25-ാം വയസ്സിൽ കാശുണ്ടാക്കാൻ തുടങ്ങിയവരുടെ ശ്രദ്ധയ്ക്ക്!! ഒരിയ്ക്കലും മറക്കരുത് ഇക്കാര്യങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വളരെ ചെറുപ്പം മുതൽ സമ്പാദിക്കാൻ തുടങ്ങിയവരാണോ നിങ്ങൾ? എങ്കിൽ കാശ് ധൂർത്തടിക്കാതെ മികച്ച നിക്ഷേപ മാർഗങ്ങൾ കണ്ടെത്തി നിക്ഷേപം നടത്തണം. എന്നാൽ ഏത് നിക്ഷേപം തുടങ്ങുന്നതിനും മുമ്പ് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം.

 

നിക്ഷേപങ്ങളെ നിർണയിക്കുന്ന ഘടകകൾ

നിക്ഷേപങ്ങളെ നിർണയിക്കുന്ന ഘടകകൾ

നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നത് നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ്. അവ എന്തൊക്കെയാണെന്ന് താഴെ പറയുന്നു.

  • സാമ്പത്തിക സ്ഥിതി
  • ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ
  • റിസ്ക്ക് എടുക്കുന്നതിനുള്ള കഴിവ്
  • പ്രായം
കൂടുതൽ ലാഭത്തിന്

കൂടുതൽ ലാഭത്തിന്

പരമാവധി റിട്ടേണാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഓഹരികളിൽ നിക്ഷേപം നടത്തുന്നതാണ് നല്ലത്. പ്രൊഫഷണൽ യോഗ്യതയുള്ള ഫണ്ട് മാനേജർമാർ ഇതിന് നിങ്ങളെ സഹായിക്കും. മികച്ച റിട്ടേൺ ലഭിക്കുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ നിങ്ങളുടെ മികച്ച ഓപ്ഷനുകളിൽ ഒന്നായിരിക്കും.

അച്ചടക്കമുള്ള നിക്ഷേപ ഓപ്ഷൻ

അച്ചടക്കമുള്ള നിക്ഷേപ ഓപ്ഷൻ

നിങ്ങൾ കൂടുതൽ അച്ചടക്കമുള്ള നിക്ഷേപ ഓപ്ഷൻ ആണ് തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ SIP അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങൾക്ക് ക്രമമായ ഇടവേളകളിൽ നിക്ഷേപം നടത്താൻ സാധിക്കും.

റിസ്ക് എടുക്കൽ

റിസ്ക് എടുക്കൽ

നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാകുന്നതിന് അനുസരിച്ച് നിക്ഷേപങ്ങളിൽ നിന്ന് പണം നഷ്ടപ്പെടുകയോ പണം നേടുകയോ ചെയ്യാം. അതിനാൽ റിസ്ക് അപകടകരമാണെന്നോ അതിന് ശ്രമിക്കരുത് എന്നോ അല്ല. കാരണം എപ്പോഴും സുരക്ഷിതമായി നിൽക്കുന്നത് നിങ്ങളെ ചിലപ്പോൾ സമ്പന്നനാക്കിയെന്ന് വരില്ല.

ഓഹരിയെക്കുറിച്ച് അറിയുക

ഓഹരിയെക്കുറിച്ച് അറിയുക

ഒരു ഓഹരി അഥവാ ഒരു സ്റ്റോക്ക് എന്നത് യഥാർത്ഥത്തിൽ ഒരു കമ്പനിയുടെ ഒരു ചെറിയ ഭാഗമാണ്. അതിനാൽ നിങ്ങൾ ഒരു ഓഹരി വാങ്ങുമ്പോൾ നിങ്ങൾക്കും ആ കമ്പനിയുടെ ഒരു ശതമാനം ഉടമസ്ഥാവകാശം ലഭിക്കും. കൂടാതെ കമ്പനിയുടെ ലാഭത്തിന് അനുസരിച്ച് നിങ്ങൾക്ക് നേട്ടവും കമ്പനി നഷ്ട്ടത്തിലായാൽ നിങ്ങളുടെ നിക്ഷേപത്തിന് നഷ്ട്ടവും സംഭവിക്കും.

എന്താണ് മ്യൂച്വൽ ഫണ്ട്

എന്താണ് മ്യൂച്വൽ ഫണ്ട്

സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുകയെന്നത് ഇത്തിരി റിസ്‌കാണ്. വേണ്ടത്ര അറിവില്ലായ്മയും പരിചയസമ്പത്തിന്റെ കുറവും നിങ്ങളെ പലപ്പോഴും വെട്ടിലാക്കും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപമാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ടുകള്‍. മ്യൂച്ചല്‍ഫണ്ടുകളിലും നിങ്ങള്‍ അടിസ്ഥാനപരമായി പണം നിക്ഷേപിക്കുന്നത് ഓഹരികളിലാണ്. എന്നാല്‍ നിങ്ങള്‍ക്കും ഓഹരി വിപണികള്‍ക്കും ഇടയില്‍ ഒരു ഫണ്ട് ഹൗസ് അല്ലെങ്കില്‍ സ്ഥാപനം കാണും. ഫണ്ട് ഹൗസ് ഓഹരി വിപണിയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഓഹരികളുടെ ഒരു പൂള്‍ ഉണ്ടാക്കും. ആ പൂള്‍ ഫണ്ടിലേക്കാണ് നമ്മള്‍ പണം നിക്ഷേപിക്കുന്നത്. പല ഓഹരികളുടെയും ഒരു കൂട്ടമായതിനാലാണ് അതിനെ നമ്മള്‍ മ്യൂച്ചല്‍ഫണ്ട് എന്നു വിളിയ്ക്കുന്നത്.

സാമ്പത്തിക വിദഗ്ധരുടെ ഉപദേശം

സാമ്പത്തിക വിദഗ്ധരുടെ ഉപദേശം

കുറഞ്ഞ പ്രായത്തിൽ തന്നെ നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുന്നതു കൊണ്ട് ഈ മേഖലയിൽ കൂടുതൽ അറിവുള്ള സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടുന്നത് ഗുണം ചെയ്യും. ഇത് നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമാക്കാൻ സഹായിക്കും.

malayalam.goodreturns.in

English summary

Investment Guide for a 25-Year-Old

Investing can, of course, seem a tad bit intimidating, and in the beginning, it might seem a little difficult, almost like a new, strange language to you, but you need to make sure you don't let the idea overpower you in disruptive ways. You need not make a career out of it.
Story first published: Tuesday, May 8, 2018, 15:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X