എസ്ഐപി വഴിയാണോ നിക്ഷേപം, മ്യൂച്വല്‍ ഫണ്ടില്‍ ആദായം വര്‍ധിപ്പിക്കാൻ ഇതാ ഒരു ഐഡിയ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറിയ വരുമാന കാലത്ത് സമ്പാദ്യ ശീലം തുടങ്ങുകയെന്ന ലക്ഷ്യത്തിലാണ് പലരും എസ്ഐപി വഴി മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിക്കുന്നത്. ജോലിയുടെ തുടക്കത്തിൽ വലിയ തുക എസ്ഐപി ചെയ്യാൻ സാധിക്കാത്തവർ ശമ്പളത്തിനും ചെലവുകൾക്കും അനുസൃതമായൊരു തുകയാണ് എസ്ഐുപിയ്ക്കായി തിരഞ്ഞെടുക്കുക. സാധാരണ ഗതിയില്‍ നിക്ഷേപകര്‍ എസ്‌ഐപി തുക നിശ്ചയിച്ച് ഇടവേളകളും തീരുമാനിച്ചു കഴിഞ്ഞാല്‍ ഈ തുക വര്‍ധിപ്പിക്കാന്‍ സാധിക്കില്ല.

ദീര്‍ഘകാലത്തേക്ക് നടത്തുന്ന നിക്ഷേപത്തില്‍ വരുമാനം വളരുന്നതിന് അനുസരിച്ചുള്ള വര്‍ധനവ് വരുത്താന്‍ നിക്ഷേപകര്‍ക്ക് സാധിച്ചിരുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാനാണ് ഫണ്ട് ഹൗസുകള്‍ എസ്‌ഐപി ടോപ്പ്അപ്പ് എന്ന സൗകര്യം കൊണ്ടുവന്നത്. ഈ സൗകര്യം വഴി നിക്ഷേപകന് എസ്‌ഐപി തുക നിശ്ചിത ശതമാനമോ നിശ്ചിത തുകയോ വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇതിന് അനുസരിച്ച് ആദായത്തിൽ വലിയ വർധനവ് നേടാൻ സാധിക്കും.

എന്താണ് എസ്ഐപി ടോപ്പ്അപ്പ്

എന്താണ് എസ്ഐപി ടോപ്പ്അപ്പ്

ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായാണ് മിക്കവരും എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തുന്നത്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീട് നിര്‍മാണം, വിരമിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ വ്യത്യസ്തമാകാം. കയ്യിൽ വരുമാനമെത്തുന്നതിന് അനുസരിച്ച് എസ്ഐപി തുക ഉയർത്താം. ശമ്പളക്കാര്‍ക്ക് വര്‍ഷത്തില്‍ വര്‍ധനവ് ലഭിക്കുന്ന സമയത്ത് എസ്‌ഐപി ടോപ്പ്അപ്പ് ചെയ്യാം. സാധാരണ ഗതിയില്‍ വര്‍ഷത്തിലോ അര്‍ധ വര്‍ഷത്തിലോ ആണ് എസ്‌ഐപി ടോപ്പ്അപ്പ് ചെയ്യുന്നത്. ഓരോരുത്തരുടയും വരുമാനം അനുസരിച്ച് ഈ തുക വ്യത്യാസപ്പെടാം. 

Also Read: സമ്പാദ്യ ശീലം വളര്‍ത്താന്‍ ആവര്‍ത്തനം നിക്ഷേപം; ചിട്ടയായി തുടങ്ങിയാല്‍ 8.15 % വരെ പലിശ നേടാംAlso Read: സമ്പാദ്യ ശീലം വളര്‍ത്താന്‍ ആവര്‍ത്തനം നിക്ഷേപം; ചിട്ടയായി തുടങ്ങിയാല്‍ 8.15 % വരെ പലിശ നേടാം

ടോപ്പ്അപ്പ്

മാസത്തില്‍ 10,000 രൂപ എസ്‌ഐപി ചെയ്യുന്നൊരാള്‍ എല്ലാ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലും 1,000 രൂപ എസ്‌ഐപി തുക ഉയര്‍ത്താന്‍ തീരുമാനിച്ചാല്‍ എസ്‌ഐപി ടോപ്പ്അപ്പ് സൗകര്യം ഉപയോഗപ്പെടുത്താം. രണ്ടാം വര്‍ഷം മുതല്‍ 11,000 രൂപയും മൂന്നാം വര്‍ഷത്തില്‍ 12,000 രൂപയും നിക്ഷേപിക്കാന്‍ സാധിക്കും. ഈ സൗകര്യം മിക്ക ഫണ്ട് ഹൗസുകളും നിക്ഷേപ പ്ലാറ്റ്‌ഫോമുകളും നല്‍കുന്നുണ്ട്.

നിക്ഷേപം ആരംഭിക്കുന്ന സമയത്തോ ടോപ്പ്അപ്പ് ചെയ്യാന്‍ ഉദ്യേശിക്കുമ്പോഴോ സൗകര്യം ഉപയോഗപ്പെടുത്താം. നിക്ഷേപകന്റെ വരുമാനം വർധിക്കുന്നതിന് അനുസരിച്ച് മാത്രമാണ് എസ്ഐപി ടോപ്പ്അപ്പ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഉയര്‍ന്ന പണപ്പെരുപ്പ കാലത്ത്, വരുമാനത്തേക്കാള്‍ വേഗത്തില്‍ ചെലവുകള്‍ ഉയരുമ്പോൾ വരുമാനനഷ്ടമോ ഉണ്ടാകാം. ഈ സാഹചര്യത്തിൽ എസ്ഐപി ടോപ്പ്അപ്പ് അസൗകര്യമായി മാറും. 

Also Read: ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ പറ്റിയ ഹൈബ്രിഡ് ഫണ്ട്; 7 വർഷം കൊണ്ട് നിക്ഷേപത്തിന് ഇരട്ടിയിലധികം നേട്ടംAlso Read: ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ പറ്റിയ ഹൈബ്രിഡ് ഫണ്ട്; 7 വർഷം കൊണ്ട് നിക്ഷേപത്തിന് ഇരട്ടിയിലധികം നേട്ടം

കാൽക്കുലേറ്റർ

കാൽക്കുലേറ്റർ

എസ്ഐപി തുടരുന്നൊരാൾ എസ്ഐപി ടോപ്പ് അപ്പ് ചെയ്താൽ വരുമാനത്തിലുണ്ടാകുന്ന വ്യത്യാസം മനസിലാക്കാം. 10,000 രൂപ മാസ എസ്‌ഐപി ആരംഭിച്ച നിക്ഷേപകന്‍ 10 വര്‍ഷ കാലത്തേക്ക് നിക്ഷേപം മാറ്റമില്ലാതെ തുടരുമ്പോള്‍ 12 ലക്ഷത്തിന്റെ നിക്ഷേപത്തില്‍ നിന്ന് 23.23 ലക്ഷം രൂപയാണ് നേടാന്‍ സാധിക്കുക.

10,000 രൂപ മാസം എസ്‌ഐപി ചെയ്യുന്നൊരാള്‍ വര്‍ഷത്തില്‍ 10 ശതമാനം എസ്‌ഐപി ടോപ്പ്അപ്പ് ചെയ്യുമ്പോള്‍ നിക്ഷേപത്തില്‍ വലിയ നേട്ടമാണുണ്ടാകുന്നത്. 10 വര്‍ഷത്തേക്ക് നിക്ഷേപം തുടരുകയു 12 ശതമാനം ആദായം പ്രതീക്ഷിക്കുകയും ചെയ്താല്‍ 19.12 ലക്ഷം രൂപയുടെ നിക്ഷേപം 31.84 ലക്ഷം രൂപയായി വളരും. 

Also Read: ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളോടാണോ പ്രീയം; നിക്ഷേപവും പിന്‍വലിക്കലും എപ്പോള്‍; അറിയാം 4 കാര്യങ്ങള്‍Also Read: ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളോടാണോ പ്രീയം; നിക്ഷേപവും പിന്‍വലിക്കലും എപ്പോള്‍; അറിയാം 4 കാര്യങ്ങള്‍

എസ്ഐപിയ്ക്ക് ഇടവേളയെടുക്കാം

എസ്ഐപിയ്ക്ക് ഇടവേളയെടുക്കാം

പെട്ടന്ന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ എസ്ഐപി നിക്ഷേപം തുടരാൻ സാധിക്കുന്നില്ലെങ്കിൽ നിക്ഷേപം പിൻവലിക്കാതെ ഇടവേളയെടുക്കാം. പല മ്യൂച്വല്‍ ഫണ്ട് ഹൗസുകളിലും 'പോസ് എസ്ഐപി' എന്നൊരു ഓപ്ഷന്‍ ഉണ്ട്. ഇതുവഴി ചുരുങ്ങിയ മാസത്തേക്ക് നിക്ഷേപകന് സാമ്പത്തിക പ്രയാസങ്ങളുണ്ടാകുമ്പോൾ എസ്ഐപി നിക്ഷേപത്തിൽ നിന്ന് ഇടവേളയെടുക്കാൻ സാധിക്കുന്നു. കാര്യങ്ങള്‍ സാധാരണ നിലയിലാകുമ്പോള്‍ എസ്ഐപി പുനരാരംഭിക്കാം.

ഇതുവഴി നിക്ഷേപത്തിൽ അച്ചടക്കമുണ്ടാക്കാനും അനിശ്ചിതത്വങ്ങളിലും നിക്ഷേപത്തെ സുരക്ഷിതമാക്കാനും സാധിക്കുന്നു. ആവശ്യമെങ്കിൽ സെറ്റ്അപ്പ് ചെയ്ത തുക ഒഴിവാക്കാനും കുറവ് വരുത്താനും ഫണ്ട് ഹൗസുകൾ സഹായിക്കും.

Read more about: mutual fund sip
English summary

All You Need To Know About SIP Top-Up; It Help Investors To Gain Maximum Return From Mutual fund

All You Need To Know About SIP Top-Up; It Help Investors To Gain Maximum Return From Mutual fund
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X