രാജ്യത്തു ഏറ്റവും കൂടുതൽ ഉപപോക്താക്കളുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ),പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്.) അക്കൗണ്ട് , ടാക്സ് സേവിങ്ങ് നിക്ഷേപങ്ങൾ, ഫിക്സഡ് ഡിപ്പോസിറ്റുകൾ,തുടങ്ങി നിരവധി ബാങ്കിങ്ങ് സേവനങ്ങൾ ഉപപോക്താക്കൾക്കു നൽകുന്നു. എന്നാൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്.) നിക്ഷേപം, 'ഇഇഇ ' സ്റ്റാറ്റസ് ഉൾപ്പെടെയുള്ള നിരവധി ആനുകൂല്യങ്ങളാണ് മുൻപോട്ടു വെക്കുന്നത് .

ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകൾ (എഫ് ഡി), ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇ.എൽ.എസ്എ.സ്), നാഷണൽ സേവിങ്ങ്സ് സർട്ടിഫിക്കേറ്റ്സ് (എൻ എസ് സി) മുതലായവ നൽകുന്ന പരമ്പരാഗത നിക്ഷേപ ഓപ്ഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പി.പി.എഫ് അക്കൗണ്ടിന് ആനുകൂല്യങ്ങൾ കൂടുതലാണ്.പി പി എഫ് അക്കൌണ്ട് നിക്ഷേപത്തിലൂടെ, നികുതി ഇളവ് ക്ലെയിം ചെയ്യാവുന്നതാണ് , കൂടാതെ നിക്ഷേപിക്കുന്ന പണത്തിനു ലഭിക്കുന്ന പലിശയ്ക്കും നികുതി ഉണ്ടാവുകയില്ല.,കാലാവധി കഴിയുമ്പോൾ ക്യുമുലേറ്റീവ് തുകയും ടാക്സ് ഫ്രീ ആണ്.
ആർക്കെല്ലാം എസ്.ബി ഐ.യിൽ പി.പി.എഫ്. അക്കൗണ്ട് തുറക്കാം
എല്ലാ വ്യക്തികൾക്കും എസ്.ബി ഐ.യിൽ ഒരു പി.പി.എഫ്. അക്കൗണ്ട് തുറക്കാവുന്നതാണ്.പ്രായപൂർത്തി ആകാത്തവർക്കു വേണ്ടിയും അക്കൗണ്ട് തുറക്കാവുന്നതാണ് .ഹിന്ദു കുടുംബങ്ങളുടെ പേരിലുള്ള പി.പി.എഫ്. അക്കൗണ്ടുകൾ അനുവദനീയമല്ല.
എസ്.ബി ഐ. പി.പി.എഫ്. അക്കൌണ്ട് നിക്ഷേപവും പലിശയും
ഒരു പി.പി.എഫ്. അക്കൗണ്ടിൽ പ്രതിമാസം 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും ഒരു വർഷം അല്ലെങ്കിൽ പരമാവധി 12 ഗഡുക്കളായി നിക്ഷേപിക്കാവുന്നതാണ്.അധിക തുക നിക്ഷേപിച്ചാൽ കൂടുതൽ പലിശ ലഭിക്കുകയില്ല എന്ന് മാത്രമല്ല ഇൻകം ടാക്സ് ആക്ട് അനുസരിച്ചുള്ള ഇളവുകളും ലഭിക്കുകയുമില്ല .അതുകൊണ്ടു പ്രതിവർഷം 1,50,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കരുത്.. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം പിപിഎഫ് നിക്ഷേപത്തിന്റെ പലിശ നിരക്ക് 8 ശതമാനമാണ് .പിപിഎഫ് നിക്ഷേപത്തിനു പലിശ കണക്കാക്കുക അക്കൗണ്ടിൽ നിക്ഷേപം ആരംഭിച്ചതിനു ശേഷമുള്ള അഞ്ചാം തീയതിക്കും മാർച്ച 31 നും ഇടയിൽ എത്ര പണം നിക്ഷേപിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് .
എസ്.ബി ഐ. പി.പി.എഫ്. ടാക്സ് സേവിംഗ് ആനുകൂല്യങ്ങളും നിക്ഷേപ കാലാവധിയും
പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കുമ്പോൾ, ഇൻകം ടാക്സ് ആക്ട് സെക്ഷൻ 88 പ്രകാരം വരുമാന നികുതി ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാൻ സാധിക്കുന്നതാണ് . കൂടാതെ, ക്രെഡിറ്റ് ചെയ്യേണ്ട തുക ഇൻകം ടാക്സിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.പി.പി.എഫ് നിക്ഷേപം 15 വർഷ ലോക്ക്-ഇൻ കാലാവധിയുള്ളതാണ് അതിനു ശേഷം ഉപപോക്താവിന് വേണമെങ്കിൽ അഞ്ചു 5 വർഷത്തേക്ക് കൂടി കാലാവധി നീട്ടാവുന്നതാണ് .
പി.പി.എഫ്. അക്കൗണ്ടിൽ നിന്നും വായ്‌പ്പ
പി.പി.എഫ്. അക്കൗണ്ടിൽ നിന്നും വായ്‌പ്പാ എടുക്കാൻ കഴിയുക ബാങ്കിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കും.അക്കൗണ്ടിന്റെ കാലാവധിക്കനുസരിച്ചാണ് പണം പിൻവലിക്കാൻ സാധിക്കുക .
നോമിനേഷനും ട്രാൻസ്ഫർ സൗകര്യവും
നോമിനേഷനും ട്രാൻസ്ഫർ സൗകര്യവും
ഒന്നോ അതിലധികമോ ആളുകളുടെ പേരിൽ നാമനിർദ്ദേശ സൗകര്യം ലഭ്യമാണ്.നാമനിർദേശകരുടെ ഷെയറുകൾ നിക്ഷേപകനു തീരുമാനിക്കാം. പി.പി.എഫ്. അക്കൗണ്ട് മറ്റ് ബ്രാഞ്ചുകളിലേക്കോ/ ബാങ്കുകളിലേക്കോ പോസ്റ്റ് ഓഫീസുകളിലേക്കോ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്. ഈ സേവനത്തിനു ബാങ്ക് ചാർജ് ഈടാക്കുന്നതല്ല .
കാലാവധി തീരുന്നതിനു മുൻപുള്ള പിൻവലിക്കൽ
കാലാവധി തീരുന്നതിനു മുൻപുള്ള പിൻവലിക്കൽ അഞ്ചു വർഷത്തിന് ശേഷം മാത്രമേ അനുവദിക്കുകയുള്ളൂ. പണം അത്യാവശ്യ ചികിത്സകൾക്കോ ആശുപത്രി ആവശ്യങ്ങൾക്കോ ആണെങ്കിൽ മെഡിക്കൽ അതോറിറ്റിയിൽ നിന്നുള്ള കൃത്യമായ രേഖകളും തെളിവുകളും സമർപ്പിച്ചാൽ പണം പിൻവലിക്കാവുന്നതാണ് .വിദ്യാഭ്യാസ ആവശ്യങ്ങൾക്കാണ് പണം പിൻവലിക്കുന്നതെങ്കിൽ,അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പ്രവേശനം ഉറപ്പുവരുത്തുന്നതിലെ രേഖകളും ബില്ലുകളും സമർപ്പിക്കേണ്ടതാണ് .
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications