വരുമാനം അധികമായാൽ നിങ്ങൾ എന്ത് ചെയ്യും? കാശിറക്കി കാശ് വാരാൻ വഴികളേറെ

അടിയന്തര പ്രാധാന്യമുള്ള കടങ്ങള്‍, ചെലവുകള്‍ എല്ലാം കൈകാര്യം ചെയ്യാന്‍ ഒരു വിഹിതം അധിക വരുമാനത്തിൽ നിന്ന് മാറ്റി വയ്ക്കാം.

അധിക വരുമാനം ലഭിച്ചാല്‍ നിങ്ങൾ എന്ത് ചെയ്യും? അതില്‍ ഒരുവിഹിതം കൈയില്‍ പണമില്ലാതിരുന്നതുകൊണ്ട് കാലങ്ങളായി ചെയ്യാന്‍ കഴിയാതിരുന്ന അല്ലെങ്കില്‍ മാറ്റി വച്ച ആഗ്രഹങ്ങൾക്കായ് ചെലവഴിക്കില്ലേ? അടിയന്തര പ്രാധാന്യമുള്ള കടങ്ങള്‍, ചെലവുകള്‍ എല്ലാം കൈകാര്യം ചെയ്യാന്‍ ഒരു വിഹിതം അധിക വരുമാനത്തിൽ നിന്ന് മാറ്റി വയ്ക്കാം. ഒരു വിഹിതം അടിച്ചുപൊളിച്ചു ചെലവാക്കുകയുമാകാം. യാത്ര, ഷോപ്പിങ് ഇക്കാര്യങ്ങളൊക്കെ ഇക്കൂട്ടത്തില്‍ പെടുത്താം.

കടബാധ്യത തീര്‍ക്കാം

കടബാധ്യത തീര്‍ക്കാം

അധിക വരുമാനത്തിന്റെ ഒരുഭാഗം കടബാധ്യത തീര്‍ക്കുന്നതിന് നീക്കിവയ്ക്കാം. ചെറിയ കടങ്ങള്‍ അടച്ചുതീര്‍ക്കുന്നത് പണം കൈയില്‍ നില്‍ക്കാന്‍ സഹായിക്കും. അല്ലെങ്കില്‍ കിട്ടുന്നതെല്ലാം തവണ അടക്കാനേ തികയൂ എന്ന അവസ്ഥ വരും. കാശ് വെറുതേ ബാങ്കിലിടേണ്ട!! കൂടുതൽ ലാഭം ഈ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ

ചെറിയ നിക്ഷേപം

ചെറിയ നിക്ഷേപം

ഇനിയാണ് നിക്ഷേപത്തെക്കുറിച്ചു ചിന്തിക്കേണ്ടത്. കുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ കല്യാണം, വീട്, ജോലിയില്‍നിന്നു വിരമിച്ചശേഷമുള്ള ജീവിതം ഇതൊക്കെ മനസ്സില്‍ കണ്ടുവേണം നിക്ഷേപിക്കാന്‍. ഇപ്പോഴുള്ള ശമ്പളത്തിന്റെ പകുതി പെന്‍ഷന്‍ വര്‍ധന ലഭിക്കാന്‍ സാധ്യതയുണ്ട്. പങ്കാളിത്ത പെന്‍ഷനാണെങ്കില്‍ എത്രകൂടി ഇട്ടാല്‍ വിഹിതം കൂടും ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുക. നിങ്ങൾക്ക് സേവിംഗ്സ് അക്കൌണ്ടുണ്ടോ?? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ നഷ്ടം ഉറപ്പ്

വരവിനൊപ്പം ചെലവും

വരവിനൊപ്പം ചെലവും

ഒരുകാര്യം ശ്രദ്ധിക്കേണ്ടത് വരുമാനം വര്‍ദ്ധിക്കുമ്പോള്‍ ചെലവും അതിനനുസരിച്ച് കൂടും എന്നതാണ്. എന്നാല്‍ ചെലവ് വര്‍ധിപ്പിക്കാതെ അതേ ജീവിതനിലവാരത്തില്‍ത്തന്നെ തുടര്‍ന്നുകൊണ്ട് കടങ്ങളെല്ലാം വീട്ടിയാല്‍ കൂടുതല്‍ നിക്ഷേപം നടത്താനും അതില്‍ നിന്നു നേട്ടമുണ്ടാക്കാനും കഴിയും. അല്ലെങ്കില്‍ എത്ര അധികം വരുമാനം ലഭിച്ചാലും അഞ്ചാറുമാസം കഴിയുമ്പോള്‍ വെള്ളത്തില്‍ വരച്ച വരപോലെയാകും. അൽപ്പം റിസ്കെടുത്താൽ എന്താ... കൈ നിറയെ കാശുവാരാം അതും വളരെ വേ​ഗം

നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാൻ

നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാൻ

കാലാവധിക്കനുസരിച്ചു വേണം നിക്ഷേപം തെരഞ്ഞെടുക്കൽ. നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം 2-3 വര്‍ഷത്തിനകം ആവശ്യമുണ്ടെങ്കില്‍ ബാങ്കിന്റെ റെക്കറിങ് നിക്ഷേപം, പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതി എന്നിവയില്‍ നിക്ഷേപിക്കാം. വരുമാനം കൂടുതലില്ലെങ്കിലും സുരക്ഷിതത്വം ഇവിടെ നിര്‍ണായകഘടകമാണ്. സഹകരണ സൊസൈറ്റികള്‍, കെഎസ്എഫ്ഇ ചിട്ടി ഇവയൊക്കെയും നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം. ചിട്ടി പകുതി അടവായാല്‍ അതു പിടിച്ചിട്ട് സ്ഥിരനിക്ഷേപമായിട്ടാല്‍ കൂടുതല്‍ നേട്ടം ലഭിക്കും. ജോലി എന്നു പറഞ്ഞാൽ ഇതാണ് ജോലി; പണി കുറവ് ഉഗ്രൻ ശമ്പളം!!!

ഇടക്കാല നിക്ഷേപങ്ങള്‍

ഇടക്കാല നിക്ഷേപങ്ങള്‍

4-6 വര്‍ഷം കാലാവധിയുള്ളതിനാല്‍ ഓഹരി ഒരു നിക്ഷേപ മാര്‍ഗമായി തെരഞ്ഞെടുക്കാവുന്നതാണ്. ഓഹരിയില്‍ നിന്ന് 250 ശതമാനം വരെ ലാഭം കിട്ടിയ കാലമുണ്ട്. അതുപോലെ നിക്ഷേപം പകുതിയായ കാലവുമുണ്ട്. ദീര്‍ഘകാല ലക്ഷ്യത്തോടെ ഓഹരിയില്‍ നിക്ഷേപിച്ചാല്‍ വരുമാന വര്‍ദ്ധന കൂടുതലാണ്. മൊത്തം നിക്ഷേപത്തിന്റെ 20-30 ശതമാനം വരെ ഇത്തരത്തില്‍ നിക്ഷേപിക്കാനാകും. ബാക്കി കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളിലോ കോര്‍പറേറ്റുകളുടെ എന്‍സിഡികളിലോ നിക്ഷേപിക്കാം. പെട്ടെന്ന് ആവശ്യം വന്നാല്‍ അവ വില്‍ക്കുകയുമാകാം. 50-60 ശതമാനം വരെ ഇത്തരത്തില്‍ നിക്ഷേപിക്കാം. ബാക്കി ബാങ്ക് നിക്ഷേപങ്ങളിലും മറ്റും ഇടാനാകും. വെറും ഗൾഫുകാരനായാൽ മതിയോ കാശുള്ള ​ഗൾഫുകാരനാകണ്ടേ??

ദീര്‍ഘകാല നിക്ഷേപം

ദീര്‍ഘകാല നിക്ഷേപം

ഇനി നാലു മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപ കാലാവധിയാണ് ലക്ഷ്യമിടുന്നതെങ്കില്‍ ഈ ഘടന വീണ്ടും മാറും. ഇവിടെ 60 ശതമാനത്തിനു മുകളില്‍ ഓഹരി നിക്ഷേപമാകാം. 30 ശതമാനം കടപത്രങ്ങളിലും നിക്ഷേപിക്കാം. കൈയിലുള്ള വരുമാനം ഓഹരിയിലേക്കാള്‍ കൂടുതലാണെങ്കില്‍ റിയല്‍ എസ്റ്റേറ്റിലോ സ്വര്‍ണത്തിലോ ഒക്കെ നിക്ഷേപിക്കാം. ജോലി ഭിക്ഷാടനം, വരുമാനം ലക്ഷങ്ങൾ; ഇവരാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ പിച്ചക്കാ‍ർ

പുതിയ വീട് വാങ്ങാം

പുതിയ വീട് വാങ്ങാം

സ്ഥിരവരുമാനക്കാര്‍ക്ക് അനുയോജ്യമായ നിക്ഷേപ മാര്‍ഗമാണ് താമസിക്കുന്ന വീടിനു പുറമെ രണ്ടാമതൊരു വീടു കൂടി വാങ്ങുക എന്നത്. വാടകയിനത്തിലെ വരുമാനത്തിനു പുറമെ നികുതി ആനുകൂല്യങ്ങളും ലഭിക്കുമെന്നതാണ് പ്രത്യേകത. തിരിച്ചടവിലും മറ്റും ടാക്‌സ് അഡ്ജസ്റ്റ് ചെയ്യാനാകും. വീടിന്റെ അറ്റകുറ്റപ്പണിക്കായി 30 ശതമാനം നികുതി ആനുകൂല്യം ലഭിക്കും. 20 വര്‍ഷത്തെ വായ്പയെടുത്താണ് വീടു വാങ്ങുന്നതെങ്കില്‍ വാടക വരുമാനം ഉയരും, വായ്പാ തുക അതേസമയം കുറയും, വീടിന്റെ വില വര്‍ദ്ധിക്കും തുടങ്ങി നേട്ടങ്ങള്‍ പലതുണ്ട്. സാലറി സ്ലിപ്: ശമ്പളക്കാര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

malayalam.goodreturns.in

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X