ബോണസ് കിട്ടിയാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ; ഇല്ലെങ്കിൽ കാശ് പോകുന്ന വഴി അറിയില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിക്കാരെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള മാസമാണ് ഏപ്രിൽ. കാരണം മിക്ക കമ്പനികളിലും ഏപ്രിലാണ് ബോണസ് ലഭിക്കുന്ന മാസം. നിങ്ങളുടെ ജോലി സ്ഥലത്തെ പ്രകടനത്തിന് അനുസരിച്ച് ലഭിക്കുന്ന ഈ അധിക തുക എങ്ങനെ ഉപകാരപ്രദമായി ഉപയോ​ഗിക്കാമെന്ന് നോക്കാം.‌

 

എമർജൻസി ഫണ്ട്

എമർജൻസി ഫണ്ട്

ബോണസ് തുക നിങ്ങളുടെ എമർജൻസി ഫണ്ടിലേയ്ക്ക് മാറ്റാവുന്നതാണ്. പെട്ടെന്നുള്ള അസുഖകൾ, ജോലി നഷ്ട്ടപ്പെടൽ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ഈ തുക നിങ്ങൾക്ക് ഉപകാരപ്പെടും.

കടങ്ങൾ തീർക്കാം

കടങ്ങൾ തീർക്കാം

നിങ്ങളുടെ കടങ്ങൾ പെട്ടെന്ന് തീർക്കാനുള്ള ഒരു മാർ​ഗം കൂടിയാണ് ബോണസ് തുക. ഈ തുക ഉപയോ​ഗിച്ച് കടങ്ങൾ തീർക്കാവുന്നതാണ്. ശമ്പളത്തിൽ നിന്ന് എടുക്കുന്നതിന് പകരം ബോണസ് തുക കടങ്ങൾ തീർക്കാൻ വിനിയോ​ഗിക്കാവുന്നതാണ്.

റിട്ടയർമെന്റ് ഫണ്ട്

റിട്ടയർമെന്റ് ഫണ്ട്

ജോലി കിട്ടുമ്പോൾ തന്നെ വിരമിക്കലിന് ശേഷമുള്ള ആവശ്യങ്ങൾക്കായി പണം മാറ്റി വയ്ക്കാൻ തുടങ്ങാം. ഇതിനായി ബോണസ് തുകയും ഉപയോ​ഗിക്കാവുന്നതാണ്. വർദ്ധിച്ചു വരുന്ന ജീവിത ചെലവുകൾക്ക് അനുസരിച്ചുള്ളതാകണം നിങ്ങളുടെ റിട്ടയർമെന്റ് ഫണ്ട്.

നിക്ഷേപങ്ങൾ

നിക്ഷേപങ്ങൾ

മക്കളുടെ വിദ്യാഫ്യാസം, വിവാഹം, വീട് തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി നിങ്ങൾ തുടങ്ങിയിരിക്കുന്ന നിക്ഷേപ മാർ​ഗങ്ങളിലേയ്ക്കും ബോണസ് തുക വകമാറ്റാവുന്നതാണ്. കാരണം അനാവശ്യ ചെലവുകൾക്ക് ഈ തുക ചെലവാക്കുന്നതിലും ഉപകാരപ്രദമാണ് ഇത്തരത്തിലുള്ള ദീർഘകാല ആവശ്യങ്ങൾക്ക് വേണ്ടിയുള്ള നിക്ഷേപങ്ങൾ നടത്തുന്നത്.

ആരോ​ഗ്യ പരിപാലനം

ആരോ​ഗ്യ പരിപാലനം

നല്ല ആരോ​ഗ്യമുള്ള ഒരു വ്യക്തിയ്ക്കേ മികച്ച രീതിയിൽ ജോലി ചെയ്യാൻ സാധിക്കൂ. അതുകൊണ്ട് തന്നെ ആരോ​ഗ്യ പരിപാലനത്തിന് വേണ്ടി നിങ്ങൾക്ക് ബോണസ് തുക ഉപയോ​ഗിക്കാവുന്നതാണ്. അതായത് ജിമ്മിൽ ജോയിൻ ചെയ്യുന്നതിനോ പുതിയ കാര്യങ്ങൾ പഠിക്കുന്നതിനോ ഒക്കെ ഈ തുക ഉപയോ​ഗിക്കാം.

malayalam.goodreturns.in

English summary

Here's how to use your increment in 5 smart ways

April is the most important month of the year for any employee. As this is the month of appraisal. Employees are assessed, evaluated and reviewed on the basis of their performance. It is either awarded in the month of April or added to the next month's salary.
Story first published: Monday, April 8, 2019, 7:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X