പ്രായം 30 കടന്നോ; എങ്കിൽ ഇനി കാശുണ്ടാക്കുന്നതിനെ പറ്റി ചിന്തിക്കാം; ഈ 5 അക്കൗണ്ടുകൾ കയ്യിലുണ്ടോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതുവരെ അടിച്ചു പൊളിച്ചില്ലേ ഇനി അല്പമൊന്ന് സമ്പാദിക്കുന്നതിനെ പറ്റി ചിന്തിക്കാം. അതേ നിങ്ങളോട്, 30 വയസിലേക്ക് കടക്കുന്നവരോട്. ജീവിതത്തിൽ നിക്ഷേപം സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കേണ്ട സമയമാണ് ഇത്. റിസ്കെടുത്ത് നിക്ഷേപിക്കാനും നല്ല ലാഭമുണ്ടാക്കാനും സാധിക്കുന്ന സമയമാണ്. അധിക ചെലവുകളിലേക്ക് കടന്നിട്ടില്ലാത്തതിനാൽ നിക്ഷേപിക്കാൻ അത്യാവശ്യത്തിന് പണമുള്ള സമയം. എല്ലാം കൊണ്ടും അനുയോജ്യമായ സമയമായതിനാൽ നിക്ഷേപത്തെ പറ്റി ഇപ്പോൾ ചിന്തിക്കണം. ഇതിനായി കരുതേണ്ട 5 അക്കൗണ്ടുകളെയാണ് ചുവടെ വിശദമാക്കുന്നത്. 

ഡീമാറ്റ് അക്കൗണ്ട്

ഡീമാറ്റ് അക്കൗണ്ട്

ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. ഓഹരികൾ വാങ്ങാനും ഡിജിറ്റലായി സൂക്ഷിക്കാനും ഉപയോ​ഗിക്കുന്ന അക്കൗണ്ടാണിത്. പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഫോട്ടോ എന്നിവയുമായി ബ്രോക്കറേജ് സ്ഥാപനങ്ങളിൽ നിന്ന് ഡീമാറ്റ് അക്കൗണ്ട് തുടങ്ങാം. 30 വയസിൽ ഓഹരികളിൽ ദീർഘകാല ലക്ഷ്യത്തോടെ നിക്ഷേപിക്കുന്നൊരാൾക്ക് 10-15 വർഷത്തിനുള്ളിൽ മികച്ച ലാഭം നേടാം.

ഇത്തരത്തിൽ നിക്ഷേപിക്കാനായി ബ്ലൂ ചിപ്പ് കമ്പനികളെ തിരഞ്ഞെടുക്കാം. റിസ്കെടുക്കാൻ സാധിക്കുന്ന പ്രായമായതിനാൽ 30 വയസ് ഓഹരി വിപണി നിക്ഷേപത്തിന് അനുയോജ്യമായ സമയമാണ്.

Also Read: പലിശ നിരക്ക് ഇനിയും ഉയർന്നാൽ അടുത്ത മാസം മുതൽ അധിക ഇഎംഐ അടയ്ക്കണം; കാലാവധി ഇനി നീട്ടിനല്‍കില്ലAlso Read: പലിശ നിരക്ക് ഇനിയും ഉയർന്നാൽ അടുത്ത മാസം മുതൽ അധിക ഇഎംഐ അടയ്ക്കണം; കാലാവധി ഇനി നീട്ടിനല്‍കില്ല

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

റിസ്കില്ലാത്ത നിക്ഷേപം തേടുന്നവർക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ആരംഭിക്കാം. 15 വർഷ കാലാവധിയുള്ള നിക്ഷേപമായതിനാൽ ദീർഘകാല ലക്ഷ്യത്തോടെ നിക്ഷേപിക്കാനാകും. 45-ാം വയസിൽ കാർ വാങ്ങനോ, വീട് അറ്റകുറ്റപണികൾക്കോ, മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് ഉപയോ​ഗിക്കാനാകും. മറ്റു നിക്ഷേപങ്ങളിൽ നിന്ന് വ്യത്യാസതമായി കൃത്യമായ പലിശ വരുമാനം ഈ നിക്ഷേപത്തിന് ലഭിക്കും. ഇതോടൊപ്പം പൂർണമായും നികുതി ആനുകൂല്യം ലഭിക്കുന്ന നിക്ഷേപമായതിനാൽ കാലാവധിയിൽ ലഭിക്കുന്ന ലക്ഷങ്ങൾക്ക് നികുതി നൽകേണ്ടതില്ല.

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന

30 കഴിഞ്ഞ നിങ്ങൾ ഒരു പെൺകുട്ടിയുടെ അച്ഛനാണെങ്കിലാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന്റെ ആവശ്യം വരുന്നത്. 10 വയസിന് താഴെ പ്രായമുള്ള പെൺകുട്ടികളുടെ പേരിൽ മാത്രമാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുക. രാജ്യത്തെ മികച്ച നിക്ഷേപങ്ങളില്‍ ഒന്നാണ് സുകന്യ സമൃതി യോജന. ഒക്ടോബർ- ഡിസംബർ പാദത്തിലെ പലിശ നിരക്ക് 7.6 ശതമാനമാണ്.

മക്കളുടെ വിവാഹം, വിദ്യാഭ്യാസം എന്നീ രണ്ട് ഘട്ടങ്ങളിൽ മാത്രമെ പണം പിൻവലിക്കാൻ സാധിക്കുകയുള്ളൂ. നികുതി ഇളവ് നൽകുന്നൊരു പദ്ധതി കൂടിയാണ് സുകന്യ സമൃദ്ധി യോജന. 

Also Read: കയ്യിലെ പണത്തിന് അധിക പലിശ വേണോ? സേവിം​ഗ്സ് അക്കൗണ്ടിന് പകരം ഇതാ ഇങ്ങനെ നിക്ഷേപിക്കാംAlso Read: കയ്യിലെ പണത്തിന് അധിക പലിശ വേണോ? സേവിം​ഗ്സ് അക്കൗണ്ടിന് പകരം ഇതാ ഇങ്ങനെ നിക്ഷേപിക്കാം

യൂണിറ്റ് ലിങ്ക്ഡ് ഇൻഷൂറൻസ് പ്ലാൻ

യൂണിറ്റ് ലിങ്ക്ഡ് ഇൻഷൂറൻസ് പ്ലാൻ

30തുകളിൽ ലൈഫ് ഇൻഷൂറൻസ് ഉണ്ടാകേണ്ടതിന് പല കാരണങ്ങളുണ്ട്. സ്വന്തം ജീവിതത്തോടൊപ്പം ആശ്രയിച്ച് ജീവിക്കുന്നവരുടെ സുരക്ഷിതത്വം കൂടി ഉറപ്പാക്കാൻ ഇൻഷൂറൻസ് പോളി തിരഞ്ഞെടുക്കാം. ഇതിനായി പരമ്പരാ​ഗത ലൈഫ് ഇൻഷൂറൻസിൽ നിന്ന് മാറി ഇക്വിറ്റികളിലും ഡെബ്റ്റ് ഫണ്ടിലും നിക്ഷേപം നടത്താൻ കൂടി സാധിക്കുന്ന യൂണിറ്റ് ലിങ്ക്ഡ് ഇൻഷൂറൻസ് പ്ലാൻ തിരഞ്ഞെടുക്കാം. നികുതി ഇളവിനൊപ്പം ഉയർന്ന ആദായവും ലൈഫ് ഇൻഷൂറൻസ് പരിരക്ഷയും ലഭിക്കും. 

Also Read: പണം നമുക്കായി സമ്പാദിക്കും; 12,500 രൂപയുടെ പ്രതിമാസ നിക്ഷേപത്തിൽ നിന്ന് കോടിപതിയാകാം; നോക്കുന്നോAlso Read: പണം നമുക്കായി സമ്പാദിക്കും; 12,500 രൂപയുടെ പ്രതിമാസ നിക്ഷേപത്തിൽ നിന്ന് കോടിപതിയാകാം; നോക്കുന്നോ

മ്യൂച്വൽ ഫണ്ട്

മ്യൂച്വൽ ഫണ്ട്

30 കളിൽ നിക്ഷേപത്തിലേക്ക് ഇറങ്ങുന്ന വ്യക്തിക്ക് നല്ലൊരു സമ്പാദ്യമുണ്ടാക്കാൻ ഏറ്റവും അനുയോജ്യമായ നിക്ഷേപമാണ് മ്യൂച്വൽ ഫണ്ട്. ഓരോരുത്തരുടെയും റിസ്കെടുക്കാനുള്ള ശേഷി അനുസരിച്ച് ഓരോരോ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം. മാസ വരുമാനത്തിന് അനുസരിച്ച് തുക എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിലേക്ക് നിക്ഷേപിക്കാം. ദീർഘകാല നിക്ഷേപം നടത്തുന്നത് തന്നെയാണ് മ്യൂച്വൽ ഫണ്ടിൽ നിന്നും ഉയർന്ന ലാഭമുണ്ടാക്കാനുള്ള വഴി.

Read more about: investment
English summary

30 Year Old Should Maintain These 5 Accounts To Fulfil Their Investment Goals; Here's Details

30 Year Old Should Maintain These 5 Accounts To Fulfil Their Investment Goals; Here's Details, Read In Malayalam
Story first published: Tuesday, December 6, 2022, 20:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X