കാശ് വെറുതേ ബാങ്കിലിടേണ്ട!! കൂടുതൽ ലാഭം ഈ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ

ബാങ്ക് നിക്ഷേപത്തേക്കാൾ ലാഭകരമായ ചില പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കുകൾ ഓരോ ദിവസവും നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ ബാങ്ക് നിക്ഷേപത്തേക്കാൾ ലാഭകരമായ ചില പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ ഏതൊക്കെയെന്ന് നോക്കാം.

 

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്

പ്രതിവർഷം 4 ശതമാനമാണ് പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക്. അക്കൗണ്ട് പണം നിക്ഷേപിച്ച് മാത്രമേ തുറക്കാവൂ. അക്കൗണ്ടിൽ വേണ്ട മിനിമം ബാലൻസ് വെറും 50 രൂപയാണ്. നോമിനേഷൻ സൗകര്യം അക്കൗണ്ട് തുറക്കുമ്പോൾ തന്നെ ലഭിക്കും. കൂടാതെ ഒരു പോസ്റ്റ് ഓഫീസിൽ നിന്ന് മറ്റൊന്നിലേക്ക് അക്കൗണ്ട് മാറ്റുവാനും സാധിക്കും. ബാങ്ക് നിക്ഷേപ പലിശകള്‍ കുറച്ചപ്പോള്‍ പോസ്റ്റ് ഓഫീസിന് നേട്ടം ഉണ്ടാക്കിയത് ഇങ്ങനെ

പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ട്

6.9 ശതമാനമാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക്. പ്രായപൂ‍ർത്തിയാകാത്തവരുടെ പേരിലും അക്കൗണ്ട് തുറക്കാവുന്നതാണ്. പ്രായപൂ‍ർത്തിയായ രണ്ട് പേ‍ർക്ക് ജോയിന്റ് അക്കൗണ്ടും തുറക്കാം. ബാങ്കുകളുടെ അധിക ചാര്‍ജുകളെ ഉപേക്ഷിക്കൂ!സര്‍വ്വീസ് ചാര്‍ജുകളില്ലാതെ പോസ്‌റ്റോഫീസ് എടിഎം

പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് അക്കൗണ്ടിന്റെ പലിശ വർഷം തോറുമാണ് ലഭിക്കുക. എന്നാൽ ത്രൈമാസത്തിലും പലിശ കണക്കാക്കും. ഒരു വ‍ർഷത്തേയ്ക്ക് 6.6 ശതമാനം, രണ്ട് വ‍ർഷത്തേയ്ക്ക് 6.7 ശതമാനം, മൂന്ന് വർഷത്തേയ്ക്ക് 6.9 ശതമാനം, അഞ്ച് വ‍ർഷത്തേയക്ക് 7.4 ശതമാനം എന്നിങ്ങനെയാണ് ലഭിക്കുന്ന പലിശ. കാശ് ഇരട്ടിയാക്കാം പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ; ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ചതാകാൻ കാരണം

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

7.3​ ശതമാനമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ പലിശ നിരക്ക്. സിംഗിൾ അക്കൗണ്ടിൽ 4.5 ലക്ഷം രൂപയും ജോയിൻറ് അക്കൗണ്ടിൽ 9 ലക്ഷം രൂപയുമാണ് പരമാവധി നിക്ഷേപിക്കാവുന്ന തുക. ജോയിന്റ് അക്കൗണ്ടിൽ രണ്ടോ മൂന്നോ ആളുകൾക്ക് ഒരുമിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്. നിങ്ങൾക്ക് സേവിംഗ്സ് അക്കൌണ്ടുണ്ടോ?? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ നഷ്ടം ഉറപ്പ്

സീനിയർ സിറ്റിസൻ സേവിം​ഗ്സ് സ്കീം

സീനിയർ സിറ്റിസൻ സേവിം​ഗ്സ് സ്കീം

8.3​ ശതമാനമാണ് ഈ പദ്ധതിയിലൂടെ പലിശയായി ലഭിക്കുക. 15 ലക്ഷം രൂപയിൽ കവിയാതെ സീനിയർ സിറ്റിസൻ സേവിം​ഗ്സ് സ്കീമിൽ നിക്ഷേപിക്കാവുന്നതാണ്. 60 വയസ് അല്ലെങ്കിൽ അതിലധികമോ പ്രായമുള്ളവർക്ക് മാത്രമേ ഈ അക്കൗണ്ട് തുറക്കാനാകൂ. മച്ച്യൂരിറ്റി കാലയളവ് 5 വർഷമാണ്. ഒരു ലക്ഷം രൂപയിൽ താഴെയുള്ള തുകയ്ക്ക് ഈ അക്കൗണ്ട് തുറക്കാവുന്നതാണ്. വയോജനങ്ങള്‍ക്ക് അനുയോജ്യമായ ആറ് നിക്ഷേപമാര്‍ഗങ്ങള്‍

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്

7.6 ശതമാനമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക്. ഒരു വ്യക്തിക്ക് 100 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്. എന്നാൽ ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 500 രൂപയും പരമാവധി 1,50,000 രൂപയും നിക്ഷേപിക്കാം. കൂടാതെ ജോയിന്റ് അക്കൌണ്ട് തുറക്കാനാവില്ല. കാലാവധി പൂർത്തിയാക്കേണ്ട കാലയളവ് 15 വർഷമാണ്. പബ്ലിക് പ്രോവിഡന്റ് ഫണ്ടിനെ കുറിച്ച് അറിയേണ്ടതെല്ലാം

നാഷണൽ സേവിം​ഗ്സ് സ്കീം

നാഷണൽ സേവിം​ഗ്സ് സ്കീം

അഞ്ച് വ‍ർഷം കാലാവധിയുള്ള നാഷണൽ സേവിം​ഗ്സ് സ്കീമിന്റെ പലിശ നിരക്ക് 7.6 ശതമാനമാണ്. അക്കൗണ്ട് തുറക്കാൻ വേണ്ട കുറഞ്ഞ തുക 100 രൂപയും. നാഷണൽ സേവിം​ഗ്സ് സ്കീം നികുതി ഇളവുകൾക്ക് ബാധകമാണ്. നികുതി ആനുകൂല്യമുളള നിക്ഷേപങ്ങള്‍ ഏതൊക്കെ?

കിസാൻ വികാസ് പത്ര

കിസാൻ വികാസ് പത്ര

7.3 ശതമാനമാണ് പ്രതിവർഷം ലഭിക്കുന്ന പലിശ നിരക്ക്. 118 മാസം കൊണ്ട് നിക്ഷേപ തുക ഇരട്ടിയാകും. കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 1000 രൂപയാണ്. പരമാവധി പരിധി ഇല്ല. നോമിനേഷൻ സൗകര്യം ലഭ്യമാണ്. ജനങ്ങള്‍ക്ക് ഇരുട്ടടി,പിഎഫ് അടക്കമുള്ള നിക്ഷേപ പദ്ധതികളുടെ പലിശ കുറച്ചു

സുകന്യ സമൃദ്ധി അക്കൗണ്ട്

സുകന്യ സമൃദ്ധി അക്കൗണ്ട്

സുകന്യ സമൃദ്ധി അക്കൗണ്ടിന്റെ പലിശ നിരക്ക് 8.1 ശതമാനമാണ്. ഒരു സാമ്പത്തിക വ‍ർഷം കുറഞ്ഞത് 1000 രൂപയും പരമാവധി 1,50,000 രൂപയും നിക്ഷേപിക്കാം. രക്ഷക‍ർത്താക്കൾ പെൺ മക്കളുടെ പേരിലാണ് അക്കൗണ്ട് തുറക്കേണ്ടത്. പെണ്‍കുട്ടികള്‍ക്കുള്ള സുകന്യ സ്‌കീം സൂപ്പര്‍ഹിറ്റ്, അറിയേണ്ടതെല്ലാം?

malayalam.goodreturns.in

English summary

Post Office Saving Schemes​

Post Office Small Savings Schemes are very popular among people who want to invest their money in the Govt. run instruments. These financial instruments provide you secure investment options with guaranteed returns.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X