അക്ഷയ തൃതീയയ്ക്ക് സ്വർണ നാണയം വാങ്ങുന്നവർ സൂക്ഷിക്കുക; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അക്ഷയ തൃതീയയ്ക്ക് സ്വര്‍ണ വാങ്ങുന്നത് ഉത്തമമാണെന്നാണ് ഭാരതീയ വിശ്വാസം. രാജ്യത്ത് ഏറ്റവുമധികം സ്വര്‍ണ വില്‍പ്പന നടക്കുന്ന ദിനമാണ് അക്ഷയതൃതീയ. മെയ് 7നാണ് ഈ വർഷത്തെ അക്ഷയ തൃതീയ. സ്വർണാഭരണങ്ങളേക്കാൾ തൃതീയ ദിനത്തിൽ സ്വർണ നാണയങ്ങൾ വാങ്ങുന്നവരാണ് അധികവും. സ്വർണ നാണയങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്.

 

സ്വർണത്തിന്റെ പരിശുദ്ധി

സ്വർണത്തിന്റെ പരിശുദ്ധി

24 കാരറ്റാണ് സ്വർണത്തിന്റെ പരിശുദ്ധി അളക്കുന്ന അളവുകോൽ. 24ൽ 24 ശതമാനവും സ്വർണം മാത്രമുള്ള ആഭരണങ്ങളാണ് 24 കാരറ്റ് എന്നു പറയുന്നത്. 24ൽ 22 ശതമാനം സ്വർണവും ബാക്കി രണ്ട് ശതമാനം മറ്റ് മെറ്റലുകളും അടങ്ങുന്നതാണ് 22 കാരറ്റ് സ്വർണം. ഇത് നോക്കി ആയിരിക്കണം ​സ്വർണ നാണയവും വാങ്ങേണ്ടത്.

ഹോൾമാർക്കിം​ഗ്

ഹോൾമാർക്കിം​ഗ്

സ്വർണ നാണയം വാങ്ങുമ്പോൾ തീർച്ചയായും ഹോൾമാർക്ക് മുദ്ര ഉണ്ടോയെന്ന് പരിശോധിച്ച് വാങ്ങണം. ഇന്ത്യയിൽ വിൽക്കുന്ന സ്വർണ്ണം, വെള്ളി ആഭരണങ്ങളുടെ ശുദ്ധിയ്ക്ക് സാക്ഷ്യമുദ്ര നൽകുന്ന ഹാൾമാർക്കിങ്ങാണ് ബിഐഎസ് ഹാൾമാർക്കിം​ഗ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് നിഷ്കർഷിക്കുന്ന നിലവാരം ആഭരണങ്ങൾക്കുണ്ടെന്ന് ഇത് സാക്ഷ്യപ്പെടുന്നു.

പണിക്കൂലി

പണിക്കൂലി

ആഭരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണ നാണയം വാങ്ങുന്നതാണ് ലാഭകരം. കുറഞ്ഞ പണിക്കൂലി ആയതുകൊണ്ട് പിന്നീട് വിൽക്കുമ്പോഴും നഷ്ടം കുറവായിരിക്കും.

തിരിച്ചെടുക്കില്ല

തിരിച്ചെടുക്കില്ല

നിങ്ങൾ ബാങ്കിൽ നിന്നാണ് സ്വർണ നാണയങ്ങൾ വാങ്ങുന്നതെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നിർദ്ദേശ പ്രകാരം ബാങ്ക് ആ നാണയങ്ങൾ തിരിച്ചെടുക്കില്ല.

എവിടെ നിന്ന് വാങ്ങാം

എവിടെ നിന്ന് വാങ്ങാം

ജൂവലറികളിൽ നിന്ന് മാത്രമല്ല നിങ്ങൾക്ക് ഓൺലൈൻ ഇ-ടെയിലേഴ്സ്, ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എംഎംടിസി എന്നിവിടങ്ങളിൽ നിന്നും സ്വർണ നാണയങ്ങൾ വാങ്ങാം.

malayalam.goodreturns.in

English summary

Planning to buy gold coins on Akshay Tritiya? 5 points to keep in mind

Akshay Tritiya is an auspicious occasion and considered to be a lucky day. It is believed that starting of any new venture or gold buying on this day follows the betterment and prosperity. Apart from jewellery, we also buy physical gold in the form of bars and coins.
Story first published: Saturday, May 4, 2019, 15:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X