ദീര്‍ഘകാല വായ്പകള്‍ ; ഈ ബാങ്കുകള്‍ 30 മുതല്‍ 40 വര്‍ഷത്തേക്ക് വാഗ്ദാനം ചെയ്യുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും സ്വന്തമായൊരു വീട് വലിയൊരു സ്വപ്‌നമാണ്. സ്വന്തം പണം കൊണ്ട് വീട് വാങ്ങുന്നത് നല്ല കാര്യമാണ്. എന്നാല്‍ അത്രയും പണം നമുക്കില്ലെങ്കില്‍ ഭവന വായ്പകള്‍ അതിനായി സഹായിക്കും. ഒരു ബാങ്ക് അല്ലെങ്കില്‍ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പയെടുക്കുമ്പോള്‍ കാലാവധിയെ കുറിച്ച് കൃത്യമായി അറിയണം. അതായത് വായ്പയുടെ തിരിച്ചടവ് കാലാവധി.

 

5 വര്‍ഷം മുതല്‍ 20 വര്‍ഷം വരെയുള്ള കാലാവധിയാണ് സാധാരണയായി മിക്ക ബാങ്കുകളും നല്‍കുന്നത്. എന്നാല്‍ പഞ്ചാബ് നാഷ്ണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ എന്നിവ 30 വര്‍ഷ കാലയളവിലും ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് 40 വര്‍ഷ കാലയളവിലും ഭവന വായ്പകള്‍ നല്‍കുന്നു.


നിങ്ങള്‍ക്ക് ഒരു ലോണ്‍ ലഭിക്കാനുള്ള യോഗ്യത, ഇംഎംഐ, വായ്പയുടെ പലിശ നിരക്ക് എന്നിവയെ കുറിച്ച് കൂടുതലായി അറിയാം.


1. ലോണ്‍ യോഗ്യത

1. ലോണ്‍ യോഗ്യത

ഒരു വ്യക്തിയുടെ വരുമാനവും തിരിച്ചടവ് ശേഷിയും അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ ഭവന വായ്പ നല്‍കുന്നത്. നീണ്ട കാലാവധിക്ക് വായ്പയെടുക്കുകയാണെങ്കില്‍ നിങ്ങളുടെ വായ്പാ യോഗ്യത വര്‍ധിക്കും. അതായത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വായ്പയെടുക്കുന്നവരുടെ കാര്യത്തില്‍ ഇഎംഐ ബാധ്യത കുറവായിരിക്കുമെന്നതിനാല്‍ വായ്പാ യോഗ്യത വര്‍ദ്ധിക്കുകയും ഉയര്‍ന്ന വായ്പ ലഭ്യമാകും. നിങ്ങളുടെ ഭവന വായ്പ യോഗ്യത കണ്ടെത്താന്‍ ഇന്റര്‍നെറ്റില്‍ നിരവധി ഹോം ലോണ്‍ കാല്‍ക്കുലേറ്ററുകളുണ്ട്.

2. ഇഎംഐ ബാധ്യത

2. ഇഎംഐ ബാധ്യത

ഭവന വായ്പകളുടെ കാലാവധി കൂടുന്നതനുസരിച്ച് പലിശ നിരക്ക് കുറയും. ഉദാഹരണത്തിന്, ഒരു ലക്ഷം രൂപയ്ക്ക് 9 ശതമാനമാണ് പലിശ നിരക്കെങ്കില്‍ പ്രതിമാസ അടവ് ഇങ്ങനെയാണ്

15 വര്‍ഷത്തെ കാലാവധി - 1014 രൂപ പ്രതിമാസം

20 വര്‍ഷത്തെ കാലയളവ് - 900 രൂപ ഇഎംഐ

25 വര്‍ഷത്തെ കാലയളവ് - 839 രൂപ് ഇഎംഐ

30 വര്‍ഷത്തെ കാലയളവ് - 805 രൂപ് ഇഎംഐ

40 വര്‍ഷത്തെ കാലാവധി - 771 രൂപ് ഇഎംഐ

അതായത് 15 വര്‍ഷത്തേക്ക് 30 ലക്ഷത്തിന്റെ ഭവനവായ്പ എടുത്താല്‍ ഇഎംഐ 30,428 രൂപയും 25 വര്‍ഷ കാലയളവില്‍ 25,176 രൂപയുമായിരിക്കും ഇംഎംഐ. അതായത് 17 ശതമാനം കുറവ്.

3. ആകെ പലിശ ബാധ്യത

3. ആകെ പലിശ ബാധ്യത

പലിശ നിരക്കും മറ്റ് ഘടകങ്ങളുമെല്ലാം കണക്കാക്കുമ്പോള്‍ നീണ്ട കാലാവധിയാണെങ്കില്‍ പലിശ ഭാരം കൂടുതലാണ്. അതിനാല്‍ പലിശ നിരക്ക് കുറയ്ക്കാന്‍ ചെറിയ കാലയളവിലുള്ള വായ്പകള്‍ തെരഞ്ഞെടുക്കുന്നത് നല്ലതാണ്. ഉദാഹരണത്തിന് നിങ്ങള്‍ 15 വര്‍ഷത്തേക്ക് 30 ലക്ഷത്തിന്റെ ഭവനവായ്പ എടുക്കുമ്പോള്‍, 24.77 ലക്ഷം രൂപ ആ കാലയളവില്‍ ആകെ പലിശ അടക്കണം. എന്നാല്‍ 25 വര്‍ഷത്തേക്കാണെങ്കില്‍ 45.52 ലക്ഷം രൂപ പലിശ ഇനത്തില്‍ അടക്കേണ്ടി വരുന്നു.

4. താഴ്ന്ന ഇഎംഐയും സമ്പാദ്യവും.

4. താഴ്ന്ന ഇഎംഐയും സമ്പാദ്യവും.

ഒരു ദീര്‍ഘകാല വായ്പ തെരഞ്ഞെടുക്കുന്നതാണ് ഒരു ഇടക്കാല വായ്പ പദ്ധതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നല്ലത്. കാരണം, ഇഎംഐ കുറവാണ്. ഉദാഹരണത്തിന്, നിങ്ങളുടെ 50 ലക്ഷം രൂപയുടെ വായ്പയ്ക്ക് 20 വര്‍ഷ കാലയളവില്‍ പ്രതിമാസം 44,986 രൂപ ഇംഎംഐ അടക്കേണ്ടി വരും. അതേസമയം 30 വര്‍ഷ കാലയളവിലാണെങ്കില്‍ 40,231 രൂപയാണ് അടക്കേണ്ടത്. പ്രതിമാസം 5000 രൂപയുടെ വ്യത്യാസമാണ് ഇവിടെ വരുന്നത്. താഴ്ന്ന ഇഎംഐ നിങ്ങളുടെ ഭവന വായ്പാ യോഗ്യത ഉയരാന്‍ സഹായിക്കുകയും നിങ്ങള്‍ക്ക് വലിയൊരു തുക വായ്പയായി ലഭിക്കുകയും ചെയ്യുന്നു. മാത്രമല്ല നിങ്ങള്‍ ലാഭിക്കുന്ന 5000 രൂപ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ നിങ്ങള്‍ ഭവന വായ്പയ്ക്ക് അടക്കുന്ന തുകയേക്കാള്‍ കൂടുതല്‍ സമ്പാദിക്കാം.

ആര്‍ക്കൊക്കെ ഉപയോഗപ്രദമാകും

ആര്‍ക്കൊക്കെ ഉപയോഗപ്രദമാകും

25 നും 30നും ഇടയിലുള്ള സ്ഥിര വരുമാനക്കാര്‍ക്കും 30നും 40നും ഇടയിലുള്ള സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും ബിസിനസ്സുകാര്‍ക്കും ദീര്‍ഘ കാലത്തേക്കുള്ള ഭവന വായ്പ പദ്ധതികള്‍ അനുയോജ്യമാണ്. ആദായ നികുതി വകുപ്പിലെ സെക്ഷന്‍ സി പ്രകാരം ടാക്‌സ് ഇളവുകള്‍ ലഭിക്കുന്നതിനാല്‍ ചെറുപ്രായത്തില്‍ തന്നെ വീട് സ്വന്തമാക്കാന്‍ അവരെ പ്രാപ്തരാക്കുന്നു.

അതേ സമയം ദീര്‍ഘ കാലത്തേക്കുള്ള തിരിച്ചടവ് പദ്ധതി എല്ലാവര്‍ക്കും ബാധകമാകില്ല. ഉദാഹരണത്തിന് 20 വയസ്സുള്ള ഒരാള്‍ക്ക് 40 വര്‍ഷത്തേക്കുള്ള തിരിച്ചടവ് കാലാവധി ലഭിക്കും. അതേസമയം 35 വയസ്സുള്ള ഒരാള്‍ക്ക് അത്രയും ദീര്‍ഘ കാലം വായ്പ ലഭിക്കില്ല. കാരണം അവരുടെ റിട്ടയര്‍ കാലാവധി കൂടി കണക്കാക്കിയാണ് വായ്പ അനുവദിക്കുന്നത്.

എന്തു ചെയ്യാം

എന്തു ചെയ്യാം

ഒരു ഭവന വായ്പ എടുക്കുന്‌പോള്‍ മനസ്സില്‍ സൂക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം പലിശ ബാധ്യത പരമാവധി കുറയ്ക്കണം എന്നതാണ്. അതോടൊപ്പം തന്നെ കുറഞ്ഞ കാലയളവില്‍ ഡൗണ്‍ പേയ്‌മെന്റ് കൂട്ടണം. നിങ്ങളുടെ ഭവനവായ്പയ്ക്കായി വരുമാനമുള്ള ഒരു സഹ-അപേക്ഷക(പങ്കാളി)നെ കൂടി ചേര്‍ക്കുന്നത് വഴി നിങ്ങളുടെ ഭവന വായ്പ അര്‍ഹത വര്‍ദ്ധിപ്പിക്കുകയും ദീര്‍ഘകാല വായ്പ ഒഴിവാക്കുകയും ചെയ്യാം.

English summary

banks offer a loan for 30 to 40 years

banks offer a loan for 30 to 40 years
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X