സമ്പന്നനായി റിട്ടയർ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? അറുപതു വയസ്സിൽ അഞ്ചു കോടി രൂപ എങ്ങനെ ഉണ്ടാക്കാം ?

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുവാക്കൾ (പ്രത്യേകിച്ച് അവരുടെ ഇരുപതുകളിലും മുപ്പതുകളിലും ) റിട്ടയർമെന്റ് കാലത്തേക്ക് പണം മാറ്റി വെക്കുന്നതിലേക്കു കുറച്ച ശ്രദ്ധ നൽകണം . അങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾ അറുപതിൽ എത്തുമ്പോൾ നിങ്ങളുടെ സേവിങ്ങ്സ് എത്രയെന്നു അറിയുമ്പോൾ ആശ്ചര്യം തോന്നിയേക്കാം . ഉദാഹരണത്തിന്,ഇപ്പോൾ നിങ്ങൾക്ക് 30 വയസ്സ് ആണെങ്കിൽ , നിങ്ങളുടെ വീട്ടുചിലവിനായി പ്രതിമാസം 50,000 രൂപ വേണമെന്ന് കരുതുക അതായത് ചിലവിനായി നിങ്ങൾക്കു പ്രതിവർഷം 6 ലക്ഷം രൂപ ആവശ്യമാണ് .

 
സമ്പന്നനായി  റിട്ടയർ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? അറുപതു വയസ്സിൽ അഞ്ചു കോടി രൂപ എങ്ങനെ ഉണ്ടാക്കാം ?

അപ്പോൾ വിരമിക്കൽ സമയത്ത് (60 ൽ) നിങ്ങൾക്കു ഒരു മാസത്തിൽ 2.16 ലക്ഷം രൂപയും ഒരുവർഷത്തേക്ക് 25.93 ലക്ഷം രൂപയും ഇതേ ജീവിത രീതി നിലനിർത്താൻ ആവശ്യമായി വരും . അടുത്ത 30 വർഷങ്ങളിൽ ശരാശരി നാണയപ്പെരുപ്പം 5% ആയി കണക്കാക്കിയാണ് ഈ തുക. നാണയപ്പെരുപ്പം 5 ശതമാനത്തിൽ കൂടുകയാണെങ്കിൽ തുക കൂടുന്നതാണ് . വിരമിക്കലിനു ശേഷം വർഷത്തിൽ 25.93 ലക്ഷം രൂപ ചെലവിനായി വേണമെങ്കിൽ ,നിങ്ങൾക്ക് 4.32 കോടി രൂപ സേവിങ്ങ്സ് ആയി ആവശ്യമുണ്ട്.

വേണ്ടത്ര ആസൂത്രണവും ശരിയായ നിക്ഷേപവും

വേണ്ടത്ര ആസൂത്രണവും ശരിയായ നിക്ഷേപവും

നിങ്ങളുടെ റിട്ടയർമെന്റ് കോർപ്പസ് നിങ്ങൾക്കു 6% പലിശ നൽകുമെങ്കിൽ സാധാരണ ആന്വിറ്റി ഫണ്ടുകൾ നിലവിൽ നൽകുന്ന പലിശ നിരക്ക് 6% ആണ്. ഈ തുക റിട്ടയർമെന്റിനു വേണ്ടി മാറ്റി വെക്കാൻ നിങ്ങൾക്ക് വേണ്ടത്ര ആസൂത്രണവും ശരിയായ നിക്ഷേപവും ആവശ്യമാണ്. നിങ്ങൾ അത് എത്രയും വേഗം ആരംഭിക്കുന്നുവോ അത്രയും നല്ലത്.

വിരമിക്കലിന് വേണ്ടി നിക്ഷേപിക്കേണ്ടത് എവിടെയാണ്

വിരമിക്കലിനു ശേഷം ആവശ്യമായി വരുന്ന പണം സാധാരണയായി ആളുകൾ നിക്ഷേപിക്കുക ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമുകളിൽ ആണ് . ഒട്ടും തന്നെ റിസ്ക് ഇല്ലാത്ത, സുരക്ഷിതമായ നിക്ഷേപ മാർഗ്ഗങ്ങളാണ് ആളുകൾ തിരഞ്ഞെടുക്കുക. അതുമല്ലെങ്കിൽ 8% പലിശ നൽകുന്ന പിപിഎഫ് നിക്ഷേപം. വിരമിക്കലിനായി പണം നിക്ഷേപിക്കുന്നത് .

 ലാർജ് ക്യാപ്‌ (Large-Cap ) മ്യൂച്വൽ ഫണ്ടുകൾ

ലാർജ് ക്യാപ്‌ (Large-Cap ) മ്യൂച്വൽ ഫണ്ടുകൾ

ദീർഘകാലാടിസ്ഥാനത്തിൽ ആയതിനാൽ ഒരു ഇക്വിറ്റി എക്സ്പോഷർ വഴി , വലിയൊരു തുക തിരികെ ലഭിക്കുന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കാവുന്നതാണ് . ലാർജ് ക്യാപ്‌ (Large-Cap ) മ്യൂച്വൽ ഫണ്ടുകൾ വാർഷിക വരുമാനത്തിൽ 12% കൂടുതൽ വരുമാനമുണ്ടാക്കാൻ സഹായിക്കുമെന്ന് സ്വകാര്യ ധനകാര്യ വിദഗ്ദ്ധർ പറയുന്നു. സമഗ്രമായ പൂർണ്ണ എക്സ്പോഷർ എടുക്കുന്നതിൽ നിങ്ങൾ ഭയപ്പെടുന്നുവെങ്കിൽ, ദേശീയ പെൻഷൻ സിസ്റ്റം (എൻ പി എസ്) തിരഞ്ഞെടുക്കാം . 50:50 കടം എടുത്താൽ: ഇക്വിറ്റി എക്സ്പോഷർ, നിങ്ങൾക്ക് 10% വാർഷിക വരുമാനം ലഭിക്കുന്നതാണ്. മ്യൂച്വൽ ഫണ്ടുകളിലോ എൻപിഎസ് വഴിയോ ഉള്ള സ്ഥിര നിക്ഷേപം 5 കോടി രൂപ വരെ ഉള്ള റിട്ടയർമെന്റ് കോർപസ് എളുപ്പത്തിൽ സമ്പാദിക്കാം.

എത്ര രൂപ നിങ്ങൾ വിരമിക്കലിന് വേണ്ടി നിക്ഷേപിക്കണം

എത്ര രൂപ നിങ്ങൾ വിരമിക്കലിന് വേണ്ടി നിക്ഷേപിക്കണം

5 കോടിയുടെ നിക്ഷേപം ഉണ്ടാക്കാൻ നിങ്ങൾ നിക്ഷേപിക്കേണ്ട തുക നിങ്ങൾ എപ്പോൾ വിരമിക്കുമെന്നതും നിങ്ങൾ തിരഞ്ഞെടുക്കുന്ന നിക്ഷേപ മാർഗ്ഗത്തെയും ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ നിലവിലെ പ്രായം 25 വയസാണ്, 55 വയസിലാണ് നിങ്ങൾ വിരമിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ, നിങ്ങൾ അടുത്ത മുപ്പതു വർഷത്തേക്ക് മാസം 16,229 രൂപ ഓരോ മാസവും മാറ്റി വെക്കേണ്ടതാണ് . അങ്ങനെയെങ്കിൽ 55 വയസിൽ നിങ്ങളുടെ സേവിങ്ങ് അഞ്ചു കോടി രൂപ ആയിരിക്കും .വാർഷിക വരുമാനം 12 ശതമാനമായി കണക്കാക്കിയാലാണ് ഈ തുക ലഭിക്കുക. നിങ്ങൾ ഒരു വർഷം കഴിഞ്ഞ് 26 വയസുള്ളപ്പോൾ ആണ് സേവിങ്ങ് തുടങ്ങുന്നതെങ്കിൽ 18,252 രൂപ വരെ ഉയരും. അതുപോലെ, നിങ്ങൾ അഞ്ചു വർഷം കൂടി കഴിഞ്ഞാണ് സേവിങ്ങ്സ് ആരംഭിക്കുന്നതെങ്കിൽ , അതേ തുക ശേഖരിക്കാൻ നിങ്ങൾ എല്ലാ മാസവും 29,374 രൂപ നിക്ഷേപിക്കണം. ഓരോ വർഷം കഴിയുമ്പോഴും നിക്ഷേപിക്കേണ്ട തുക ഉയരുന്നതാണ് .

English summary

Want to retire rich? Here's how to save Rs 5 crore before you turn 60

Want to retire rich? Here's how to save Rs 5 crore before you turn 60
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X