നോട്ട് നിരോധനം ഏറ്റവും ആഘാതമേല്‍പ്പിച്ച മേഖലകള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

2016 കടന്നു പോകുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പഴയ നോട്ടുകളുടെ നിരോധനം ഏറ്റവുമധികം ബാധിച്ച മേഖലകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവംബര്‍ 8ന് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം രാജ്യത്ത് വളരെ വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. കറന്‍സിനോട്ടുകളുടെ പ്രതിസന്ധി ഒരു മേഖലെയേ മാത്രമല്ല ബാധിച്ചിരിക്കുന്നത്. ഒട്ടുമിക്ക എല്ലാ മേഖലകളും സാമ്പത്തിക ആഘാതത്തിലാണ് മുന്നോട്ട് പോകുന്നത്. പല കമ്പനികളിലും ശമ്പളം നല്‍കുന്നത് പോലും നിലച്ചു. 2016 കടന്നു പോകുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പഴയ നോട്ടുകളുടെ നിരോധനം ഏറ്റവുമധികം ബാധിച്ച മേഖലകള്‍ ഏതൊക്കെയാണെന്ന് നോക്കാം:-

ബാങ്കിംഗ് മേഖല

ബാങ്കിംഗ് മേഖല

നവംബര്‍ 9 മുതല്‍ ബാങ്കുകളില്‍ നടക്കുന്ന പ്രധാന ജോലി പഴയ നോട്ടുകള്‍ വാങ്ങി നിക്ഷേപം നടത്തുന്നതും പുതിയ നോട്ടുകളുടെ വിതരണവും മാത്രമാണ്. ബാങ്കുകള്‍ക്ക് വരുമാനം ലഭിക്കുന്ന വായ്പകളോ മറ്റോ വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇത് ബാങ്കിംഗ് മേഖലയെ വലിയ നഷ്ടത്തിലേക്കെത്തിക്കും.
ബാങ്കുകളില്‍ മാത്രമല്ല ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ വളരെ പരിതാപകരമാണ്. ജനങ്ങള്‍ക്ക് ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ കാര്യത്തില്‍ നിയന്ത്രണം വന്നതിനാല്‍ വായ്പകളുടെ തിരിച്ചടവിലും മറ്റും വന്‍തോതില്‍ ഇടിവുണ്ടായി. ഡിജിറ്റല്‍ ഇടപാടുകളിലൂടെ വായ്പ തിരിച്ചടവും മറ്റും നടത്തുന്നവരെ പ്രശ്നം ബാധിച്ചില്ലെങ്കിലും കറന്‍സി നോട്ടുകള്‍ വഴി മാത്രം വായ്പ തിരിച്ചടവ് നടത്താന്‍ പറ്റുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായി.

 

 

കണ്‍സ്ട്രക്ഷന്‍ മേഖല

കണ്‍സ്ട്രക്ഷന്‍ മേഖല

ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് കണ്‍സ്ട്രക്ഷന്‍ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ഇത്തരം തൊഴിലാളികളില്‍ ബാങ്ക് അക്കൗണ്ടുള്ളവര്‍ വളരെ കുറവാണ്. പണി ഇല്ലാതെയും, പ്രതിഫലം കിട്ടാതെയുമായതോടെ പലരും സ്വന്തം നാട്ടിലേക്ക് മടങ്ങി പോകുന്ന അവസ്ഥയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ സ്തംഭനാവസ്ഥ കെട്ടിട നിര്‍മാണ സാമഗ്രികളുടെ കച്ചവടത്തെയും വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. സ്റ്റീല്‍, സിമന്റ്, കമ്പി തുടങ്ങിയവയുടെ കച്ചവടം കുത്തനെ ഇടിഞ്ഞു.

 

 

 

റിയല്‍ എസ്റ്റേറ്റ് മേഖല

റിയല്‍ എസ്റ്റേറ്റ് മേഖല

നോട്ട് ക്ഷാമം കാരണം കരാര്‍ എഴുതിയ വസ്തു ഇടപാടുകള്‍ വരെ ഉപേക്ഷിക്കേണ്ടിവരുന്ന അവസ്ഥയാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുള്ളത്. ഇടപാടുകാരുടെ കൈവശം ആവശ്യത്തിന് പണമില്ല എന്നത്  തന്നെയാണ് പ്രശ്നം. ബാങ്കുകളില്‍ ലോണിനപേക്ഷിച്ചവര്‍ക്ക്, ബാങ്കിലെ പണവിതരണവും പഴയ നോട്ട് തിരിച്ചുവാങ്ങലും കാരണം വായ്പ ലഭിച്ചിട്ടില്ല. ബാങ്കുകളില്‍ നിന്ന് ആഴ്ചയില്‍ പരമാവധി പിന്‍വലിക്കാവുന്ന തുകയ്ക്ക് നിയന്ത്രണം വന്നത് ഇടപാടുകാരെ കച്ചവടങ്ങളില്‍ നിന്നും പിന്‍മാറാന്‍ പ്രേരിപ്പിക്കുന്നു. നവംബര്‍ 8ന് ശേഷം വാടക-പാട്ടക്കരാറുകള്‍ മാത്രമാണ് കാര്യമായി നടക്കുന്നത്. ചില കരാറുകള്‍ ഇരുകക്ഷികളുടെയും ധാരണ പ്രകാരം നീട്ടിവെച്ചിട്ടുണ്ട്. നോട്ട് പിന്‍വലിക്കലിനു ശേഷം ഒരു മാസത്തിനിടെ ഭൂമിയുടെയും ഫ്ളാറ്റുകളുടെയും വിലയില്‍ 25 ശതമാനം കുറവുണ്ടായതായി ഈ രംഗത്തുള്ളവര്‍ പറയുന്നു. കച്ചവടം സ്തംഭിച്ചതു കാരണം വില ഇനിയും കുത്തനെ ഇടിയാനാണ് സാധ്യത.

നിങ്ങളുടെ നിക്ഷേപം എവിടെയാണ്? നഷ്ടസാധ്യത പരിശോധിച്ചോ!!!നിങ്ങളുടെ നിക്ഷേപം എവിടെയാണ്? നഷ്ടസാധ്യത പരിശോധിച്ചോ!!!

 

 

 

English summary

Impacts of demonetisation initiative in India

On November 8th India’s prime minister, Narendra Modi, announced a course of action just as radical as that described above, if the converse of it. He declared that all 500- and 1,000-rupee notes—making up 86% of the cash in circulation in India—could no longer be used in shops.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X