ഈ കോഴ്‌സുകള്‍ പഠിച്ചാല്‍ വേഗത്തില്‍ ജോലി നേടാം, കാശും സമ്പാദിക്കാം

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍ഗാത്മകതക്കൊപ്പം സാങ്കേതിക വിദ്യയും കൈ കോര്‍ക്കുമ്പോള്‍ അല്‍ഭുതങ്ങള്‍ സംഭവിക്കുന്ന ഇക്കാലത്ത് മാതാപിതാക്കളും പഴയ കടും പിടുത്തങ്ങളില്ലാതെ കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്നു. അനേകം കോഴ്സുകള്‍ക്കിടയില്‍ നിന്ന് അഭിരുചിക്ക് ഏറ്റവും അനുയോജ്യമായതും തൊഴില്‍ സാധ്യതയുളളതുമായ ഒരു കോഴ്സ് കണ്ടെത്തുക എന്നത് പ്രധാനമാണ്.

 

ഡിസൈനിംഗ് & ഡിജിറ്റല്‍ മീഡിയ മാര്‍ക്കറ്റിംഗ്

ഡിസൈനിംഗ് & ഡിജിറ്റല്‍ മീഡിയ മാര്‍ക്കറ്റിംഗ്

ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ നവ മാധ്യമങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കരിയറില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിവിധ ഡിജിറ്റല്‍ മീഡിയ കോഴ്സുകള്‍ പ്രയോജനപ്പെടുത്താം. വിവിധ കമ്പനികള്‍ക്കാവശ്യമായ വെബ്പേജുകളുടെയും സോഷ്യല്‍ മീഡിയ പരസ്യങ്ങളുടെയും ഡിസൈനിംഗ് മുതല്‍, സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍, ഓണ്‍ലൈന്‍ പ്രമോഷന്‍ സ്ട്രാറ്റജികള്‍ തുടങ്ങി വിപുലമായ അവസരങ്ങളാണ് ഈ മേഖലകളില്‍ ഉള്ളത്. ഡിഗ്രി കോഴ്സുകള്‍ക്കൊപ്പം ഒരു വര്‍ഷത്തെ പിജി ഡിപ്ളോമ കോഴ്സും ലഭ്യമാണ്.

വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍

വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍

വീഡിയോ പ്രൊഡക്ഷന്‍ കമ്പനികളിലും, അനിമേഷന്‍ കമ്പനികളിലും പരസ്യ കമ്പനികളിലും വിവിധ ചാനലുകളിലും ഏറെ തൊഴിലവസരങ്ങളുളള മേഖലയാണ് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍. വിവരങ്ങള്‍ ദൃശ്യങ്ങളുടെ സഹായത്തോടെ അവതരിപ്പിക്കാനുളള കഴിവിനൊപ്പം ഭാഷാ പ്രാവീണ്യവും സര്‍ഗാത്മകതയുമുളളവര്‍ക്ക് ആകര്‍ഷകമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന മേഖലയാണിത്. വിവിധ സര്‍വ്വകലാശാലകള്‍ക്ക് കീഴിലുളള പ്രമുഖ സ്ഥാപനങ്ങള്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ഡിഗ്രി മുതല്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ വരെയുളള കോഴ്സുകള്‍ ഇപ്പോള്‍ നടത്തുന്നുണ്ട്.

ഏവിയേഷന്‍

ഏവിയേഷന്‍

പൈലറ്റ്, എയര്‍ക്രാഫ്റ്റ് മെയ്ന്റനന്‍സ് എന്‍ജിനിയര്‍, എയര്‍ ഹോസ്റ്റസ, എന്നീ വിഭാഗങ്ങളില്‍ മാത്രമല്ല ഫ്ളൈറ്റ് ആന്‍ഡ് ഗ്രൗണ്ട് ഇന്‍സ്ട്രക്റ്റര്‍, മുതല്‍ വിവിധ വിഭാഗങ്ങളില്‍ ആകര്‍ഷകമായ തൊഴിലവസരങ്ങളുളള മേഖലയാണ് ഏവിയേഷന്‍. ഉയര്‍ന്ന ശമ്പള വ്യവസ്ഥകള്‍ക്കൊപ്പം ഉന്നതമായ ജോബ് പ്രൊഫൈലാണ് പ്രധാന ആകര്‍ഷണം. അഭിരുചിക്കൊപ്പം അഭിനിവേശവുമുളളവര്‍ക്ക് ഈ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാനാകും. ഏവിയേഷന്‍ രംഗത്തെ വിവിധ കോഴ്സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഡിജിസിഎ അംഗീകാരമുളളവ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ളെ ചെയ്ന്‍ മാനേജ്മെന്റ്

ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ളെ ചെയ്ന്‍ മാനേജ്മെന്റ്

2022 ഓടെ 1.17 കോടി തൊഴിലവസരങ്ങള്‍ രാജ്യത്ത് ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്ന മേഖലയാണ് ലോജിസ്റ്റിക്സ്. വന്‍ വിദേശ നിക്ഷേപം,ഇ-കൊമേഴ്സ് മേഖലയുടെ വളര്‍ച്ച എന്നിവയും ലോജിസ്റ്റിക്സിന്റെ ഭാവി സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. വന്‍കിട കമ്പനികളുടെ ചരക്ക് നീക്കം, ഉല്‍പ്പന്ന സംഭരണം, ഗതാഗതം എന്നീ മേഖലകളിലാണ് അവസരങ്ങള്‍. +2 കഴിഞ്ഞവര്‍ക്കുളള ഡിപ്ളോമ കോഴ്സുകള്‍ മുതല്‍ എം.ബി.എ വരെയുള്ള കോഴ്സുകള്‍ ഇപ്പോള്‍ ലഭ്യമാണ്.

ഇമേജ് ആന്‍ഡ് ബ്രാന്‍ഡ് മാനേജ്മെന്റ്

ഇമേജ് ആന്‍ഡ് ബ്രാന്‍ഡ് മാനേജ്മെന്റ്

വന്‍കിട കമ്പനികളുടെ ബ്രാന്‍ഡ് ബില്‍ഡിംഗ്, ഇമേജ് മേക്കിംഗ് തുടങ്ങിയ രംഗങ്ങളിലെ വിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇമേജ് ആന്‍ഡ് ബ്രാന്‍ഡ് മാനേജ്മെന്റ് കോഴ്സുകള്‍ സഹായകരമാകും. ഭാവിയില്‍ വിപുലമായ സാധ്യതകള്‍ ഉണ്ടാകുമെന്ന് കരുതപ്പെടുന്ന മേഖലയാണിത്. വിദേശ രാജ്യങ്ങളിലും ആകര്‍ഷകമായ തൊഴിലവസരങ്ങളുണ്ട്.

സാമ്പത്തിക ഭദ്രത ഉറപ്പിച്ച ശേഷമേ ജോലി ഉപേക്ഷിക്കാവൂ

English summary

Parallel ways to get money

Parallel ways to get money
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X