ജൂലൈ 31ന് മുമ്പ് ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ?

ആദായനികുതി റിട്ടേൺ അവസാന തീയതിയ്ക്ക് മുമ്പ് അടച്ചാൽ നിരവധി ബുദ്ധിമുട്ടുകളിൽ നിന്ന് ഒഴിവാകാം.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാ വർഷവും ജൂലൈ 31ആണ് പിഴ കൂടാതെ ആദായ നികുതി റിട്ടേണുകൾ അടയ്ക്കാനുള്ള അവസാന തീയതി. എന്നിരുന്നാലും, അടുത്ത വർഷം മാർച്ച് 31 വരെ ചെറിയ പിഴയോടെ നിങ്ങൾക്ക് റിട്ടേണുകൾ ഇ - ഫയൽ ചെയ്യാം. നിശ്ചിത തീയതിക്കു ശേഷം ആദായനികുതി റിട്ടേണുകൾ അടയ്ക്കുക എന്നാൽ അൽപ്പം ബുദ്ധിമുട്ട് നിറഞ്ഞതാണ്. ജൂലൈ 31ന് മുമ്പ് തന്നെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിന്റെ അഞ്ച് നേട്ടങ്ങൾ ഇതാ:

 

നിങ്ങൾക്ക് പുനഃ പരിശോധിക്കാം

നിങ്ങൾക്ക് പുനഃ പരിശോധിക്കാം

ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുമ്പോൾ തെറ്റുകൾ സംഭവിക്കുന്നത് സാധാരണമാണ്. തെറ്റായ ഒരു മൊബൈൽ നമ്പർ നൽകുന്നതോ ഇളവുകൾ ആവശ്യപ്പെടാൻ മറന്നു പോകുന്നതോ ഒക്കെ സാധാരണ സംഭവിക്കാവുന്ന തെറ്റുകളാണ്. ചിലപ്പോൾ ചില വരുമാനം ഉൾപ്പെടുത്തിയിട്ടില്ലായിരിക്കാം അല്ലെങ്കിൽ ചിലത് ഉൾപ്പെടുത്തേണ്ട ആവശ്യമില്ലായിരിക്കാം. നിശ്ചിത തീയതിയ്ക്ക് മുമ്പ് റിട്ടേൺ ഫയൽ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് നൽകിയ വിവരങ്ങൾ വീണ്ടും വീണ്ടും അവലോകനം ചെയ്യാവുന്നതാണ്. എന്നാൽ താമസിച്ചാണ് ഫയൽ ചെയ്യുന്നതെങ്കിൽ നികുതിദായകന് പുനഃപരിശോധനയ്ക്കുള്ള അവസരം ലഭിക്കില്ല.

റീഫണ്ട് വേ​ഗത്തിലാക്കാം

റീഫണ്ട് വേ​ഗത്തിലാക്കാം

നിങ്ങൾ നേരത്തേ തന്നെ ആദായ നികുതി റിട്ടേണുകൾ സമർപ്പിച്ചാൽ വേ​ഗത്തിൽ റീഫണ്ടും ചെയ്യാം. ഫയൽ ചെയ്യാൻ താമസിച്ചാൽ റീഫണ്ട് ചെയ്യാനും താമസം നേരിടും. നിങ്ങളുടെ വരുമാനത്തിൽ നിന്ന് അധിക ടി.ഡി.എസ് തുക കുറച്ചിട്ടുണ്ടെങ്കിൽ ഫയൽ ചെയ്യുന്നതിനുള്ള കാലതാമസം ഒഴിവാക്കുക.

സമയബന്ധിതമായി ടാക്സ് ഡ്യൂ അടയ്ക്കുക

സമയബന്ധിതമായി ടാക്സ് ഡ്യൂ അടയ്ക്കുക

പല നികുതിദായക‍‌‍‌‍‌‍ർക്കും ആദായ നികുതി റിട്ടേണുകൾ സമർപ്പിച്ച ശേഷവും ടാക്സ് ഡ്യൂകൾ അടയ്ക്കേണ്ടി വരാറുണ്ട്. പലിശ വരുമാനം ഉൾപ്പെടുത്തുന്നതിലൂടെ ഇത് സംഭവിക്കാം. ടാക്സ് ഡ്യൂ ഉണ്ടെങ്കിൽ പണം അടയ്ക്കുന്നതു വരെ പലിശയും സമാഹരിക്കപ്പെടും. അതുകൊണ്ട് ഫയലിംഗ് നേരത്തേ ചെയ്താൽ നികുതി കൃത്യസമയത്ത് അടയ്ക്കാനും അനാവശ്യമായി പലിശ നൽകാതിരിക്കാനും സാധിക്കും.

പലിശ ഒഴിവാക്കാം

പലിശ ഒഴിവാക്കാം

സെക്ഷൻ 234എ പ്രകാരം ടാക്സ് റിട്ടേൺ നേരത്തേ ഫയൽ ചെയ്താൽ നിങ്ങൾക്ക് പലിശയിൽ നിന്ന് ഇളവ് നേടാം. പ്രതിമാസം 1ശതമാനമാണ് പലിശ ഈടാക്കുക.

നഷ്ട്ടങ്ങൾ രേഖപ്പെടുത്താം

നഷ്ട്ടങ്ങൾ രേഖപ്പെടുത്താം

ജൂലൈ 31ന് ശേഷം നികുതിദായകർക്ക് നഷ്ട്ടങ്ങൾ രേഖപ്പെടുത്താൻ സാധിക്കില്ല. എന്നാൽ ജൂലൈ 31ന് മുമ്പാണ് നിങ്ങൾ ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതെങ്കിൽ ബിസിനസ്സിലും മറ്റും നിങ്ങൾക്കുണ്ടായ നഷ്ടങ്ങൾ കൂടി സമർപ്പിക്കാനാകും.

malayalam.goodreturns.in

English summary

What Are The Benefits Of E-filing Your Returns By 31st July?

Taking the first deadline of July 31 has its benefits. Tax experts, therefore, say one should start filing returns on time to avoid hassles later.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X