അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം എങ്ങനെ കൈവരിക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫേസ്ബുക്കില്‍ ഇപ്പോള്‍ ടെന്‍ ഇയര്‍ ചലഞ്ചാണ് തരംഗം. 10 വര്‍ഷത്തിനിടയില്‍ ഒരാളുടെ രൂപത്തില്‍ ഉണ്ടാക്കിയ മാറ്റം വ്യക്തമാക്കുന്ന പടങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ആവേശത്തോടെയാണ് എല്ലാരും ഏറ്റെടുത്തത്. ഇത്തരം സോഷ്യല്‍ മീഡിയ ചലഞ്ചുകളില്‍ പങ്കുചേരുമ്പോള്‍ അല്പനേരം നമുക്ക് സന്തോഷമുണ്ടാകുമെന്നതും ശരിയാണ്. എന്നാല്‍ അതിന് പകരമായി 10 വര്‍ഷത്തേക്കുള്ള ഒരു സാമ്പത്തിക വെല്ലുവിളി ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറാണോ? ഒരു വ്യക്തിയുടെ സാമ്പത്തിക ഭദ്രതയെന്നത് വളരെ സ്വകാര്യമായ കാര്യമായതിനാല്‍ സമൂഹത്തില്‍ ലൈക്കുകളും കമന്റുകളും ലഭിക്കില്ലെങ്കിലും ഭാവിയിലത് ഗുണപരമായ വ്യത്യാസം സൃഷ്ടിക്കും.


വിമാന സര്‍വീസുകള്‍ കാന്‍സല്‍ ചെയ്യുന്നത് എയര്‍ലൈന്‍ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാന്‍?

ഇതിനൊരുദാഹരണമാണ് 29കാരനായ സന്ദീപ് സിംഗാളിന്റെ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ്. മുംബൈ ആസ്ഥാനമായ ധനകാര്യ സ്ഥാപനത്തില്‍ ആണ് സന്ദീപ് ജോലി ചെയ്യുന്നത്. 1.92 ലക്ഷമാണ് സന്ദീപിന്റെ മാസ വരുമാനം. വരുന്ന 10 വര്‍ഷത്തിനുള്ളില്‍ 40 ലക്ഷത്തിന്റെ ഹൗസിംഗ് ലോണ്‍ അടച്ചു തീര്‍ക്കാനാണ് സന്ദീപ് പദ്ധതിയിടുന്നത്. നിലവിലെ 37,500 രൂപയുടെ ഇംഎംഐ അടക്കുന്നതിന് പകരം 70,000 വച്ച് അടക്കാനാണ്പ്ലാന്‍. അതായത് 6 വര്‍ഷത്തിനുള്ളില്‍ സന്ദീപിന് തന്റെ ലോണ്‍ അടച്ചു തീര്‍ക്കാനാകും. വിജയകരമായി പൂര്‍ത്തിയാക്കിയ തന്റെ മുന്‍ പദ്ധതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സന്ദീപ് ഇത്തരമൊരു സാഹസത്തിന് മുതിരുന്നത്. 5 വര്‍ഷം കൊണ്ട് 19 ലക്ഷത്തിന്റെ ഡൗണ്‍ പേയ്‌മെന്റാണ് 2016ല്‍ അദ്ദേഹം അടച്ചു തീര്‍ത്തത്. വെല്ലുവിളികള്‍ നേരിടുന്നതില്‍ കാണിച്ച പക്വമായ ഇടപെടലാണ് തന്റെ വിജയമെന്ന് സന്ദീപ് പറയുന്നു. ഭാവിയില്‍ ഉപയോഗ ശൂന്യമാകുന്ന സാധനങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത് കുറവാണ്. കാര്‍, ബൈക്ക്, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് വന്‍തുക ചെലവഴിക്കുന്നതില്‍ യാതൊരു പ്രയോജനവുമില്ലെന്നാണ് സന്ദീപിന്റെ അഭിപ്രായം.

 
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം എങ്ങനെ കൈവരിക്കാം?

സിംഗാളിന്റെ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് കരിയറിലെ തുടക്കാര്‍ക്ക് മാതൃകയാക്കാവുന്ന ഒന്നാണ്. നിങ്ങളുടെ ശമ്പളം മൊബൈല്‍ ഫോണുകള്‍ക്കും മറ്റു ഗാഡ്ജറ്റുകള്‍ക്കും വേണ്ടി ചിലവാക്കുന്നതിന് ബദലായി ഭാവിയിലേക്ക് പ്രയോജനപ്പെടുത്തിയാല്‍ നന്നായിരിക്കും. സാധാരണയായി പുതിയ ജനറേഷന്‍ സമ്പാദ്യം തുടങ്ങുന്നത് വളരെ വൈകിയാണ്. ആദ്യ വര്‍ഷങ്ങളില്‍ സേവിംഗ്‌സിനെ കുറിച്ച് ചിന്തിക്കുന്നത് പോലും ചെയ്യാത്തത് ഭാവിയില്‍ വലിയ തിരിച്ചടിയാണെന്ന് എക്‌സലന്റ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ പുനീത് റോയ് പറയുന്നു.

English summary

How can you achieve your financial goal in the next 10 years?

How can you achieve your financial goal in the next 10 years?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X