ബാങ്ക് നിക്ഷേപത്തേക്കാൾ ലാഭകരമായ നിക്ഷേപ മാർഗമാണ് എന്‍സിഡികൾ അഥവാ നോൺ കൺവേർട്ടബിൾ ഡിബഞ്ചേഴ്സ്. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ കുറഞ്ഞു വരുന്ന നിലവിലെ സാഹചര്യത്തിൽ എൻസിഡി നിക്ഷേപങ്ങളാണ് കൂടുതൽ ആദായകരം. മൂന്ന് കമ്പനികള്‍ എന്‍സിഡികള്‍ക്ക് ഇപ്പോൾ മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഏതൊക്കെയെന്ന് പരിശോധിക്കാം.
എന്താണ് എൻസിഡി?
ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളാണ് എൻസിഡികൾ. നിക്ഷേപം നടത്തും മുമ്പ് കമ്പനികളുടെ ക്രെഡിറ്റ് റേറ്റിംഗ് പരിശോധിക്കണം. മികച്ച ക്രഡിറ്റ് റേറ്റിങ് ഉള്ള കമ്പനികളുടെ എന്‍സിഡികളില്‍ മാത്രമേ പണം നിക്ഷേപിക്കാവൂ. എഎഎ ആണ് ഉയര്‍ന്ന ക്രഡിറ്റ് റേറ്റിങ്.
പലിശ നിരക്ക്
8.5 മുതൽ 10.75 വരെയാണ് വിവിധ കമ്പനികളുടെ എൻസിഡികൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. പലിശ മാസം തോറുമോ കാലാവധിയെത്തുമ്പോള്‍ മുതലിനോടു കൂടിയോ പിന്‍വലിക്കാന്‍ സാധിക്കും. നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ചുരുങ്ങിയത് 10,000 രൂപയെങ്കിലും നിക്ഷേപിക്കണം എന്നുള്ളതാണ്.
നിക്ഷേപിക്കാൻ അവസരം
താഴെ പറയുന്ന കമ്പനികളുടെ എന്സിഡികളിലാണ് ഇപ്പോൾ നിക്ഷേപിക്കാൻ അവസരമുള്ളത്.
- എല്‍ആന്റ്ടി ഫിനാന്‍സ്
- മാഗ്മ ഫിന്‍കോര്‍പ്
- മുത്തൂറ്റ് ഹോംഫിന്‍
- ശ്രീരാം സിറ്റി യൂണിയന് ഫിനാന്‍സ്
എല്‍ആന്റ്ടി ഫിനാന്‍സ്
മൂന്ന്, അഞ്ച്, എട്ട് എന്നിങ്ങനെയാണ് എല്‍ആന്റ്ടി ഫിനാന്‍സിന്റെ എൻസിഡികളുടെ നിക്ഷേപ കാലയളവ്. 8.66 ശതമാനം മുതല്‍ 9.05ശതമാനം വരെയാണ് പലിശ നല്‍കുന്നത്. എഎഎ റേറ്റിംഗുള്ള സ്ഥാപനമാണ് എല്‍ആന്റ്ടി ഫിനാന്‍സ്.
മാഗ്മ ഫിന്‍കോര്‍പ്പ്
മാഗ്മ ഫിന്‍കോര്‍പ്പിന്റെ എന്‍സിഡിക്ക് അഞ്ചു വര്ഷക്കാലയളവിന്റേതിന് 10.5 ശതമാനമാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. മൂന്നുവര്ഷത്തിന്റേതാണെങ്കില് 10.25 ശതമാനമാണ് പലിശ. 10 വർഷം വരെ നിക്ഷേപ കാലാവധി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
മുത്തൂറ്റ് ഹോംഫിന്‍
60 മാസക്കാലയളവിലെ എന്‍സിഡിക്ക് 10 ശതമാനമാണ് കമ്പനി നൽകുന്ന പലിശ നിരക്ക്. 24 മാസക്കാലയളവില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 9.5ശതമാനവും പലിശ ലഭിക്കും. 38 മാസം, 90 മാസം എന്നീ കാലയളവുകളിലും നിക്ഷേപം നടത്താം.
ശ്രീരാം സിറ്റി യൂണിയന്
ശ്രീരാം സിറ്റി യൂണിയനിൽ രണ്ട്, മൂന്ന്, അഞ്ച് വര്ഷക്കാലയളവിലേയ്ക്കാണ് നിക്ഷേപം നടത്താവുന്നത്. കമ്പനി നല്കുന്ന പലിശ 9.55 ശതമാനം മുതല്‍ 9.75 ശതമാനം വരെയാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
