ഇന്ത്യൻ ഓഹരി വിപണി 2017 ൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. സെൻസെക്സ് ഏകദേശം 26 ശതമാനം വരെ വർദ്ധനവ് രേഖപ്പെടുത്തി.
ഇന്ത്യൻ ഓഹരി വിപണി 2017 ൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. സെൻസെക്സ് ഏകദേശം 26 ശതമാനം വരെ വർദ്ധനവ് രേഖപ്പെടുത്തി. എന്നാൽ 2018ൽ സെൻസെക്സ് ഏതാണ്ട് 9 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ഓഹരികൾ വിറ്റ് പണം എഫ്ഡികളിൽ നിക്ഷേപിക്കുന്നതാണ് ഉത്തമം. ചില കാരണങ്ങൾ ഇതാ...
ഏപ്രിൽ 1 മുതൽ ദീർഘകാല മൂലധന ആദായനികുതി
ദീർഘകാല മൂലധന നേട്ടങ്ങളിലുള്ള നികുതിയാണ് എൽടിസിജി. ഇത് രാജ്യത്ത് ഏപ്രിൽ ഒന്നു മുതൽ പുനരാരംഭിക്കും. ഇക്വിറ്റി ഓഹരി വിൽപനയിലൂടെയോ ഇക്വിറ്റി ലിക്വിഡ് ഫണ്ട് വഴിയോ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ മൂലധന നേട്ടമുണ്ടായാൽ ഏപ്രിൽ ഒന്നു മുതൽ 10 ശതമാനം നികുതി നൽകണം.
എഫ്ഡി പലിശ നിരക്ക് ഉയർത്തി
എസ്ബിഐ പോലുള്ള പല ബാങ്കുകളും സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. കൂടാതെ കെടിഡിഎഫ്സി പോലുള്ള സ്റ്റേറ്റ് ഗവൺമെൻറ് കമ്പനികൾ പ്രതിമാസം 8.25 ശതമാനം പലിശയും നൽകും. ഓഹരിയിൽ പണം നിക്ഷേപിക്കുന്നതിനേക്കാൾ ലാഭമാണിത്.
റിസ്ക്
മറ്റ് നിക്ഷേപങ്ങളേക്കാൾ തീർത്തും റിസ്ക്ക് നിറഞ്ഞതാണ് ഓഹരി നിക്ഷേപം. വിപണിയെ ബാധിക്കുന്ന ഘടകങ്ങൾ ഏതൊക്കെയെന്ന് മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല. രാഷ്ട്രീയ കാര്യങ്ങൾ വരെ ചിലപ്പോൾ വിപണിയിൽ ഇടിവും ഉയർച്ചയും ഉണ്ടാകാൻ കാരണങ്ങളാണ്.
malayalam.goodreturns.in
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications