ബിസിനസ് തുടങ്ങാൻ സർക്കാർ നൽകുന്ന 3 ലോണുകൾ; അപേക്ഷിക്കേണ്ടത് എങ്ങനെ??

നിങ്ങളുടെ ബിസിനസിനെ വളർത്തുന്നതിന് അല്ലെങ്കിൽ ബിസിനസ് ആരംഭിക്കുന്നതിന് നിങ്ങൾക്ക് വായ്പ ആവശ്യമാണോ?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ബിസിനസിനെ വളർത്തുന്നതിന് അല്ലെങ്കിൽ ബിസിനസ് ആരംഭിക്കുന്നതിന് നിങ്ങൾക്ക് വായ്പ ആവശ്യമാണോ? ടെൻഷൻ വേണ്ട സർക്കാരിന്റെ ചില വായ്പാ പദ്ധതികൾ താഴെ പറയുന്നവയാണ്. ഇവയിൽ നിങ്ങൾക്ക് അനുയോജ്യമായവ തെരഞ്ഞെടുക്കാം. 

മൂന്ന് തരം വായ്പകൾ

മൂന്ന് തരം വായ്പകൾ

ഒരു സംരംഭം ആരംഭിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ പ്രധാനമായും 3 തരത്തിലുള്ള വായ്പകളാണ് ആവശ്യം. അവ ഏതൊക്കെയാണെന്ന് ആദ്യം പരിശോധിക്കാം.

മൂലധന വായ്പ

മൂലധന വായ്പ

നിങ്ങളുടെ പ്രതിമാസ വൈദ്യുതി ബില്ലുകൾ പോലെ ദൈനംദിന ബിസിനസ് ചെലവുകൾക്കാവശ്യമായ തുകയാണ് ധനകാര്യ മൂലധനം. ഈ തുകയുടെ ആവശ്യത്തിനായി ലഭിക്കുന്ന വായ്പയാണ് മൂലധന വായ്പ. ഇത്തരം വായ്പകൾ സാധാരണ 12 മാസത്തെ കാലാവധിക്കാണ് നൽകുക. 12% മുതൽ 16% വരെയാണ് പലിശ നിരക്ക്.

കോർപറേറ്റ് ടേം ലോൺ

കോർപറേറ്റ് ടേം ലോൺ

ഒരു ബിസിനസ് ആരംഭിക്കുന്നതിനോ ബിസിനസ് വികസിപ്പിക്കുന്നതിനോ ആണ് കോർപറേറ്റ് ടേം ലോണുകൾ ഉപയോഗിക്കുക. മറ്റ് ലോണുകളേക്കാൾ തിരിച്ചടവ് കാലാവധി കൂടുതലാണ് ഈ ലോണുകൾക്ക്. പലിശ നിരക്കും വ്യത്യസ്തമാണ്. ഇത്തരം ലോണുകൾ ഇക്വിറ്റി ഓപ്ഷനുകളായി മാറ്റുകയും നികുതി ആനുകൂല്യങ്ങൾ നേടുകയും ചെയ്യാം.

ടേം ലോൺ

ടേം ലോൺ

നിങ്ങൾ ഒരു ഓഫീസ് ആരംഭിക്കാൻ പോകുകയാണെങ്കിൽ അതിന് ടേം ലോൺ എടുക്കുന്നതാണ് നല്ലത്. സാധാരണഗതിയിൽ, ഇത്തരം വായ്പകളുടെ കാലാവധി ഒന്നു മുതൽ 10 വർഷം വരെയാണ്. പലിശ നിരക്ക് 10 ശതമാനം മുതൽ 20 ശതമാനം വരെ വരും.

നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില സർക്കാർ വായ്പകൾ

നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില സർക്കാർ വായ്പകൾ

രാജ്യത്ത് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് എളുപ്പത്തിൽ വായ്പ ലഭ്യമാക്കാൻ സർക്കാർ ചില ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. സ്വന്തമായി ചെറുകിട ബിസിനസുകൾ ആരംഭിക്കാൻ താത്പര്യമുള്ളവർക്ക് സർക്കാരിന്റ താഴെ പറയുന്ന ചെറുകിട വായ്പ പദ്ധതികളിലൊന്ന് പരിഗണിക്കാവുന്നതാണ്.

ക്രെഡിറ്റ് ഗാരൻറി ഫണ്ട് സ്കീം

ക്രെഡിറ്റ് ഗാരൻറി ഫണ്ട് സ്കീം

സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്ഐഡിബിഐ) ചേർന്നാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. നിങ്ങളുടെ അർഹതയ്ക്കും സാധ്യതയ്ക്കും അനുസരിച്ച് 100 ലക്ഷം രൂപ വരെ വായ്പ എടുക്കാവുന്നതാണ്.

മുദ്ര ലോൺ

മുദ്ര ലോൺ

മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് ആന്റ് റീഫിനാൻസ് ഏജൻസി ലിമിറ്റഡ് എന്നാണ് മുദ്രയുടെ പൂർണ രൂപം. സംരംഭകർക്ക് കോർപറേറ്റ് ടേം വായ്പ ഉറപ്പാക്കുന്നതിന് സർക്കാർ ആരംഭിച്ച ഒരു ഏജൻസിയാണ് ഇത്. ശിഷു, കിഷോർ, തരുൺ എന്നീ മൂന്ന്‌ ഹിന്ദി വാക്കുകൾ സൂചിപ്പിക്കുന്ന തരത്തിലുള്ള വായ്പാ വിതരണ സംവിധാനമാണ്‌ മുദ്രാ ബാങ്കിൽ ഉൾപ്പെടുന്നത്‌. ഫണ്ടിന്റെ ആവശ്യകത അനുസരിച്ച്‌ അപേക്ഷകർക്ക്‌ ഈ പദ്ധതി പ്രയോജനപ്പെടുത്താം.

ഫണ്ടിംഗ് രീതി

ഫണ്ടിംഗ് രീതി

  • ശിശു - 50,000 രൂപ വരെയുള്ള വായ്പകൾ
  • കിഷോർ - 50,000 മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ
  • തരുൺ - 5 ലക്ഷം രൂപ മുതൽ 10 ലക്ഷം വരെയുള്ള വായ്പകൾ
  • സ്റ്റാൻഡ് അപ് ഇന്ത്യ സ്കീം

    സ്റ്റാൻഡ് അപ് ഇന്ത്യ സ്കീം

    എസ്സി / എസ്ടി, വനിതാ സംരംഭകർക്ക് സാമ്പത്തിക സഹായം നൽകുന്നതിന് ഗവണ്മെന്റ് ആരംഭിച്ച പ്രത്യേക സ്കീമാണ് സ്റ്റാൻഡ് അപ് ഇന്ത്യ സ്കീം. ഈ പദ്ധതി പ്രകാരം ഒരു നിർമ്മാണ, വിതരണ, അല്ലെങ്കിൽ സർവീസ് യൂണിറ്റ് തുടങ്ങാൻ 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ ലഭിക്കും. 7 വർഷമാണ് തിരിച്ചടവ് കാലാവധി.

malayalam.goodreturns.in

English summary

3 Great Small Business Loans Offered By the Government of India

Are you a small business looking for capital to boost your business or start one? While there are several private banks that offer MSME loans, you could consider taking a look at these small business loans by the government of India.
Story first published: Monday, June 18, 2018, 12:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X