ഇടത്തരം വരുമാനക്കാരും ശമ്പളക്കാരും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നിക്ഷേപ മാർഗങ്ങളിലൊന്നാണ് ബാങ്കുകളിലെയയും പോസ്റ്റോഫീസുകളിലെയും സ്ഥിര നിക്ഷേപങ്ങൾ (എഫ്ഡി). ഒരു എഫ്ഡിയിൽ നിക്ഷേപിക്കുന്നതിന്റെ പ്രധാന നേട്ടങ്ങൾ, നിശ്ചിത വരുമാന നിരക്ക് വാഗ്ദാനം ചെയ്യുന്നുവെന്നതും റിസ്ക് വളരെ കുറവായിരിക്കും എന്നതും കൂടാതെ അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നിതിലെ എളുപ്പവും മറ്റുമാണ്. എന്നാൽ ഇപ്പോൾ സ്ഥിര നിക്ഷേപത്തോട് ആളുകളുടെ താത്പര്യം കുറഞ്ഞു കൊണ്ടിരിക്കുകയാണ് അതിന് കാരണമെന്തെന്ന് നോക്കാം.
കുറഞ്ഞ വരുമാന നിരക്ക്
കുറഞ്ഞ വരുമാന നിരക്കാണ് ആളുകളെ ഇപ്പോൾ സ്ഥിര നിക്ഷേപത്തിൽ നിന്ന് പിൻവലിയാൻ പ്രേരിപ്പിക്കുന്നത്. കാരണം കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇന്ത്യയിലെ മിക്ക പൊതുമേഖല, സ്വകാര്യ ബാങ്കുകളും എഫ്ഡി പലിശ നിരക്കുകൾ കുറച്ചു കൊണ്ടിരിക്കുകയാണ്. ഓരോ തവണ റിസർവ് ബാങ്ക് (ആർബിഐ) റിപ്പോ നിരക്ക് കുറയ്ക്കുമ്പോഴും ബാങ്കുകളും എഫിഡി പലിശ നിരക്കുകൾ കുറയ്ക്കും.
റിപ്പോ നിരക്ക്
നടപ്പു സാമ്പത്തിക വർഷത്തിൽ ഇതുവരെ 110 ബേസിസ് പോയിൻറുകളാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചിരിക്കുന്നത്. ഫെബ്രുവരി, ഏപ്രിൽ, ജൂൺ മാസങ്ങളിൽ സെൻട്രൽ ബാങ്ക് റിപ്പോ നിരക്കുകൾ 25 ബേസിസ് പോയിന്റും ഓഗസ്റ്റിൽ 35 ബേസിസ് പോയിന്റും കുറച്ചു. താഴെ പറയുന്നവയാണ് എഫ്ഡിയ്ക്ക് പകരമായി നിക്ഷേപിക്കാവുന്ന ചില മറ്റ് മാർഗങ്ങൾ.
ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമുകൾ
തകർന്നടിഞ്ഞു കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങൾ മ്യൂച്വൽ ഫണ്ട് മേഖലയെയും പിടിമുറുക്കിയിട്ടുണ്ട്. ഫണ്ടുകളുടെ മൂല്യം കുറഞ്ഞതിനാൽ കൂടുതൽ യൂണിറ്റുകൾ വാങ്ങാൻ പറ്റിയ സമയമാണിപ്പോൾ. ഇത് നിക്ഷേപ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കും. എന്നിരുന്നാലും, സ്മോൾ ക്യാപ്, അപകടസാധ്യതയുള്ള മിഡ് ക്യാപ് സ്കീമുകളിൽ നിക്ഷേപം നടത്തുന്നത് ഒഴിവാക്കണം. ലാർജ് ക്യാപ് ഇക്വിറ്റി ഫണ്ടുകളിലായിരിക്കണം നിക്ഷേപം നടത്തേണ്ടത്.
ലാർജ് ക്യാപ് ഇക്വിറ്റി ഫണ്ടുകൾ
ലാർജ് ക്യാപ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന ഒരു വ്യക്തിക്ക് ഒന്നിലധികം സ്മോൾ ക്യാപ് ഇക്വിറ്റി സ്കീമുകളിൽ നിക്ഷേപിക്കുന്ന വ്യക്തിയെ അപേക്ഷിച്ച് പണം നഷ്ടപ്പെടാനുള്ള സാധ്യത കുറവാണ്. 3 മുതൽ 5 വർഷം വരെയുള്ള കാലയളവിലുള്ളലാർജി ക്യാപ് ഇക്വിറ്റി ഫണ്ടുകളുടെ വരുമാനം ശരാശരി 12 മുതൽ 18 ശതമാനം വരെ വ്യത്യാസപ്പെടാം.
ആർബിഐ ടാക്സബിൾ സേവിംഗ്സ് ബോണ്ടുകൾ
ഫുൾ സർവീസ് ഷെഡ്യൂൾ ചെയ്ത വാണിജ്യ ബാങ്കുകളെയും പോസ്റ്റോഫീസുകളെയും സംബന്ധിച്ചിടത്തോളം സ്ഥിര നിക്ഷേപങ്ങളുടെ പരമാവധി ശരാശരി പലിശ നിരക്ക് 5.5 മുതൽ 6.5 ശതമാനം വരെയാണ്. എന്നാൽ 7 വർഷത്തെ നിർബന്ധിത ലോക്ക്-ഇൻ കാലയളവുള്ള റിസർവ് ബാങ്കിന്റെ സേവിംഗ്സ് ബോണ്ട് 7.75 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. സേവിംഗ്സ് ബോണ്ടുകളുടെ നിക്ഷേപത്തിന് ഉയർന്ന പരിധിയിൽ റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടില്ല. കുറഞ്ഞ പരിധി 1000 രൂപയാണ്. സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ച നിർദേശപ്രകാരം, സേവിംഗ്സ് ബോണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് 1961ലെ ആദായനികുതി നിയമപ്രകാരം പ്രകാരം നികുതി നൽകേണ്ടതാണ്.
malayalam.goodreturns.in
More From GoodReturns

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications