പ്രവാസി ചിട്ടി വൻ വിജയം; നാല് മാസം കൊണ്ട് 5 കോടി നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2018 നവംബർ 23ന് ലേലം ആരംഭിച്ച കെഎസ്എഫ്ഇ പ്രവാസി ചിട്ടി വൻ വിജയം. ചിട്ടിയിലൂടെ നാലു മാസം കൊണ്ടു 5.23 കോടി രൂപയുടെ നേട്ടം കൈവരിച്ചതായി അധികൃതര്‍ അറിയിച്ചു. ഒരു കെഎസ്എഫ്ഇ ശാഖ ശരാശരി മൂന്നോ നാലോ വർഷങ്ങൾ കൊണ്ട് കൈവരിക്കുന്ന നേട്ടമാണ് പ്രവാസി ചിട്ടി നാലു മാസങ്ങൾ കൊണ്ട് യുഎഇയിൽ നിന്നു നേടിയതെന്നാണ് റിപ്പോർട്ട്.

 

ചിട്ടിയിൽ ചേരാം

ചിട്ടിയിൽ ചേരാം

യുഎഇക്ക് പുറമെ, ഒമാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾക്കും പ്രവാസി ചിട്ടിയിൽ ചേരുവാൻ കഴിയും. വൈകാതെ തന്നെ ആഗോള മലയാളികൾക്കും ചിട്ടിയിൽ ചേരുന്നതിനുള്ള അവസരം ഒരുക്കുന്ന നടപടികളുമായി കെഎസ്എഫ്ഇ മുന്നോട്ട് പോകും.

നിക്ഷേപ പരിധി

നിക്ഷേപ പരിധി

ചിട്ടിയിൽ മാസം രണ്ടര ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. കൂടാതെ ചിട്ടിയിൽ ചേരുന്നവർക്ക് പ്രത്യേക ഇൻഷുറൻസ്, പെൻഷൻ സ്കീം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. 3000 മുതൽ 25,000 രൂപ വരെയാണ് പ്രവാസി ചിട്ടിയുടെ മാസത്തവണ. കാലാവധി 30 മുതൽ 60 മാസം വരെയും. ചിട്ടിയിൽ ചേർന്ന ശേഷം വിദേശത്തുനിന്ന് മടങ്ങേണ്ടി വന്നാലും പ്രവാസിച്ചിട്ടിയിൽ തുടരാം.

സുരക്ഷിതത്വം ഉറപ്പ്

സുരക്ഷിതത്വം ഉറപ്പ്

കെഎസ്എഫ്ഇ ചിട്ടിക്ക് സര്‍ക്കാരിന്‍െറ ഗ്യാരണ്ടിയും സുരക്ഷിതത്വവുമുണ്ട്. അതുകൊണ്ട് പ്രവാസികള്‍ക്ക് ധൈര്യത്തോടെ ചിട്ടിയിൽ ചേരാം. സമ്പൂർണ കോർ ബാങ്കിങ് വന്നതോടെ ഇടപാടുകാർക്ക് ഏതു ശാഖയിൽ ചെന്നാലും പണം അടയ്ക്കാനാകും. സാധുവായ പാസ‌്പോർട്ടും വിസയും ഉണ്ടായിരിക്കണമെന്നതാണ‌് ചിട്ടിയിൽ ചേരുന്നതിനുള്ള പ്രാഥമിക നിബന്ധന.

മറ്റ് സവിശേഷതകൾ

മറ്റ് സവിശേഷതകൾ

  • പ്രവാസികൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ
  • പൂർണമായും ഓൺലൈനിൽ ഉള്ള പ്രവർത്തനം
  • 24 മണിക്കൂറും പ്രവർത്തനസജ്ജമായ കോൾസെന്റർ

malayalam.goodreturms.in

English summary

Online Chit Solution for NRI Keralites

pravasi chit is a big success reports says.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X