നിങ്ങൾ വിശ്വസിക്കില്ല, ശരീരഭാഗത്തിനും ശബ്ദത്തിനും വരെ ഇൻഷുറൻസ്

ഇന്ത്യയിലെ വ്യത്യസ്തങ്ങളായ ചില ഇൻഷുറൻസ് പോളിസികളും അവയുടെ ഗുണഭോക്താക്കളും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാർ, ബൈക്ക്, വീട്, കെട്ടിടങ്ങൾ എന്നിവയ്ക്കൊക്കെ ഇൻഷുറൻസ് പോളിസികളെടുക്കുന്നത് നമ്മുടെ നാട്ടിൽ സാധാരണമാണ്. എന്നാൽ നിങ്ങൾക്ക് ഏറ്റവും വിലപിടിപ്പുള്ള മറ്റെന്തെങ്കിലും നിങ്ങൾ ഇൻഷ്വർ ചെയ്യാറുണ്ടോ? ഉദാഹരണത്തിന് നിങ്ങളുടെ ശരീരഭാ​ഗം, ശബ്ദം ഇവയൊക്കെ. എന്നാൽ ചില സെലിബ്രിറ്റികൾ അവരുടെ ശരീരഭാ​ഗത്തിനും ശബ്ദത്തിനും വരെ ഇൻഷുറൻസ് പോളിസികൾ എടുക്കാറുണ്ട്. ഇതാ ഇന്ത്യയിലെ ചില വിചിത്രമായ ഇൻഷുറൻസ് പോളിസികൾ ഇവയൊക്കെയാണ്.

ശരീരഭാഗ ഇൻഷുറൻസ്

ശരീരഭാഗ ഇൻഷുറൻസ്

പ്രമുഖരായ പല സെലിബ്രിറ്റികളും അവരുടെ ശ്രദ്ധേയമായ ശരീര ഭാഗങ്ങൾക്ക് ഇൻഷുറൻസ് പോളിസികൾ എടുത്തിട്ടുണ്ട്. ഹോളിവുഡ് സുന്ദരിമാരായ ബെറ്റി ഡേവിസിന്റെ അരക്കെട്ടുകളും ജൂലിയ റോബേർട്ട്സിന്റെ ചിരിയുമെല്ലാം ഇൻഷുറൻസ് പോളിസികൾ എടുത്തതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. സ്പോർട്സ് താരങ്ങളും ഇത്തരത്തിൽ ശരീരഭാ​ഗങ്ങൾക്ക് ഇൻഷുറൻസ് എടുക്കാറുണ്ട്. ഇന്ത്യൻ ടെന്നീസ് താരമായ സാനിയ മിർസയും ബോക്സിം​ഗ് താരം വിജേന്ദർ സിം​ഗുമൊക്കെ അവരുടെ കൈകൾക്കാണ് ഇൻഷുറൻസ് പോളിസികൾ എടുത്തിരിക്കുന്നത്.

ശബ്ദ ഇൻഷുറൻസ്

ശബ്ദ ഇൻഷുറൻസ്

നിങ്ങൾ ഒരു ​ഗായകനോ ​ഗായികയോ ആണെന്ന് കരുതുക. നിങ്ങൾ എപ്പോഴും നിങ്ങുടെ ശബ്ദം മൃദുവായതും മാധുര്യമുള്ളതുമായിരിക്കാനാണ് ആ​ഗ്രഹിക്കുക. നിങ്ങളുടെ വിലമതിക്കാനാകാത്ത സ്വത്ത് തന്നെ നിങ്ങളുടെ ശബ്ദമായിരിക്കും. പെട്ടെന്ന് ഒരു ദിവസം ആ ശബ്ദം നഷ്ട്ടപ്പെട്ടാൽ എന്ത് സംഭവിക്കും? പേടിക്കേണ്ട നിങ്ങൾക്ക് നിങ്ങളുടെ ശബ്ദവും ഇൻഷ്വർ ചെയ്യാം. ശബ്ദം കൊണ്ട് അനു​ഗ്രഹീതരായ നിരവധിയാളുകളുണ്ട് നമ്മുടെ രാജ്യത്ത്. ഇത്തരത്തിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗായകരിൽ ഒരാളാണ് ലതാ മങ്കേഷ്കർ. അവർ അവരുടെ ശബ്ദത്തിന് ഇൻഷുറൻസ് പോളിസി എടുത്തിട്ടുണ്ട്. സ്റ്റൈൽ മന്നൻ രജനീകാന്തും അദ്ദേഹത്തിന്റെ ശബ്ദത്തിന് ഇൻഷുറൻസ് എടുത്തിട്ടുണ്ട്.

പെറ്റ് ഇൻഷുറൻസ്

പെറ്റ് ഇൻഷുറൻസ്

വളർത്തുമൃ​ഗങ്ങളെ സ്വന്തം കുടുംബാം​ഗങ്ങളെപ്പോലെ സ്നേഹിക്കുന്ന നിരവധിയാളുകളുണ്ട്. പുതുതലമുറയിൽ അങ്ങനെ ഉള്ളവരുടെ എണ്ണം വളരെ കൂടുതലാണ്. പെറ്റ് ഇൻഷുറൻസിന് നിരവധി നിബന്ധനകളും നിയമങ്ങളുമുണ്ട്. നിങ്ങളുടെ വളർത്തുമൃ​ഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിൽ അവയ്ക്ക് ആവശ്യമായ ചികിത്സകളും വൈദ്യപരിശോധനകളും മറ്റും നൽകുന്നതിന് ഇൻഷുറൻസ് തുക ലഭിക്കും. കൂടാതെ നിങ്ങളുടെ വളർത്തുനായ അയൽവാസിയെ കടിച്ചുവെന്നിരിക്കട്ടെ, ഇൻഷുറൻസുള്ള മൃ​ഗമാണെങ്കിൽ നിങ്ങളുടെ അയൽവാസിയുടെ ചികിത്സയ്ക്കുള്ള പണവും ഇൻഷുറൻസ് തുകയായി ലഭിക്കും.

വിവാഹ ഇൻഷുറൻസ്

വിവാഹ ഇൻഷുറൻസ്

ജീവിതത്തിലെ ഏറ്റവും പവിത്രമായ സംഭവങ്ങളിൽ ഒന്നാണ് വിവാഹം. എന്നാൽ വിവാഹങ്ങൾ ചിലപ്പോഴെങ്കിലും അപകടം നിറഞ്ഞതാണ്. ഇതിന് പ്രധാന കാരണം പണമാണ്. നമ്മുടെ രാജ്യത്തെ വിവാഹങ്ങൾക്ക് വളരെയേറെ പണവും ആവശ്യമാണ്. വിവാഹത്തിലൂടെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ പരിഹരിക്കാനുള്ളതാണ് വിവാഹ ഇൻഷുറൻസ്.

കോൻ ബനേ​ഗ ക്രോർപതി ഇൻഷുറൻസ്

കോൻ ബനേ​ഗ ക്രോർപതി ഇൻഷുറൻസ്

കോൻ ബനേ​ഗ ക്രോർപതി പരിപാടിയുടെ സമ്മാന തുകയ്ക്കും ഇൻഷുറൻസുണ്ട്. ഒരു മത്സരാർത്ഥി ഷോ വിജയിക്കുകയാണെങ്കിൽ ഷോയുടെ ഇൻഷുറൻസ് ഏജൻസി നിർമ്മാതാക്കൾക്ക് പണം നൽകണം. ഇത്തരത്തിലുള്ള മത്സരാധിഷ്ഠിതമായ പരിപാടികൾക്കുള്ള ഇൻഷുറൻസിലൂടെ പരിപാടിയുടെ സ്പോൺസർമാർക്കോ നിർമ്മാതാക്കൾക്കോ ആണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്.

malayalam.goodreturns.in

English summary

You Won't Believe, These Insurance Covers Exist In India

Certain celebrities are known for insuring assets like voice, body parts etc. Check out this five odd insurance covers that exists.
Story first published: Friday, June 2, 2017, 12:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X