അവധിക്ക് ടൂർ പോകാൻ കാശില്ലെന്ന വിഷമം വേണ്ട. മുൻകൂട്ടി നിക്ഷേപം നടത്തിയാൽ ഈസിയായി ടൂർ പോകാനുള്ള കാശുണ്ടാം. ഇതിന് അവസരമൊരുക്കുന്ന എസ്ബിഐയുടെ റിക്കറിംഗ് ഡിപ്പോസിറ്റിനെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തോമസ് കുക്ക് വെബ്സൈറ്റും ചേർന്ന് വാഗ്ദാനം ചെയ്യുന്ന ഹോളിഡേ സേവിംഗ്സ് അക്കൗണ്ടിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ ഇതാ..
കാലാവധി
എസ്ബിഐ ഹോളിഡേ സേവിംഗ്സ് അക്കൗണ്ടിൽ 12 മാസമാണ് നിക്ഷേപം നടത്തേണ്ടത്. നിക്ഷേപ തുക ഉപഭോക്താക്കൾ തോമസ് കുക്ക് വെബ്സൈറ്റിൽ നിന്ന് തിരഞ്ഞെടുക്കുന്ന ടൂർ പാക്കേജ് അനുസരിച്ചായിരിക്കും.
പലിശ നിരക്ക്
എസ്ബിഐ റിക്കറിംഗ് ഡിപ്പോസിറ്റിന് ലഭിക്കുന്ന അതേ പലിശ നിരക്ക് തന്നെയാണ് 12 മാസത്തെ കാലവധിക്ക് എസ്ബിഐ ഹോളിഡേ സേവിംഗ്സ് അക്കൗണ്ടിനും ലഭിക്കുക. നിലവിലെ എസ്ബിഐയുടെ പലിശ നിരക്ക് 6.8 ശതമാനമാണ്.
നികുതി ഇളവ്
ഈ ഇ-ആർഡിക്ക് നികുത് ഇളവും ബാധകമാണ്. നികുതി ഇളവിനായുള്ള അപേക്ഷ നൽകിയാൽ കാലാവധി കഴിയുമ്പോൾ തോമസ് കുക്ക് വെബ്സൈറ്റിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യുന്ന തുകയിൽ കുറവുണ്ടാകും.
പിഴ
ആർഡി ഇൻസ്റ്റാൾമെന്റ് പേയ്മെന്റിൽ കാലതാമസമുണ്ടായാൽ ഓരോ 100 രൂപയ്ക്കും 1.50 രൂപ എന്ന നിരക്കിൽ പ്രതിമാസം പിഴ ഈടാക്കുന്നതാണ്. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തുക പിൻവലിച്ചാലും പിഴ നൽകേണ്ടി വരും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
