വിവാഹബന്ധം വേർപിരിഞ്ഞോ? ഇനി സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാമ്പത്യ ജീവിതത്തിൽ പണത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഭാര്യാഭ‍ർത്താക്കന്മാർക്കിടയിൽ വില്ലനാകാനും വിവാഹമോചനങ്ങളിലേയ്ക്ക് വരെ നയിക്കാനും പണം കാരണമാകാറുണ്ട്. എന്നാൽ വിവാഹ മോചനം എന്ന വൈകാരിക കടമ്പയ്ക്ക് ശേഷവും സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ച്ചപ്പാടുകൾ സ്ത്രീയ്ക്കും പുരുഷനും ആവശ്യമാണ്. ഇതിനായി ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ നി‍ർദ്ദേശങ്ങൾ തേടാവുന്നതാണ്. ഇതുകൂടാതെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്.

 

നിയമങ്ങൾ ഇങ്ങനെ

നിയമങ്ങൾ ഇങ്ങനെ

ഇന്ത്യയിൽ ഓരോ മത വിഭാ​ഗക്കാർക്കും വിവാഹം, വിവാഹബന്ധം വേർപിരിയൽ, ആസ്തികൾ വീതം വയ്ക്കൽ തുടങ്ങിയവയ്ക്ക് പ്രത്യേക നിയമങ്ങളും അവകാശങ്ങളുമാണുള്ളത്. എന്നിരുന്നാലും, നിങ്ങളുടെ വിവാഹം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, വിവാഹ മോചനത്തിന് ശേഷം ഭാര്യ ജീവനാംശം ആവശ്യപ്പെട്ടാൽ ഭർത്താവ് നൽകേണ്ടതാണ്.

ജീവനാംശം

ജീവനാംശം

സാധാരണഗതിയിൽ ഭർത്താവിനെ സാമ്പത്തികമായി ആശ്രയിച്ചിരുന്ന ഒരു സ്ത്രീയ്ക്ക് വിവാഹമോചന ശേഷവും ഭർത്താവിൻറെ ജീവിത നിലവാരത്തിന് തുല്യമായ ജീവിതശൈലിയ്ക്ക് അർഹതയുണ്ട്. സ്ത്രീക്കും ഭർത്താവിനും ഇടയിൽ വരുമാനത്തിൽ വലിയ വ്യത്യാസമുണ്ടെങ്കിലും ഇത് ബാധകമാണ്. ഒറ്റ തവണയായോ മാസത്തവണയായോ ജീവനാംശം നൽകാവുന്നതുമാണ്. ജീവനാംശ തുക നിർണ്ണയിക്കുന്നത് ഭർത്താവിന്റെ വരുമാന ശേഷി, ആസ്തി, ബാധ്യതകൾ, ജീവിത നിലവാരം എന്നിവയുടെ അടിസ്ഥാനത്തിലാണ്.

കുട്ടികളുടെ ക്ഷേമം

കുട്ടികളുടെ ക്ഷേമം

കുട്ടികളുടെ ക്ഷേമത്തിന് മാതാവിനും പിതാവിനും ഒരേ ഉത്തരവാദിത്വമാണുള്ളത്. കുട്ടികളുടെ കസ്റ്റഡി ലഭിക്കുന്ന പങ്ക‌ാളിയ്ക്ക് മറ്റേയാൾ കുട്ടികളുടെ വിദ്യാഭ്യാസം, മറ്റ് ചിലവുകൾ എന്നിവയ്ക്കായുള്ള പണത്തിന്റെ ഒരു പങ്ക് നൽകേണ്ടതാണ്.

ജോയിന്റ് ഫിനാൻസുകളും ആസ്തികളും

ജോയിന്റ് ഫിനാൻസുകളും ആസ്തികളും

അടുത്ത കാലത്ത് ബിനാമി പ്രോപ്പർട്ടി ആക്ടിനെ തടയുന്നതിനായി ഡൽഹി ഹൈക്കോടതി നിയമങ്ങളിൽ ചില ഭേദഗതികൾ വരുത്തിയിരുന്നു. ഇതനുസരിച്ച് ഭാര്യയുടെ പേരിൽ ഭർത്താവ് പണം മുടക്കയിട്ടുള്ള ആസ്തിയിൽ ഭർത്താവിനും അവകാശം ആവശ്യപ്പെടാവുന്നതാണ്. എന്നാൽ വിവാഹത്തിനു മുമ്പോ, അതിനു ശേഷമോ ഭർത്താവ് ഭാര്യയ്ക്ക് നൽകിയ വിലപിടിപ്പുള്ള സമ്മാനങ്ങളിൽ ഭാര്യയ്ക്ക് മാത്രമാണ് അവകാശമുള്ളത്. എന്നാൽ സംയുക്തമായിട്ടുള്ള സ്വത്തിന്റെ കാര്യത്തിൽ ഓരോരുത്തരുടെയും സംഭാവനയുടെ അടിസ്ഥാനത്തിലാകും അവകാശം നൽകുക. എന്നിരുന്നാലും, ജോയിന്റ് ബാങ്ക് അക്കൌണ്ടുകളുടെ കാര്യത്തിൽ ഇരുവ‍ർക്കും തുല്യാവകാശമാണ് ഉള്ളത്. ഇതിൽ ഓരോരുത്തരുടെയും സംഭാവനയുടെ വലുപ്പം കണക്കാക്കില്ല.

സാമ്പത്തിക ലക്ഷ്യങ്ങൾ

സാമ്പത്തിക ലക്ഷ്യങ്ങൾ

വിവാഹമോചന ശേഷം നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി നിങ്ങൾ കൂടുതൽ പ്രവർത്തിക്കേണ്ടതുണ്ട്. കാരണം വിവാഹമോചനത്തിന് മുമ്പ് രണ്ട് പേരിൽ നിന്ന് ലഭിച്ചിരുന്ന വരുമാനമാകാം ചിലപ്പോൾ ഒരാളിലേയ്ക്ക് ഒതുങ്ങുന്നത്. അതിനാൽ സാമ്പത്തിക കാര്യങ്ങളിൽ വ്യക്തമായ ധാരണയുണ്ടായിരിക്കണം. സാധ്യമാകുന്നിടത്തെല്ലാം ചെലവുകൾ വെട്ടിക്കുറയ്ക്കാനും സമ്പാദ്യം വർധിപ്പിക്കാനും ശ്രദ്ധിക്കണം.

malayalam.goodreturns.in

English summary

How to prepare financially for a life after divorce

Divorce can be a taxing affair. Needless to say, there are many changes and challenges that one is exposed to under such circumstances, financial ramifications being a crucial element in it.
Story first published: Wednesday, March 13, 2019, 10:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X