പുതിയ വീട് വാങ്ങുന്നതിനു മുൻപ് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഒന്ന് പരിശോധിക്കാം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു വീട് വാങ്ങുക എന്നത് വലിയൊരു തുക ചിലവാകുന്ന കാര്യമാണെന്ന് നിങ്ങൾക്കറിയാം , മാത്രമല്ല , അതിനെ കുറിച്ച് നിങ്ങൾ ഒരുപാട് തവണ ചിന്തിച്ചിട്ടുമുണ്ടാകും .ഒരു വീട് വാങ്ങുക എന്നത് നിങ്ങളുടെ ജീവിതത്തെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള ഒരു കാര്യമാണെന്നതിൽ സംശയമില്ല. എങ്കിലും അത്തരമൊരു തീരുമാനത്തിൽ എത്തുന്നതിനു മുൻപ് നിങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് .ഒരു വീടു വാങ്ങാൻ നിങ്ങൾ തയ്യാറാണോ എന്ന് അറിയുക പ്രധാനമാണ് .ഇത് പ്രാഥമികമായി രണ്ട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു:

 
പുതിയ വീട് വാങ്ങുന്നതിനു മുൻപ് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഒന്ന് പരിശോധിക്കാം

ഒരു വലിയ തുക ഒരുമിച്ചു സ്വരുക്കൂട്ടുവാനുള്ള നിങ്ങളുടെ കഴിവ്

തുല്യമായ പ്രതിമാസ ഗഡുവിലൂടെ (EMI) അത് തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ വരുമാനം.അടിസ്ഥാനപരമായി ഈ രണ്ടു കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കണമെങ്കിലും വീട് വാങ്ങുന്നതിനു മുൻപ് വേറെയും കാര്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ് . അന്തിമ തീരുമാനം എടുക്കുന്നതിനു മുൻപ് ഇത് കൂടി പരിശോധിക്കുക.

ഒരു വലിയ തുക ഒരുമിച്ചു നിങ്ങൾക്കു സംഘടിപ്പിക്കാൻ കഴിയുമോ ?

ഒരു വലിയ തുക ഒരുമിച്ചു നിങ്ങൾക്കു സംഘടിപ്പിക്കാൻ കഴിയുമോ ?

സാധാരണയായി നിങ്ങൾ ഒരു വീട് വാങ്ങുമ്പോൾ മൊത്തം തുകയുടെ 20 ശതമാനം അത്യം തന്നെ നൽക്കേണ്ടതാണ് . ബാക്കി വായ്പ്പയായാണ് നൽക്കേണ്ടി വരുക .അതായതു നിങ്ങൾ 50 ലക്ഷത്തിന്റെ ഒരു വീടാണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ പത്തു ലക്ഷം ആ​ദ്യം തന്നെ നൽക്കേണ്ടതാണ്.

അങ്ങനെ നോക്കുമ്പോൾ ഇപ്പോൾ നിങ്ങൾക്കു പത്തു ലക്ഷം രൂപ ഒരുമിച്ചു സ്വരൂപിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്കു ഒരു വീട് വാങ്ങുക എന്നത് വലിയ സാമ്പത്തിക വെല്ലുവിളി ആയിരിക്കും.

 

നിങ്ങൾക്ക് ഇ.എം.ഐ. കൃത്യമായി അടയ്ക്കാൻ സാധിക്കുമോ?

നിങ്ങൾക്ക് ഇ.എം.ഐ. കൃത്യമായി അടയ്ക്കാൻ സാധിക്കുമോ?

ഇനി നിങ്ങൾക്കു ആദ്യം കൊടുക്കേണ്ട അഡ്വാൻസ് തുക കണ്ടെത്താൻ സാധിച്ചാലും,വീട് വാങ്ങിയതിന് ശേഷമുള്ള ഇ.എം.ഐ അടയ്ക്കാൻ സാധ്യമാകുമോ എന്ന് ആലോചിക്കേണ്ടതാണ്.നിങ്ങൾ ഇ.എം.ഐ അടയ്ക്കാൻ തയ്യാറാകുന്നതും,നിങ്ങൾക്ക് അതിനു കഴിയുമോ എന്നതും വ്യത്യസ്ത കാര്യങ്ങളാണ്.നിങ്ങളുടെ മാസ വരുമാനത്തിന്റെ നാൽപതു ശതമാനത്തിൽ കൂടുതൽ വരും സാധാരണ ഇ.എം.ഐ.ഗഡുക്കൾ. അതിനപ്പുറമുള്ളതെന്തും നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ ബാധിക്കും.മറ്റൊരു കാര്യം നിങ്ങളുടെ ഇ.എം.ഐ ലോൺ തുകയെ മാത്രം ആശ്രയിച്ചല്ല.കാലാവധി അനുസരിച്ചാണ്.

നിരവധി ദമ്പതികൾ അവരുടെ ഇ.എം.ഐ തുക എത്രയായണെന്നു തിരഞ്ഞെടുക്കുക രണ്ടു പേരുടെയും വരുമാനം അടിസ്ഥാനമാക്കിയായിരിക്കും.അത് നല്ല തീരുമാനമാണെങ്കിലും എന്തെങ്കിലും കാരണവശാൽ ഒരാൾക്ക് ജോലിക്കു പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ അതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നും നിങ്ങൾ മുൻകൂട്ടി കാണേണ്ടതാണ്.

 

അടിയന്തിര ആവശ്യങ്ങൾക്കു പണം കരുതിയിരിക്കണം

അടിയന്തിര ആവശ്യങ്ങൾക്കു പണം കരുതിയിരിക്കണം

ജീവിതത്തിൽ, ഏതു നിമിഷവും പണത്തിനു അടിയന്തര ആവശ്യം ഉണ്ടായെന്നു വരാം, നമുക്ക് ഒഴിവാക്കാനാകാത്ത അത്തരം സാഹചര്യങ്ങൾ ഉണ്ടായേക്കാം .അത്തരം ആവശ്യങ്ങൾക്ക് പണം ഇല്ലാതെ വന്നാൽ അത്എ പ്രശ്നങ്ങൾ സൃഷ്ടിക്കും.എന്നാൽ അവ പരിഹരിക്കാൻ നിങ്ങൾക്ക് ചില ക്രമീകരണങ്ങൾ ചെയ്യാനാകും.നിങ്ങളുടെ പക്കൽ ഉണ്ടായിരുന്ന എല്ലാ സമ്പാദ്യവും ഉപയോഗിച്ചാകും വീടിനായി ആദ്യം കൊടുക്കേണ്ട 20 ശതമാനം അഡ്വാൻസ് തുക കൊടുക്കാൻ തീരുമാനിക്കുന്നത് ,കൂടാതെ വരുമാനത്തിന്റെ 40 ശതമാനവും ഇ.എം.ഐ ഗഡുക്കളിലേക്കു നീക്കുകയും വേണം.പിന്നെങ്ങനെയാണ് അടിയന്തര ആവശ്യങ്ങൾക്ക് നിങ്ങളുടെ പക്കൽ പണമുണ്ടാവുക?

ഇതുകൊണ്ടാണ് കൈയിലുള്ള എല്ലാം ആദ്യം​ കൊടുക്കേണ്ട 20 ശതമാനത്തിലേക്ക് നീക്കാൻ പാടില്ല എന്ന് നിർദ്ദേശിക്കുന്നത് . അത്തരം ആവശ്യങ്ങൾക്കു പണം മാറ്റി വെച്ചിട്ടു മാത്രമേ വീടിന്റെ അഡ്വാൻസ് തുക കൊടുക്കാൻ പാടുള്ളൂ. മിനിമം നിങ്ങളുടെ ആറുമാസത്തേക്കുള്ള ചിലവിന്റെ പണമെങ്കിലും നിങ്ങൾ മാറ്റി വെക്കേണ്ടതാണ്.കൂടുതൽ മെച്ചപ്പെട്ട സ്ഥിതിക്കായി മൂന്ന് മാസത്തെ ഇ.എം.ഐ. യും കരുതാവുന്നതാണ്

 

മറ്റ് സുപ്രധാന കാര്യങ്ങൾക്കും പണം മാറ്റി വെക്കുക

മറ്റ് സുപ്രധാന കാര്യങ്ങൾക്കും പണം മാറ്റി വെക്കുക

അഡ്വാൻസ് തുക കൊടുക്കാനായത് കൊണ്ടോ, കൃത്യമായി ഇ.എം.ഐ അടയ്ക്കാൻ നിങ്ങൾ സജ്ജമായതു കൊണ്ടോ അടിയന്തര ആവശ്യങ്ങൾക്കായി പണം മാറ്റി വെക്കാനായത് കൊണ്ടോ,നിങ്ങളുടെ ജോലി കഴിഞ്ഞു എന്നർത്ഥമില്ല. വീട് വാങ്ങിക്കുക എന്നത് സുപ്രധാന കാര്യം തന്നെയാണ്,എന്നാൽ വീട് വാങ്ങിച്ചു ഏതാനും വർഷങ്ങൾക്കിടയിൽ നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പണം മാറ്റി വെക്കേണ്ടി വന്നേക്കാം.അത്തരം ആവശ്യങ്ങളെ നിങ്ങൾക്കു ഒഴിവാക്കാൻ ആകില്ല. അത്തരം ആവശ്യങ്ങൾ മുൻപിൽ ഉണ്ടെങ്കിൽ അതിനനുസരിച്ചാകണം നിങ്ങളുടെ ഇ.എം.ഐ ഗഡുക്കൾ ക്രമീകരിക്കേണ്ടത്.മിക്ക മാതാപിതാക്കളും ഇത് ഓർക്കാറില്ല.

ആദ്യമായി വീട് വാങ്ങാൻ ഒരുങ്ങുന്ന ആളുടെ തീരുമാനത്തെ പിന്തിരിപ്പിക്കാനായുള്ളതല്ല ഈ നിർദേശങ്ങൾ.ഇത് നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താനുള്ള മാർ​ഗ​ങ്ങളാണ്

 

English summary

Buying your first home? Here's what you should check first

It is important to identify whether you are ready to purchase your first home and this depends on some factors
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X