സ്വ‌ർണം പണയം വച്ച് വായ്പ എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! ഏറ്റവും കുറവ് പലിശ ഇവിടെ

സ്വ‌ർണം പണയം വയ്ക്കാൻ ഓടും മുമ്പ് ശ്രദ്ധിക്കുക. താഴെ പറയുന്നവയാണ് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ സ്വ‍ർണ വായ്പ നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്യാവശ്യ ഘട്ടങ്ങളിൽ പലരും സ്വ‍ർണം പണയം വച്ച് വായ്പ എടുക്കുന്നത് പതിവാണ്. എന്നാൽ പണയം വയ്ക്കാൻ ഓടും മുമ്പ് ശ്രദ്ധിക്കുക. താഴെ പറയുന്നവയാണ് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ സ്വ‍ർണ വായ്പ നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾ.

 

മണപ്പുറം ഗോൾഡ് ലോൺ

മണപ്പുറം ഗോൾഡ് ലോൺ

മണപ്പുറം ഫിനാൻസിൽ ഗോൾഡ് ലോണിന് ഈടാക്കുന്ന പരമാവധി പലിശ നിരക്ക് 26% ആണ്. കുറഞ്ഞ പലിശ നിരക്ക് 14 ശതമാനവും. വാർഷിക അടിസ്ഥാനത്തിലാണ് ഇവിടെ പലിശ കണക്കാക്കുന്നത്. എല്ലാ തരത്തിലുള്ള സ്വർണ വായ്പകളും ഇവിടെ നിന്ന് ലഭിക്കുന്നതാണ്.

എസ്ബിഐ ഗോൾഡ് ലോൺ

എസ്ബിഐ ഗോൾഡ് ലോൺ

ബാങ്ക് ജീവനക്കാർ, പെൻഷൻ ലഭിക്കുന്നവ‍ർ തുടങ്ങി സ്ഥിര വരുമാനമുള്ളവ‍ർക്ക് മാത്രമേ എസ്ബിഐയിൽ നിന്ന് സ്വർണ വായ്പ ലഭിക്കുകയുള്ളൂ. കൂടാതെ അപേക്ഷകന് 21 വയസിന് മുകളിൽ പ്രായം ഉണ്ടായിരിക്കണം.10,000 രൂപ മുതൽ 20 ലക്ഷം രൂപ വരെ ഇത്തരത്തിൽ വായ്പ എടുക്കാം. തിരിച്ചടവ് കാലാവധി 30 മാസമാണ്. 11.05 ശതമാനമാണ് നിലവിലെ പലിശ നിരക്ക്.

എച്ച്ഡിഎഫ്സി ഗോൾഡ് ലോൺ

എച്ച്ഡിഎഫ്സി ഗോൾഡ് ലോൺ

എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് വളരെ വേ​ഗത്തിൽ ​ഗോൾഡ‍് ലോൺ ലഭിക്കും. ഓൺലൈനായും ബ്രാഞ്ച് ഓഫീസുകളിൽ നേരിട്ടെത്തിയും അപേക്ഷിക്കാം. 10.17% മുതൽ 15.95% വരെയാണ് പലിശ നിരക്ക്.

ആക്സിസ് ബാങ്ക് ​ഗോൾ‍ഡ് ലോൺ

ആക്സിസ് ബാങ്ക് ​ഗോൾ‍ഡ് ലോൺ

ആക്സിസ് ബാങ്കിൽ നിന്ന് സ്വർണം പണയം വച്ച് 25,000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. 14.50% മുതൽ 17% വരെയാണ് പലിശ നിരക്ക്.

കാനറ ബാങ്ക് ഗോൾഡ് ലോൺ

കാനറ ബാങ്ക് ഗോൾഡ് ലോൺ

വളരെ വേഗത്തിൽ വായ്പ നടപടികൾ പൂ‍ർത്തിയാക്കുന്ന ബാങ്കുകളിലൊന്നാണ് കാനറ ബാങ്ക്. ന്യായമായ പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 12 മാസത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കണം. 10,000 രൂപ മുതൽ 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

malayalam.goodreturns.in

English summary

Gold Loan Interest Rates

Loans that are granted to you in lieu of you depositing your gold with NBFCs or banks are referred to as gold loans. It is a secured loan and as a result has emerged as a preferred alternative option for short-term loan seekers.
Story first published: Saturday, July 21, 2018, 13:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X