പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന: 12 രൂപയ്ക്ക് 2 ലക്ഷം രൂപ ഇൻഷുറൻസ് കവറേജ്

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന(പി. എം. എസ്. ബി. വൈ), പദ്ധതി പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജനയോടൊപ്പം 2015 മെയ് മാസത്തിൽ മോദി ഗവണ്മെന്റ് മുന്നോട്ടു വെച്ച പദ്ധതിയാണ് .2018 ജൂലൈ വരെ ഉള്ള കണക്കനുസരിച്ചു ,ഈ അപകട മരണ ഇൻഷുറൻസ് പദ്ധതിയിൽ 13.74 കോടി പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

പ്രധാൻ മന്ത്രി സുരക്ഷാ ഭീമാ യോജന എന്താണ്?

18- വയസ്സിനും 70-വയസ്സിനും ഇടയിലുള്ള കാലയളവിൽ അപകടം മൂലം മരണമോ വൈകല്യമോ സംഭവിച്ചാൽ പരിരക്ഷ നല്കാൻ ഉള്ള ലൈഫ് ഇൻഷുറൻസ് സ്കീമാണിത്.മരണത്തിനോ പൂർണ വൈകല്യത്തിനോ ഉള്ള റിസ്ക് കവറേജ് 2 ലക്ഷം രൂപയും ഭാഗികമായ നഷ്ടപരിഹാരം ഒരു ലക്ഷം രൂപയുമായാണ് ലഭിക്കുക.

സ്കീമിന്റെ മറ്റു പ്രത്യേകതകൾ

സ്കീമിന്റെ മറ്റു പ്രത്യേകതകൾ

യോഗ്യത: 18 മുതൽ 70 വയസ്സ് വരെ ഉള്ള വ്യക്തികൾക്ക് സ്‌കീമിൽ ഉൾപ്പെട്ട ബാങ്കിൽ അക്കൌണ്ട് ഉണ്ടായിരിക്കണം (സിംഗിൾ അല്ലെങ്കിൽ ജോയിന്റ് അക്കൌണ്ട് )

പ്രീമിയം തുക: 12 രൂപ പ്രതിവർഷം

കവറേജ് : മരണം: 2 ലക്ഷം രൂപ

രണ്ട് കണ്ണുകളും , കൈകാലുകളും നഷ്ടപ്പെടുകയോ , ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടുകയോ , ചെയ്താൽ: രണ്ടു ലക്ഷം രൂപ

ഒരു കണ്ണിന്റെ കാഴ്ചയോ, ഒരു കയ്യോ കാലോ നഷ്ടപ്പെടുകയോ ചെയ്താൽ : ഒരു ലക്ഷം രൂപ

 

പ്രീമിയം പണമടയ്ക്കൽ

പ്രീമിയം പണമടയ്ക്കൽ

സ്‌കീം പ്രകാരം വരും വർഷം ജൂൺ ഒന്നിനും മെയ് മുപ്പത്തിയൊന്നിനും ഇടയിൽ ഇൻഷുർ ചെയ്ത വ്യക്തിക്കാണ് പരിരക്ഷ ലഭിക്കുക. ഓട്ടോമാറ്റിക്ക് ഡെബിറ്റ് മോഡ് വഴി ജൂൺ ഒന്നിനും മെയ് മുപ്പത്തൊന്നിനുമകം കവറേജിലേക്കു പ്രീമിയം അടയ്‌ക്കേണ്ടതാണ് . അതായതു മെയ് മുപ്പത്തൊന്നിനു മുൻപ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 12 രൂപ ഒന്നും ചെയ്യാതെ തന്നെ പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന പദ്ധതിയിലേക്ക് ഡെബിറ്റ് ചെയ്യപ്പെടും .

നിങ്ങളുടേത് ജോയിന്റ് അക്കൌണ്ടുകൾ ആണെങ്കിൽ , എല്ലാ അക്കൗണ്ട് ഉടമകളും പരിരക്ഷയിൽ ഉൾപ്പെടുന്നതാണ് .

കവറേജ് കാലാവധി: എല്ലാ വർഷവും നിങ്ങൾക്ക് കവറേജ് എടുക്കാം അല്ലെങ്കിൽ ഓരോ വർഷവും പ്രീമിയം നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് സ്വപ്രേരിതമായി ഡെബിറ്റ് ചെയ്യപ്പെടുന്ന ദീർഘകാല കവറേജ് തിരഞ്ഞെടുക്കാവുന്നതാണ്.

 

പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജനയ്ക്കു അപേക്ഷിക്കേണ്ടത് എങ്ങനെ?

പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജനയ്ക്കു അപേക്ഷിക്കേണ്ടത് എങ്ങനെ?

സ്കീമിനായി നിങ്ങൾക്ക് അക്കൗണ്ട് ഉള്ള ബാങ്കിനെ സമീപിക്കാം.എല്ലാ പ്രധാന ബാങ്കുകളെയും പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്.

ഇൻഷുറൻസ് കമ്പനികളുടെ പങ്കാളിത്തം

പബ്ലിക് സെക്ടർ ജനറൽ ഇൻഷുറൻസ് കമ്പനികൾ (പി.എസ്.ജി.സി), മറ്റ് പൊതു ഇൻഷുറൻസ്‌ കമ്പനികൾ വഴിയും ഈ സ്‌കീമിൽ ഭാഗമാകാവുന്നതാണ് . പദ്ധതിയിൽ ഉൾപ്പെട്ട ബാങ്കുകളുമായി സഹകരിച്ച് സമാന രീതിയിൽ ആവശ്യമായ അംഗീകാരത്തോടെ സേവനം വാഗ്ദാനം ചെയ്യാൻ അവർ തയ്യാറാണ് .

 

നിങ്ങൾക്ക് സ്കീം ഉപേക്ഷിച്ചതിന് ശേഷം വീണ്ടും ചേരാനാകുമോ?

നിങ്ങൾക്ക് സ്കീം ഉപേക്ഷിച്ചതിന് ശേഷം വീണ്ടും ചേരാനാകുമോ?

അതെ, വാർഷിക പ്രീമിയം അടയ്ക്കുന്നതിലൂടെ നിങ്ങൾക്ക് സ്കീമിൽ നിന്ന് പോകാനും ഭാവിയിൽ വീണ്ടും പങ്കാളി ആകുവാനും കഴിയും.

ഇൻഷുറൻസ്‌ കവറേജ് നഷ്ടപെടുന്നതെപ്പോൾ ?

ഇൻഷുറൻസ്‌ കവറേജ് നഷ്ടപെടുന്നതെപ്പോൾ ?

70 വയസ് തികഞ്ഞാൽ

. ബാങ്ക് അക്കൌണ്ട് ക്ലോസ്‌ ചെയ്താൽ

.പ്രീമിയം അടയ്ക്കുന്നതിന് വേണ്ടത്ര ബാലൻസ് അക്കൗണ്ടിൽ ഇല്ലാതെ വരുമ്പോൾ .


മറ്റൊരു ഇൻഷൂറൻസ് സ്‌കീമിന്റെ സബ്സ്ക്രിപ്ഷൻ ഉണ്ടായിരിക്കെ പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജനയ്ക്കു അപേക്ഷിക്കാൻ സാധ്യമാണോ .?

അതെ

 

 

പ്രകൃതിദുരന്തങ്ങളിൽ നിന്ന് മരണമോ / വൈകല്യമോ ഉണ്ടായാൽ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുമോ ?

പ്രകൃതിദുരന്തങ്ങളിൽ നിന്ന് മരണമോ / വൈകല്യമോ ഉണ്ടായാൽ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുമോ ?

അതേ, പ്രകൃതി ദുരന്തം മൂലം ഉണ്ടായ മരണം , വൈകല്യം എന്നിവയ്ക്ക് പരിരക്ഷ ലഭിക്കുന്നതാണ് .

അപകടത്തെത്തുടർന്ന് ഉണ്ടാകുന്ന ആശുപത്രി ചിലവുകൾ ഇതിൽ ഉൾപെടുമോ ?

ഇല്ല.

ക്ലെയിം എങ്ങനെയാണ് ലഭിക്കുക?

വൈകല്യമാണ് സംഭവിച്ചതെങ്കിൽ , ഇൻഷൂററുടെ അക്കൗണ്ട് ക്ലെയിം തുക ക്രെഡിറ്റ് ആകുന്നതാണ് . മരണത്തിന്റെ കാര്യത്തിൽ, സ്കീമിനായി അപേക്ഷിക്കുന്ന സമയത്ത് പരാമർശിച്ച നാമനിർദേശകൻറെ ബാങ്ക് അക്കൗണ്ടിലേക്കു തുക ക്രെഡിറ്റ് ചെയ്യും.

 

പോളിസി ആനുകൂല്യങ്ങൾ ലഭിക്കാൻ ഒരു എഫ്ഐആർ ആവശ്യമുണ്ടോ?

പോളിസി ആനുകൂല്യങ്ങൾ ലഭിക്കാൻ ഒരു എഫ്ഐആർ ആവശ്യമുണ്ടോ?

ഒരു വാഹനാപകടത്തിൽ, അല്ലെങ്കിൽ അല്ലെങ്കിൽ കൊലപാതകം പോലുള്ള മരണത്തിൽ, ഒരു എഫ് ഐ ആർ ആവശ്യമാണ് .

ഒരു മൃഗത്തിന്റെ ആക്രമണം പോലെയുള്ള അപകടങ്ങൾ, ഒരു വൃക്ഷത്തിൽ നിന്ന് വീഴ്ച കൊണ്ടുണ്ടായ മരണം തുടങ്ങിയവ ആണെങ്കിൽ ആശുപത്രി റെക്കോർഡ് ആവശ്യമാണ്. ക്ലെയിം തുക ലഭിക്കുവാൻ അപകടത്തെക്കുറിച്ചുള്ള രേഖാമൂലമുള്ള തെളിവുകൾ അത്യാവശ്യമാണ്.

എൻ .ആർ. ഐ വ്യക്തികൾക്ക് സ്‌കീമിന്റെ ആനുകൂല്യങ്ങൾ ലഭിക്കുമോ ?

അതെ, ഇന്ത്യയിലുള്ള ഏതെങ്കിലും ഒരു ബാങ്കിൽ യോഗ്യമായ ബാങ്ക് അക്കൗണ്ട് ഉള്ള ഒരു എൻ.ആർ.ഐ. വ്യക്തിക്ക് ഈ സ്കീമിനുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും പാലിച്ചുകൊണ്ട് ഈ അക്കൗണ്ട് വഴി പി എം എസ് ബി വൈ കവറേജ് വാങ്ങാൻ യോഗ്യമാണ്.

 

 

English summary

Pradhan Mantri Suraksha Bima Yojana

It is a Life Insurance Scheme for covering death or disability due to accident from the age of 18 years to 70 years
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X