പ്രവാസികൾക്ക് ഇനി നാട്ടിൽ സ്ഥലം വാങ്ങാൻ സാധിക്കുമോ?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രവാസികൾക്ക് നാട്ടിൽ സ്ഥലം വാങ്ങിക്കാൻ സാധിക്കുമോ? ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം ഇന്ത്യയിൽ സ്ഥലം വാങ്ങുന്നതിന് അല്ലെങ്കിൽ വസ്തുവിന്റെ ഉടമസ്ഥത സംബന്ധിച്ച ചില നിയമ വ്യവസ്ഥകളെക്കുറിച്ച് പ്രവാസികൾ ബോധവാന്മാരായിരിക്കണം.

 

പ്രവാസികൾക്ക് വാങ്ങാവുന്ന വസ്തുക്കൾ

പ്രവാസികൾക്ക് വാങ്ങാവുന്ന വസ്തുക്കൾ

എൻആർഐകൾക്ക് ഇന്ത്യയിൽ താമസ യോ​ഗ്യമായതും വാണിജ്യാവശ്യത്തിന് ഉപയോ​ഗിക്കാൻ പറ്റുന്നതുമായ വസ്തുക്കൾ മാത്രമേ വാങ്ങാൻ സാധിക്കൂ. അതായത് റസിഡൻഷ്യലും കൊമേ‍‍‍‍‌‍‌‍ഴ്ഷ്യലുമായ വസ്തുക്കൾ.

വാങ്ങാൻ പാടില്ലാത്തത്

വാങ്ങാൻ പാടില്ലാത്തത്

കൃഷിഭൂമി, തോട്ടം, ഫാം ഹൗസ് തുടങ്ങിയവ പ്രവാസികൾ വാങ്ങരുത്. എന്നാൽ ഇവ പാരമ്പര്യമായി കൈമാറി വരുന്നതോ ആരെങ്കിലും സമ്മാനിച്ചതോ ആണെങ്കിൽ കൈവശം വയ്ക്കാവുന്നതാണ്. ഇന്ത്യയിൽ തിരിച്ചു വന്നതിന് ശേഷം ഇത്തരം ഭൂമികൾ വാങ്ങുന്നതിന് തടസ്സമില്ല.

ആ‍‍ർബിഐയുടെ പ്രത്യേക അനുമതി

ആ‍‍ർബിഐയുടെ പ്രത്യേക അനുമതി

ഒരു എൻആർഐയ്ക്ക് ഒരു ഫാം ഹൗസ് അല്ലെങ്കിൽ പ്ലാൻറേഷൻ വാങ്ങണമെങ്കിൽ അതിന് റിസ‍ർവ് ബാങ്കിനെ പ്രത്യേക അനുമതിക്കായി സമീപിക്കേണ്ടതുണ്ട്. തുട‍ർന്ന് ആർബിഐ ഇത് ഒരു കേസ്-ടു-കേസ് അടിസ്ഥാനത്തിൽ പരിഗണിക്കും.

സംയുക്ത ഉടമസ്ഥാവകാശം

സംയുക്ത ഉടമസ്ഥാവകാശം

ഒരു എൻആർഐയ്ക്ക് ഒറ്റക്കോ, അല്ലെങ്കിൽ മറ്റേതെങ്കിലും എൻആർഐയുമായി സംയുക്തമായോ വസ്തു വാങ്ങാവുന്നതാണ്. എന്നാൽ ഇന്ത്യയിൽ താമസിക്കുന്ന ഒരാൾക്ക് ജോയിന്റ് ഹോൾഡർ ആകാൻ സാധിക്കില്ല.

വിദേശത്ത് പോകും മുമ്പ് വാങ്ങിയ സ്ഥലം

വിദേശത്ത് പോകും മുമ്പ് വാങ്ങിയ സ്ഥലം

വിദേശത്ത് പോകും മുമ്പ് വാങ്ങിയ ഭൂമി ഉടമസ്ഥന്റെ പേരിൽ തന്നെ ഇന്ത്യയിൽ കൈവശം വയ്ക്കാൻ സാധിക്കും. കൃഷിസ്ഥലം, പ്ലാന്റേഷൻ , ഫാം ഹൗസ് എന്നിവയും ഇത്തരത്തിൽ വിദേശത്ത് പോകും മുമ്പ് വാങ്ങിയതാണെങ്കിൽ സ്വന്തം പേരിൽ നിലനി‍ർത്താം.

വിൽക്കാം, ഇഷ്ടദാനം ചെയ്യാം

വിൽക്കാം, ഇഷ്ടദാനം ചെയ്യാം

ഏതൊരു എൻആ‍ർഐയ്ക്കും ഇന്ത്യയിൽ താമസിക്കുന്ന ഒരു വ്യക്തിക്ക് തന്റെ വസ്തു വില്ക്കാനും ഇഷ്ടദാനം ചെയ്യാനും സാധിക്കും. കൃഷിഭൂമി, തോട്ടം, ഫാം ഹൗസ് തുടങ്ങിയവയല്ലാത്ത വസ്തുക്കൾ എൻആ‍ർഐകൾക്കും കൈമാറാം.

malayalam.goodreturns.in

English summary

Can an NRI purchase or own a property in India?

Any non-resident Indian (NRI), who is interested in buying a property in India, should be aware of certain legal provisions pertaining to the purchase or owning of an immovable property in India under the Foreign Exchange Management Act (FEMA). NRIs and persons of Indian origin (PIOs) are treated at par, for the purpose of investment in real estate.
Story first published: Tuesday, July 10, 2018, 12:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X