നിര്‍ബന്ധമായും എടുത്തിരിക്കേണ്ട അഞ്ച് ഇന്‍ഷുറന്‍സ് പോളിസികള്‍ ഏതൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ എടുത്തിരിക്കുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ നിങ്ങളെയും നിങ്ങളുടെ മരണ ശേഷം കുടുംബത്തെയും സംരക്ഷിക്കാന്‍ പര്യാപ്തമാണോ? അപകടങ്ങളുണ്ടാവുന്ന സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ രക്ഷയ്‌ക്കെത്തുന്നവയാണോ നിങ്ങള്‍ സ്വന്തമാക്കിയിരിക്കുന്ന ഇന്‍ഷുറന്‍സുകള്‍? ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരമല്ല നിങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ അടിയന്തരമായി പുനര്‍നിര്‍വചിക്കേണ്ട സമയമാണിത്.

 

ആരോഗ്യ ഇന്‍ഷുറന്‍സ്:

ആരോഗ്യ ഇന്‍ഷുറന്‍സ്:

ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ കാര്യമെടുത്താല്‍ അഞ്ച് ലക്ഷത്തിന്റെ ഒരു ഹെല്‍ത്ത് കവറിനൊപ്പം അതോടൊപ്പം 15 ലക്ഷത്തിന്റെ ടോപ്പപ്പോ മറ്റൊരു കമ്പനിയുടെ സൂപ്പര്‍ ടോപ്പപ്പോ മതിയാവും. വര്‍ധിച്ചുവരുന്ന മെഡിക്കല്‍ ചെലവുകള്‍ കവര്‍ ചെയ്യാന്‍ പ്രായം കൂടുമ്പോള്‍ പോളിസി കൂടുതല്‍ ശക്തിപ്പെടുത്താനുമാവും.

ലൈഫ് ഇന്‍ഷുറന്‍സ്:

ലൈഫ് ഇന്‍ഷുറന്‍സ്:

ഏറ്റവും കുറഞ്ഞത് വാര്‍ഷിക വരുമാനത്തിന്റെ 10 ഇരട്ടി തുകയ്ക്കുള്ള ലൈഫ് പോളിസി വേണം ഒരാള്‍ സ്വന്തമാക്കാന്‍. അഞ്ചു ലക്ഷം വാര്‍ഷിക വരുമാനമുള്ള ഒരാളുടെ ലൈഫ് കവര്‍ 50 ലക്ഷമെങ്കിലും വേണം. ആരോഗ്യ ഇന്‍ഷുറന്‍സാവുമ്പോള്‍ കൂടുതല്‍ പ്രൊട്ടക്ഷന്‍ നല്‍കുന്ന ടേം ഇന്‍ഷൂറന്‍സ് പ്ലാന്‍ ആണ് അഭികാമ്യം.

ചൈല്‍ഡ് ഇന്‍ഷൂറന്‍സ്

ചൈല്‍ഡ് ഇന്‍ഷൂറന്‍സ്

കുടുംബത്തിലേക്ക് കുട്ടികള്‍ കൂടി കടന്നുവരുന്നതോടെ ചൈല്‍ഡ് ഇന്‍ഷുറന്‍സ് പ്ലാനുകളില്‍ ശ്രദ്ധിക്കണം. മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനാവശ്യമായ ചെലവുകള്‍ കൂടി മുന്നില്‍ക്കണ്ടു വേണം പദ്ധതികളെടുക്കാന്‍. വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്ക് വന്‍തുക സ്വരൂപിക്കാനാവുന്നതായിരിക്കണം ചൈല്‍ഡ് പ്ലാന്‍.

പെന്‍ഷന്‍ പ്ലാന്‍:

പെന്‍ഷന്‍ പ്ലാന്‍:

റിട്ടയര്‍മെന്റ് കാലത്തേക്ക് എത്ര നേരത്തേ പ്ലാന്‍ ചെയ്യുന്നുവോ അത്രയും നല്ലത്. ജീവിതത്തിന്റെ അവസാന കാലങ്ങളില്‍ മികച്ച വരുമാനം ഉറപ്പുവരുത്തുന്ന നല്ല പ്ലാനുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. ഇവ സ്വന്തമാക്കിയാല്‍ വിശ്രമജീവിതം നല്ല രീതിയില്‍ ആസ്വദിക്കാനാവും.

ഭവന ഇന്‍ഷുറന്‍സ്:

ഭവന ഇന്‍ഷുറന്‍സ്:

മിക്ക വ്യക്തികളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായിരിക്കും വീട്. മികച്ച കവറേജിലൂടെ അതിന്റെ സംരക്ഷണം ഉറപ്പുവരുത്തുകയെന്നത് പ്രധാനമാണ്. ആകസ്മിക ദുരന്തങ്ങളുണ്ടായാല്‍ നിങ്ങളുടെ കാലശേഷം വീട്ടുകാര്‍ പെരുവഴിയിലാവുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭവന വായ്പ തിരിച്ചടവ് ഇന്‍ഷുറന്‍സ് കമ്പനി ഏറ്റെടുക്കും.

English summary

What are the various insurance covers in your portfolio

What are the various insurance covers in your portfolio
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X