ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ അടുത്ത് പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ഇൻഷുറൻസ് പോളിസിയുടെ മറവിൽ ധാരാളം തട്ടിപ്പുകൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്.തട്ടിപ്പുകാരെ തിരിച്ചറിഞ്ഞു പെരുമാറിയില്ലെങ്കിൽ നമ്മുടെ പണം നമ്മൾക്കു നഷ്ടപ്പെടും. ഇൻഷുറൻസ് പോളിസികൾ,അവയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ അറിഞ്ഞിരിക്കുക തുടങ്ങിയവ തട്ടിപ്പുകളിൽ ചെന്ന് വീഴാതിരിക്കാൻ നിങ്ങളെ സഹായിക്കും.

 
ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ

ചില തട്ടിപ്പുകാർ പ്രമുഖ ഇൻഷുറൻസ് കമ്പനികളിൽ ജോലിക്കായി കയറിപ്പറ്റുകയും,അവിടെ നിന്ന് നിങ്ങളുടെ വ്യക്തി പരമായതും,ഇൻഷുറൻസ് സംബന്ധമായതുമായ എല്ലാ വിവരങ്ങൾ ശേഖരിച്,ആ രേഖകൾ ഉപയോഗിച്ച് നിങ്ങളെ കബിളിപ്പിക്കാൻ ശ്രമിച്ചേക്കാം.ഇത്തരക്കാർ പ്രായം കൂടിയവരെ ആണ് കൂടുതൽ ലക്ഷ്യം വെക്കുക.സംശയങ്ങൾ ഒന്നും തന്നെ ഇല്ലാതെ വ്യത്യസ്ത രീതിയിൽ വലിയ വാഗ്ദാനങ്ങൾ അവർ നിരത്തുന്നു.

വാഗ്ദാനങ്ങൾ

വാഗ്ദാനങ്ങൾ

വാഗ്ദാനങ്ങൾ നൽകുന്നതോടൊപ്പം,ബോണസ് ലഭിച്ചിട്ടുണ്ടെന്നും ബോണസ്സായി ലഭിച്ച തുക അക്കൗണ്ടിലേക്കു വരാൻ വേണ്ടി ഇൻഷുറൻസ് പോളിസിയിൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള കോഡ് മാറ്റുവാനായി ചെറിയൊരു തുക നിക്ഷേപിക്കേണ്ടി വരുമെന്നും,അതിന്റെ ആനൂകൂല്യങ്ങൾ വഴിയേ ലഭിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിക്കുന്നു.

ഏഴു കോടിയോളം രൂപയാണ് നിരവധി ആളുകൾക്കു ഇത്തരം തട്ടിപ്പുകാർ വഴി നഷ്ടം വന്നിട്ടുള്ളതു.പുതിയൊരു ഇൻഷുറൻസ് പോളിസി എടുക്കുമ്പോഴോ,നിലവിലുള്ള ഒരു ഇൻഷുറൻസ് പോളിസി പുതുക്കുമ്പോഴോ ചെയ്യേണ്ടതും,ചെയ്യേണ്ടാത്തതും ആയ കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

ഐ.ആർ.ഡി.എ.ഐ.

ഐ.ആർ.ഡി.എ.ഐ.

പുതിയ ഒരു പോളിസി എടുക്കുന്ന പോലെയുള്ള പ്രധാനമായ കാര്യങ്ങൾക്കും ഇടപാടുകൾക്കും ഐ.ആർ.ഡി.എ.ഐ.( ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ)യെ സമീപിക്കുക.മുകളിൽ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ വെച്ച് കൊണ്ട് ഇടനിലക്കാരെ വളരെ ശ്രദ്ധയോടെ മാത്രം പണമിടപാടുകളിൽ ഉൾപെടുത്തുക.

ഐ.ആർ.ഡി.എ വ്യത്യസ്തമായ പോളിസികൾക്കു പ്രത്യേക ബോണസ് തുക വിതരണം ചെയ്യുന്നില്ല,അതിനാൽ ഗുണഭോക്താക്കൾ ഇത്തരം വാഗ്ദാനങ്ങളിൽ വീഴാതിരിക്കുക.

വ്യത്യസ്ത ഇൻഷുറൻസ്

വ്യത്യസ്ത ഇൻഷുറൻസ്

അതുപോലെ തന്നെ,പുതിയ ഇൻസറുകൾക്കു ബോണസ് അതികം ലഭിക്കുമെന്ന് പറഞ്ഞാലും വിശ്വസിക്കരുത്. ഐ.ആർ.ഡി.എ നിലവിൽ അത്തരം മാറ്റങ്ങൾ ഒന്നും തന്നെ വരുത്തിയിട്ടില്ല.

ഇൻഷുറൻസ് കമ്പനിയുടെ പ്രധിനിധിയോ ഏജന്റോ ഇൻഷുറൻസ് കമ്പനിയുടെ നിലവിലുള്ള കവർ സറണ്ടർ ചെയ്തു പുതിയ കവർ എടുക്കാൻ നിർദ്ദേശിക്കുകയില്ല.

ഐ. ആർ. ഡി. എ .ഐ.(ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ)യുടെ പ്രധിനിധികൾ ആണെന്ന് അവകാശപ്പെടുകയും വ്യത്യസ്ത ഇൻഷുറൻസ് കമ്പനികളുടെ ഇൻഷുറൻസ് പദ്ധതികൾ പരിചപ്പെടുത്തുകയും ചെയ്യുന്നവരെ അകറ്റി നിർത്തുക.

തട്ടിപ്പുകൾ

തട്ടിപ്പുകൾ

നിലവിലുള്ള ഇൻഷുറൻസ് പദ്ധതിയിൽ ലഭിക്കാനിരിക്കുന്ന ബോണസ് അല്ലെങ്കിൽ മറ്റു ആനുകൂല്യങ്ങൾ എന്നിവയ്ക്ക് ഒരു പുതിയ പോളിസി കൂടെ എടുക്കേണ്ടതാണ് എന്ന് പറയുമ്പോൾ വിശ്വസിക്കരുത്.

കൂടുതൽ തട്ടിപ്പുകൾ ഉണ്ടാകാതിരിക്കാൻ,ഐ.ആർ.ഡി.എ നേരിട്ടോ അല്ലെങ്കിൽ ഏജന്റുകൾ വഴിയോ ഇൻഷുറൻസ് പോളിസികൾ വിൽക്കുന്നില്ല.

അതുകൊണ്ടു തന്നെ,ഇത്തരമൊരു തട്ടിപ്പിൽ നിങ്ങൾ അകപ്പെട്ടാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം നിങ്ങൾക്കു മാത്രം ആയിരിക്കും.

English summary

Must Follow Do's And Don'ts With Insurance Policies

Some Must Follow Do's And Don'ts With Insurance Policies
Story first published: Monday, September 24, 2018, 11:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X