മുതിർന്ന പൌരന്മാർക്ക് ലഭ്യമായ ആനുകൂല്യങ്ങൾ എന്തൊക്കെ?

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ, മുതിർന്ന പൗരന്മാർക്ക് അവരുടെ സൗകര്യത്തിനും സാമ്പത്തികഭാരം ലഘൂകരിക്കുന്നതിനുമായി നിരവധി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ് .അവർക്ക് ലഭ്യമായ ഏറ്റവും ഉപയോഗപ്രദമായ ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് നോക്കൂ.

മുതിർന്ന പൌരന്മാർക്ക് ലഭ്യമായ  ആനുകൂല്യങ്ങൾ എന്തൊക്കെ?

കുറഞ്ഞ നികുതി

അവരുടെ സാമ്പത്തികഭാരം ലഘൂകരിക്കാനായി ടാക്സ് നിയമങ്ങൾക്കു ഇളവുണ്ട്.

3 ലക്ഷം രൂപ വരെ ഉള്ള വരുമാനത്തിന് ആദായനികുതി അടയ്‌ക്കേണ്ടതില്ല .

സൂപ്പർ സീനിയർ പൗരന്മാർക്ക് (80 വയസ്സിന് മുകളിലുള്ളവർക്ക്) 5 ലക്ഷം രൂപവരെയുള്ള രൂപ വരെ ഉള്ള വരുമാനത്തിന് ആദായനികുതി അടയ്‌ക്കേണ്ടതില്ല .

ഇൻകം ടാക്സ് ആക്ട് 1961 ലെ സെക്ഷൻ 80D പ്രകാരം 30,000 രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിനു നികുതി കിഴിവ് ലഭിക്കുന്നു.

ഗുരുതരമായ രോഗം ബാധിച്ച മുതിർന്ന പൗരന്മാർക്ക് 80 ഡിഡിബി സെക്ഷൻ പ്രകാരം 60,000 രൂപ വരെ നികുതി കിഴിവ് ലഭിക്കുന്നു. ഈ പരിധി സൂപ്പർ സീനിയർമാർക്ക് 80,000 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട് .

യാത്ര ഇളവുകൾ

യാത്ര ഇളവുകൾ

മുതിർന്ന പൗരന്മാർക്ക് യാത്ര ചെലവിലും ഇളവ് ലഭിക്കും.

വിമാന യാത്രകൾ

ഇന്ത്യൻ പൌരത്വമുള്ള 60 വയസ്സുള്ള യാത്രക്കാർക്ക് ഡൊമസ്റ്റിക് യാത്രകളിൽ 50 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.

 

ബസ് യാത്ര

ബസ് യാത്ര

ചില മുനിസിപ്പൽ കോർപ്പറേഷനുകളും സംസ്ഥാന സർക്കാരുകളും മുതിർന്ന പൗരന്മാർക്ക് ബസ് ചാർജിൽ ഇളവ് നൽകുന്നു. ചില ബസ് സീറ്റുകളും അവർക്കായി സംവരണം ചെയ്തിട്ടുണ്ട്.

ഉയർന്ന പലിശ

ഉയർന്ന പലിശ

നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ ലഭിക്കുന്നു.

മുതിർന്ന പൌരൻമാരുടെ സേവിംഗ്സ് സ്കീം 60 വയസ്സിനു മുകളിലുള്ള എല്ലാ സീനിയർമാർക്കും ലഭ്യമാണ്. സ്കീമുകളുടെ വാർഷിക പലിശ 8.4 ശതമാനമാണ്.

സ്ഥിര നിക്ഷേപത്തിന് 0.5 ശതമാനം അധിക പലിശനിരക്കും മുതിർന്ന പൗരന്മാർക്ക് ലഭിക്കും

 

പ്രത്യേക പദ്ധതികൾ

പ്രത്യേക പദ്ധതികൾ

സർക്കാർ നിരവധി ക്ഷേമ പദ്ധതികളാണ് മുതിർന്ന പൗരന്മാർക്കായി മുന്നോട്ട് വെച്ചിട്ടുള്ളത്

നാഷണൽ ഇൻഷുറൻസ് 60 മുതൽ 80 വരെ പ്രായമുള്ള സീനിയർമാർക്കായി 'വരീഷ്ടാ മെഡിക്ലൈം പോളിസി' വാഗ്ദാനം ചെയ്യുന്നു. ഇൻഷുറൻസ് നൽകുന്ന പരമാവധി തുക ആശുപത്രിയി ചിലവിലേക്കു ഒരു ലക്ഷവും ഗുരുതരമായ രോഗത്തിന് രണ്ടു ലക്ഷവും ആണ്.

എൽ.ഐ.സി. യുടെ വരിസ്ഥ പെൻഷൻ ബീമാ യോജന 2017, 10 വർഷത്തേക്കായി 8% ഗ്യാരൻറീഡ് റേറ്റ് പ്രകാരം മുതിർന്ന പൗരന്മാർക്ക് ഉറപ്പായ പെൻഷൻ നൽകും.

പരമാവധി 7.5 ലക്ഷം രൂപ ഈ പദ്ധതിയിൽ നിക്ഷേപിക്കാവുന്നതാണ്. പ്രതിമാസ, വാർഷിക അടിസ്ഥാനത്തിൽ പെൻഷൻ ലഭിക്കും.

 

കുറഞ്ഞ ചാർജുകൾ

കുറഞ്ഞ ചാർജുകൾ

ടെലിഫോൺ ബില്ലുകൾക്കു സബ്സിഡി ലഭിക്കും
* ബി.എസ്.എൻ.എൽ: മുതിർന്ന പൗരന്മാർക്ക് മുൻഗണനയുള്ള ടെലിഫോൺ രജിസ്ട്രേഷന് അർഹതയുണ്ട്. രജിസ്ട്രേഷൻ ചാർജുകൾ അവർക്കു ബാധകമല്ല.

* എം.ടി.എൻ.എൽ.: 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ലാൻഡ്‌ലൈൻ കണക്ഷനുകൾക്കു പ്രതിമാസ സർവീസ് ചാർജ് 25% ഇളവ് ലഭിക്കുന്നതാണ്

 

മറ്റ് ആനുകൂല്യങ്ങൾ

മറ്റ് ആനുകൂല്യങ്ങൾ

ബാങ്കുകൾ, ആശുപത്രികൾ മുതലായ സ്ഥലങ്ങളിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക അലവൻസ് നൽകുന്നു

* രജിസ്ട്രേഷനും ക്ലിനിക്കൽ ടെസ്റ്റുകൾക്കും ആശുപത്രികളിൽ പ്രായമായവർക്കു പ്രത്യേക ക്യൂ
* 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൌരന്മാർക്ക് അവരുടെ കേസുകൾക്കു മുൻഗണന നൽകാനായി കോടതിയിലേക്ക് നേരിട്ട് എഴുതാൻ കഴിയും.

* ബാങ്ക് ശാഖകളിൽ വൃദ്ധർക്ക് പ്രത്യേക ക്യൂകൾ ഉണ്ട്.

 

English summary

benefits available to senior citizens

some of the most useful facilities available to senior citizens are listed here ,
Story first published: Thursday, November 8, 2018, 10:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X