പേര് അല്പം വിദേശിയാണെങ്കിലും ആള് തനി ഇന്ത്യൻ; ലോകം വാഴുന്ന ഇന്ത്യൻ ബ്രാൻഡുകൾ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യക്കാരുടെ ബിസിനസ് സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ രാജ്യത്തുണ്ട്. സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ ആരംഭിച്ചവ നിരവധി ഇന്ത്യൻ കമ്പനികളും കാണാം. 1868 ല്‍ ആരംഭിച്ച ടാറ്റ, 1884 ല്‍ ആരംഭിച്ച ഡാബര്‍, 1987 ല്‍ തുടങ്ങിയ ഗോദറേജ്, 1929 ല്‍ പ്രവര്‍ത്തനം തുടങ്ങിയ പാര്‍ലെ ജി എന്നിവ ഇവയില്‍ ചിലതാണ്. 1952 മുതല്‍ സ്വതന്ത്ര ഇന്ത്യയില്‍ പുതിയ ബ്രാന്‍ഡുകള്‍ ഓരോന്നായി ഉയര്‍ന്നു തുടങ്ങിയിരുന്നു.

 

മെല്ലെ നടന്നു തുടങ്ങിയ ഇന്ത്യൻ കമ്പനികൾ ഇന്ന് ലോക വിപണി ഭരിക്കുന്ന തലത്തിലേക്ക് വളർന്നിട്ടുണ്ട്. ഇന്ത്യന്‍ ബ്രാന്‍ഡുകളും വിദേശത്ത് നിന്ന് ഇന്ത്യക്കാര്‍ വാങ്ങിയ ബ്രാന്‍ഡുകളും ഇതില്‍ ഉള്‍പ്പെടുന്നു. വിദേശ പേര് കണ്ട് വിദേശ കമ്പനിയെന്ന് തെറ്റിദ്ധരിച്ചവ പലതും യഥാര്‍ഥത്തില്‍ ഇന്ത്യക്കാരുടേതാണ്. ഇത്തരത്തിലുള്ളവ നോക്കാം.

റോയൽ എൻഫീൽഡ്

1. റോയൽ എൻഫീൽഡ്

ഇന്ത്യന്‍ നിരത്തുകളെ വിറപ്പിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് 1893 ല്‍ ബ്രിട്ടീഷ് കമ്പനിയായാണ് ആരംഭിച്ചത്. എന്‍ഫീല്‍ഡ് സൈക്കില്‍ കമ്പനി എന്ന പേരിലാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ കമ്പനി പുറത്തിറക്കിയത്. 1948 ല്‍ സ്ഥാപിതമായ ഇന്ത്യന്‍ കമ്പനിയായ ഐഷര്‍ മോട്ടോഴ്‌സ് 1994 ലാണ് ബ്രിട്ടീഷ് കമ്പനിയെ ഏറ്റെടുക്കുന്നത്. പിന്നീട് റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യ എന്ന് കമ്പനിക്ക് പേര് മാറ്റുകയും ചെയ്തു.

അലന്‍ സോളി

2. അലന്‍ സോളി

1744 ല്‍ ബ്രിട്ടണിലാണ് അലന്‍ സോളി ആരംഭിക്കുന്നത്. വില്യം ഹോളിന്‍ ആന്‍ഡ് കമ്പനിയായിരുന്നു സ്ഥാപകര്‍. 20-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കമ്പനി ഇന്ത്യന്‍ കൈകളിലെത്തി. 1993 ല്‍ മധുര ഗാര്‍മെന്റ്‌സ് എന്ന ഇന്ത്യന്‍ കമ്പനി അലന്‍ സോളിയെ വാങ്ങി.

2001 ല്‍ കമ്പനിയുടെ ഉടമസ്ഥാവകാശം ആദിത്യാ ബിര്‍ള ഗ്രൂപ്പിന്റെ കയ്യിലെത്തി. ഇവരുടെ റീട്ടെയില്‍ വിഭാഗമാണ അലന്‍ സോളി കൈകാര്യം ചെയ്യുന്നത്. അലന്‍ സോളി ഷര്‍ട്ടുകള്‍ക്ക് രാജ്യത്തും വിദേശത്തും വലിയ ആരാധകരുണ്ട്. 

ഓള്‍ഡ് മോങ്ക്

3. ഓള്‍ഡ് മോങ്ക്

പേരില്‍ ഒരു വിദേശ ചുവയുണ്ടെങ്കിലും ഓള്‍ഡ് മോങ്ക് റം ഇന്ത്യന്‍ ഉത്പ്പന്നമാണ്. ഗാസിയാബാദിലുള്ള മോഹന്‍ മേകിന്‍ ലിമിറ്റഡ് 1954 ലാണ് ഓള്‍ഡ് മോങ്ക് വിപണിയിലെത്തിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ ബ്രാന്‍ഡാണ് ഓള്‍ഡ് മോങ്ക്.

2013 ല്‍ ലോകത്തെ ഏറ്റവും കൂടുതല്‍ റം വില്‍ക്കുന്ന ബ്രാൻഡായി ഓള്‍ഡ് മോങ്ക് മാറി. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഓള്‍ഡ് മോങ്കിന് റഷ്യ, ജപ്പാന്‍, യുഎസ്‌ഐ, എസ്‌തോനിയ, യുകെ എന്നിവിടങ്ങളില്‍ വിപണിയുണ്ട്. 

പീറ്റര്‍ ഇംഗ്ലണ്ട്

4. പീറ്റര്‍ ഇംഗ്ലണ്ട്

1889 ല്‍ അയര്‍ലന്‍ഡിലെ ലണ്ടന്‍ഡെറിയിലാണ് പീറ്റര്‍ ഇംഗ്ലണ്ട് സ്ഥാപിതമാകുന്നത്. ബ്രിട്ടീഷ് സേനാംഗങ്ങള്‍ക്ക് കാക്കി ട്രൗസര്‍ നിര്‍മിക്കുക എന്നതായിരുന്നു പീറ്റര്‍ ഇംഗ്ലണ്ട് ബ്രാന്‍ഡിന്റെ തുടക്കത്തിലെ ജോലി. 1977 ല്‍ മധുരാ ഫാഷന്‍ ആന്‍ഡ് ലൈഫ് സറ്റൈൽ വഴി ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലാണ് പീറ്റര്‍ ഇംഗ്ലണ്ട്. വാഹൻ ഹ്യൂസൈൻ ഇന്ത്യ, ലൂയിസ് ഫിലിപ്പ് എന്നിവയും ആദിത്യ ബിർള ​ഗ്രൂപ്പിന് കീഴിലാണ്. 

5. ജാ​ഗ്വർ

5. ജാ​ഗ്വർ

ബ്രിട്ടീഷ് ബഹുരാ്ട്രകാര്‍ നിര്‍മിതാക്കളായ ജഗ്വര്‍ ലാന്‍ഡ് റോവറിന്റെ ആഡംബര വാഹന ബ്രാന്‍ഡായ ജാഗ്വര്‍ 1992 ല്‍ സ്വാലോ സൈഡ്കാര്‍ എ്ന്ന കമ്പനിക്ക് കീഴിലാണ് ആരംഭിച്ചത്. 2008 ല്‍ ഫോര്‍ഡ് കമ്പനി ജാഗ്വറും ലാന്‍ഡ് റോവറും ടാറ്റ മോട്ടോഴ്‌സിന് വിറ്റു. രണ്ട് ബ്രാന്‍ഡ് നെയിമും സംയോജിപ്പിച്ച് 2013 ല്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ രൂപീകരിച്ചു. ഇന്ത്യന് ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ആണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും രാജകുടുംബത്തിനുമുള്ള സഞ്ചരിക്കാനുള്ള കാറുകൾ നിര്‍മിച്ചിരുന്നത്.

Read more about: business
English summary

Allen Solly To Old Monk; These Are The Major Indian Brands That Rule The World | ലോകം മുഴുവൻ വിപണിയുള്ള ഇന്ത്യൻ ബ്രാൻഡുകൾ ഇവയാണ്

Allen Solly To Old Monk; These Are The Major Indian Brands That Rule The World | Read In Malayalam
Story first published: Wednesday, October 5, 2022, 17:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X