലിക്കുകയാണെങ്കിലും ബാങ്ക് ഇത് ഇന്‍കം ടാക്‌സ് വകുപ്പിനെ അറിയിക്കും.

ബാങ്ക് ഡ്രാഫ്റ്റ്

ബാങ്ക് ഡ്രാഫ്റ്റ്

ഓവര്‍ ഡ്രാഫ്‌റ്റെടുക്കുന്നതിനായി 10 ലക്ഷം രൂപയുടെ കാഷ് പേയ്‌മെന്റ് നടത്തിയാല്‍ ഇന്‍കം ടാക്‌സ് വകുപ്പിനെ ബാങ്ക് ഇക്കാര്യമറിയിക്കും.

സെക്യൂരിറ്റികള്‍

സെക്യൂരിറ്റികള്‍

ഷെയര്‍,ബോണ്ടുകള്‍,മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവയില്‍ 10 ലക്ഷം രൂപയിലധികം നിക്ഷേപം ഒരു സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയാല്‍ കമ്പനി ഇത് ഐടി വകുപ്പിനെ അറിയിക്കും.

ക്രഡിറ്റ് കാര്‍ഡ്

ക്രഡിറ്റ് കാര്‍ഡ്

ഒരു സാമ്പത്തിക വര്‍ഷത്തില്‍ 2 ലക്ഷം രൂപയിലധികം ക്രഡിറ്റ് കാര്‍ഡില്‍ അടച്ചാല്‍ അത് റിപ്പോര്‍ട്ട് ചെയ്യപ്പെടും.

ഗോള്‍ഡ് ഇടിഎഫ്

ഗോള്‍ഡ് ഇടിഎഫ്

ഗോള്‍ഡ് ഇടിഎഫ് ഇപ്പോള്‍ മികച്ച നിക്ഷേപമാര്‍ഗമായാണ് കണക്കാക്കുന്നത്. ഗോള്‍ഡ് ഇടിഎഫിലുളള ഒരു ലക്ഷം രൂപയിലധികം തുകയുടെ നിക്ഷേപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും.

മ്യൂച്വല്‍ ഫണ്ടുകള്‍

മ്യൂച്വല്‍ ഫണ്ടുകള്‍

ഒരു നിക്ഷേപകന്‍ 2 ലക്ഷം രൂപയിലധികം മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളില്‍ നിക്ഷേപിച്ചാല്‍ ഇന്‍കം ടാക്‌സ് വകുപ്പിന് ഈ വിവരം കൈമാറുന്നതാണ്.

ഷെയര്‍

ഷെയര്‍

ഒരു ലക്ഷം രൂപയിലധികം ഷെയറില്‍ നിക്ഷേപിച്ചാല്‍ ഈ ഇടപാട് റിപ്പോര്‍ട്ട് ചെയ്യപ്പെടും.

English summary

10 High Value Transactions Which Are Reported To Income Tax Department

With effect from April 1, any high value transactions and cash receipts beyond a certain limit will be reported to Income tax department. These transactions will include cash receipts or withdrawal, purchase of shares, immovable property, term deposits, mutual funds and sale of foreign currency.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X