നിങ്ങളുടെ ടാക്‌സ് ഒഴിവുകള്‍ നേടൂ നേരായ മാര്‍ഗ്ഗത്തിലൂടെ; ഇല്ലെങ്കില്‍ നല്ല എട്ടിന്റെ പണികിട്ടും

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അനധികൃതമായ മാര്‍ഗങ്ങളിലൂടെ നികുതിയില്‍ നിന്ന് ഒഴിവാകാന്‍ പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ കറന്‍സി നോട്ട് പിന്‍വലിക്കല്‍ അടക്കമുള്ള ശക്തമായ വിവിധ നടപടികളാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെ സാമ്പത്തിക സംവിധാനം കൂടുതല്‍ കണിശവും ബുദ്ധിപരവും ആകുന്നു. അതുകൊണ്ട് തന്നെ നികുതി ദായകര്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അനധികൃതമായ മാര്‍ഗങ്ങളിലൂടെ നികുതി അടയ്ക്കാതിരിക്കാനല്ല, മറിച്ച് നിയമപരമായ മാര്‍ഗങ്ങളിലൂടെ നികുതി ഇളവുകള്‍ നേടാനാണ് നികുതിദായകര്‍ ശ്രമിക്കേണ്ടത്. കൂടാതെ നിങ്ങളുടെ വരുമാനത്തിന്റെ സ്രോതസ് വ്യക്തമായി ഇനി കാണിക്കേണ്ടി വരും എന്നതിനാല്‍ അതിനായി വേണ്ടവിധം ഒരുങ്ങിയിരിക്കുകയും വേണം.

 

 എല്ലാരേഖകള്‍ സൂക്ഷിച്ചുവയ്ക്കുക

എല്ലാരേഖകള്‍ സൂക്ഷിച്ചുവയ്ക്കുക

വരുമാനത്തിന്റെ സ്രോതസ് കാണിക്കുന്നതിന് അതുമായി ബന്ധപ്പെട്ട രേഖകളെല്ലാം നിങ്ങള്‍ കൃത്യമായി സൂക്ഷിച്ചുവെക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഉദാഹരണത്തിന് വീട്ടിലിരുന്ന സ്വര്‍ണം പണയം വെച്ചിട്ടാകും നിങ്ങള്‍ വസ്തുവോ മറ്റെന്തെങ്കിലുമോ വാങ്ങിയത്. സ്വര്‍ണം പണയം വയ്ക്കുമ്പോള്‍ ലഭിക്കുന്നത് ചെറിയൊരു രസീതാകാം. അത് പലരും സൂക്ഷിക്കാറില്ല. എന്നാല്‍ പിന്നീട് ഈ പണത്തിന് സ്രോതസ് കാണിക്കാന്‍ അധികാരികള്‍ ആവശ്യപ്പെട്ടാല്‍, രേഖകളില്ലെങ്കില്‍ പിഴയൊടുക്കേണ്ടി വന്നേക്കാം.

അതുപോലെ വസ്തു വില്‍ക്കുമ്പോള്‍ അതിന്റെ പ്രമാണത്തിന്റെ കോപ്പി പലപ്പോഴും വില്‍ക്കുന്നയാള്‍ സൂക്ഷിക്കാറില്ല. പിന്നീട് സ്രോതസ് കാണിക്കേണ്ടി വന്നാല്‍ തെളിവായി നിങ്ങള്‍ക്ക് പ്രമാണത്തിന്റെ കോപ്പി കാണിക്കാനാകും. വരുമാനത്തിന്റെ സ്രോതസിനൊപ്പം നിങ്ങള്‍ നികുതി അടച്ചതിന്റെയും രേഖകള്‍ കരുതണം. ബിസിനസുകാര്‍ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണിത്.

നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് വേണോ, രണ്ടു ദിവസത്തില്‍ പാന്‍ കാര്‍ഡ് എങ്ങനെ നേടാം?

അടിസ്ഥാന ശമ്പളം

അടിസ്ഥാന ശമ്പളം

നിങ്ങളുടെ വരുമാനം കണക്കാക്കുമ്പോള്‍ ശമ്പളത്തില്‍ നിന്നുള്ള വരുമാനമാണ് പ്രമുഖമായി കണക്കാക്കപ്പെടുക. അതിനാല്‍ നിങ്ങള്‍ക്കു ലഭിക്കുന്ന വേതനത്തില്‍ അടിസ്ഥാന ശമ്പളത്തിന്റെ വിഹിതം കുറഞ്ഞിരിക്കുന്നത് നികുതി കുറയ്ക്കാന്‍ ഉപകരിക്കും. എന്നാല്‍ മറ്റ് ആനുകൂല്യങ്ങളിലും കുറവു വരുന്നതിന് ഇത് ഇടയാക്കിയേക്കാം എന്നതു കൂടി പരിഗണിക്കേണ്ടതാണ്.

 വിദ്യാഭ്യാസ അലവന്‍സ്

വിദ്യാഭ്യാസ അലവന്‍സ്

നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപനത്തില്‍ നിന്ന് അലവന്‍സ് ലഭിക്കുന്നുെങ്കില്‍ അതും നികുതിയിളവ് സ്വന്തമാക്കുന്നതിനുള്ള മാര്‍ഗമാണ്. മാസം നൂറു രൂപ വരെ പരമാവധി രണ്ടു കുട്ടികള്‍ക്ക് നല്‍കുന്ന അലവന്‍സിനാണ് ആനുകൂല്യം ലഭിക്കുക. മക്കള്‍ ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നതെങ്കില്‍ മാസം മൂന്നൂറു രൂപ വരെയാണ് പരിധി. അതു രണ്ടു കുട്ടികള്‍ക്കാണ് ലഭിക്കുക.

വാടക അലവന്‍സ്

വാടക അലവന്‍സ്

താമസ സൗകര്യത്തിനുള്ള വാടക അലവന്‍സ് നിങ്ങള്‍ക്ക് സ്ഥാപനത്തില്‍ നിന്നു ലഭിക്കുന്നുെങ്കില്‍ അതിന് നികുതിയിളവ് ഉണ്ട്. നിങ്ങള്‍ വാടകക്കാരനായി തുടരുന്ന കാലത്തോളം ഈ ഇളവ് ഉണ്ടാകും. വാടക നല്‍കുന്നതിന്റെ രേഖകള്‍ കൃത്യമായി സമര്‍പ്പിച്ച് നിങ്ങള്‍ക്ക് ഈ ആനുകൂല്യം കരസ്ഥമാക്കാം. 3000 രൂപ വരെ വാടക അലവന്‍സ് ലഭിക്കുന്നവര്‍ തൊഴില്‍ദാതാവിന് രേഖകള്‍ നല്‍കണമെന്നില്ല.

മെഡിക്കല്‍ റീംപേഴ്സ്മെന്റ്

മെഡിക്കല്‍ റീംപേഴ്സ്മെന്റ്

നിങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ ചികില്‍സാ ചിലവുകള്‍ക്ക് മെഡിക്കല്‍ റീംപേഴ്സ്മെന്റിലൂടെ നികുതിയിളവ് സ്വന്തമാക്കാം. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 15,000 രൂപ വരെയുള്ള മെഡിക്കല്‍ ചിലവുകള്‍ക്ക് ആനുകൂല്യം ലഭിക്കും. നിങ്ങളുടെ എംപ്ലോയര്‍ക്ക് രേഖകള്‍ സഹിതമാണ് റീംപേഴ്സ്മെന്റിന്റെ അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അത് കൂടാതെ, നിങ്ങളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം സ്ഥാപനം അടയ്ക്കുകയോ റീംപേഴ്സ് ചെയ്യുകയോ ചെയ്താലും ടാക്‌സ് ലാഭിക്കാം.

റിട്ടയര്‍മെന്റ് ലൈഫ് എങ്ങനെ പ്ലാന്‍ ചെയ്യാം?എങ്ങനെ സ്മാര്‍ട്ടായി ജീവിക്കാം?

English summary

Plan your tax returns for this financial year

Plan your tax returns for this financial year
Story first published: Monday, February 27, 2017, 10:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X