തട്ടിപ്പിൽ വീണ് കാശ് കളഞ്ഞോ? തെറ്റിൽ നിന്നും കാശുണ്ടാക്കാൻ പഠിക്കാം, ഇതാ ചില പാഠങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണം സമ്പാദിക്കാനുള്ള ഏറ്റവും മികച്ച ചില മാർ​ഗങ്ങളാണ് ചെലവായി തീരുന്നതിന് മുമ്പ് നിക്ഷേപിക്കുക, ചെലവുകൾ ചുരുക്കുക, കടം വാങ്ങാതിരിക്കുക, ദീർഘകാല ലക്ഷ്യങ്ങൾക്കായി പണം സമ്പാദിക്കുക, റിട്ടയർമെന്റ് ലൈഫിനായി പണം സമ്പാദിക്കുക തുടങ്ങിയവയൊക്കെ. എന്നാൽ പെട്ടെന്ന് പണമുണ്ടാക്കാനും ഇരട്ടിയാക്കാനും ശ്രമിക്കുമ്പോൾ പലപ്പോഴും പല അബദ്ധങ്ങളും സംഭവിക്കാം. കൈയിലുള്ള മുഴുവൻ തുകയും ഇത്തരം തട്ടിപ്പുകളിലൂടെ നഷ്ട്ടപ്പെടുന്നവരും നിരവധിയാണ്.
എന്നാൽ ഒരിയ്ക്കൽ പറ്റുന്ന അബദ്ധം പിന്നീട് സംഭവിക്കാതിരിക്കാൻ ശ്രമിക്കുന്നതാണ് ബുദ്ധിപരമായ കാര്യം. അതിനാൽ തെറ്റിൽ നിന്ന് പഠിക്കേണ്ട ചില സാമ്പത്തിക പാഠങ്ങൾ ഇവയാണ്.

റിസ്ക് ഏറ്റെടുക്കൽ

റിസ്ക് ഏറ്റെടുക്കൽ

നിക്ഷേപം നടത്തുന്നതിന് മുമ്പ് ഓരോ നിക്ഷേപത്തിന്റെയും റിസ്ക്കിനെ പറ്റി വിശദമായി പഠിക്കുക. ഇത് നിങ്ങളെ അബദ്ധങ്ങളിൽ ചാടാതെ നിക്ഷേപം നടത്താൻ സഹായിക്കും. മുമ്പ് സാമ്പത്തിക കാര്യങ്ങളിൽ പറ്റിയ അബദ്ധങ്ങൾ കൃത്യമായി മനസ്സിലാക്കി ആയിരിക്കണം അടുത്ത നിക്ഷേപം നടത്താൻ.

തെറ്റുകൾ മനസ്സിലാക്കുക

തെറ്റുകൾ മനസ്സിലാക്കുക

നിക്ഷേപിച്ച തുകയിൽ നഷ്ടം സംഭവിക്കാൻ കാരണം എന്തെന്ന് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വ്യക്തികളെയോ സാഹചര്യങ്ങളെയോ കുറ്റപ്പെടുത്തുന്നതിന് പകരം, നിങ്ങൾക്ക് പറ്റിയ അബദ്ധം എവിടെയാണെന്ന് കണ്ടെത്തുക. പിന്നീട് ഒരിയ്ക്കലും അതേ അബദ്ധം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ‌‌ഉദാഹരണത്തിന്, ഓഹരി നിക്ഷേപത്തിലൂടെ നിങ്ങളുടെ പണം നഷ്ട്ടപ്പെട്ടെങ്കിൽ യഥാർത്ഥത്തിൽ നിങ്ങൾക്ക് പറ്റിയ തെറ്റ് ആദ്യം കണ്ടെത്തുക, തിരത്തുക, വീണ്ടും അതേ അബദ്ധം ആവർത്തിക്കാതിരിക്കുക.

പരിമിതികൾ തിരിച്ചറിയുക

പരിമിതികൾ തിരിച്ചറിയുക

നിക്ഷേപങ്ങളും മറ്റും നടത്തുമ്പോൾ നിങ്ങളുടെ വ്യക്തിപരമായ പരിമിതികൾ തിരിച്ചറിയുക. പണം ചെലവാക്കുന്നതും നിക്ഷേപം നടത്തുന്നതുമൊക്കെ ഈ പരിമിതികൾക്കുള്ളിൽ നിന്ന് മാത്രം ആയിരിക്കണം. ഇല്ലെങ്കിൽ വീണ്ടും പണം നഷ്ട്ടപ്പെടാൻ സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടങ്ങൾ പലപ്പോഴും നിങ്ങളുടെ പരിമിതികൾ തിരിച്ചറിയാനുള്ള ഒരു അവസരം കൂടിയാണ്.

തിരുത്താനാകാത്ത തെറ്റുകൾ

തിരുത്താനാകാത്ത തെറ്റുകൾ

മ്യൂച്ച്വൽ ഫണ്ട്, ഇൻഷുറസ് പോളിസികൾ തുടങ്ങിയ നിക്ഷേപങ്ങളിൽ നിങ്ങളുടെ തിരഞ്ഞെടുക്കൽ ശരിയല്ലെങ്കിൽ ഏറെ ബുദ്ധിമുട്ടില്ലാതെ തന്നെ തിരുത്തലുകൾ നടത്താം. എന്നാൽ ഒരിയ്ക്കലും നിങ്ങളുടെ സമ്പാദ്യം മുഴുവനായും ഒരു നിക്ഷേപ മാർ​ഗങ്ങളിലും നിക്ഷേപിക്കരുത്. കാരണം എന്തെങ്കിലും പിഴവ് സംഭവിച്ചാൽ പണം മുഴുവനായും നഷ്ട്ടപ്പെടാനുള്ള അവസരമാണ് ഇതുവഴി ഒരുക്കുന്നത്.

malayalam.goodreturns.in

English summary

4 Lessons You Should Learn From Financial Mistakes

Often, many of the financial mistakes are likely to happen when making money easily or fast. Those who are losing all money in hand through these frauds.
Story first published: Tuesday, May 7, 2019, 6:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X