അങ്ങനെ 2022 തീരാറായി. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരാണെങ്കില്‍ കഴിഞ്ഞ മാസങ്ങളിലെ ചെലവുകള്‍ പരിശോധിക്കേണ്ട സമയമാണ്. എത്ര രൂപയുടെ അനാവശ്യ ചെലവുകള്‍ ഇക്കാലയളവിനിടെ ഉണ്ടായിയെന്ന് മനസിലാക്കാന്‍ ഇത് സഹായിക്കും. പുതിയ വര്‍ഷം തുടങ്ങുമ്പോള്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കി സാമ്പത്തികമായി നല്ല വര്‍ഷം ആരംഭിക്കാന്‍ ഇത് സഹായിക്കും. ഷോപ്പിംഗിലെ രീതി, തെറ്റായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് എന്നിവയാണ് പലർക്കും അധിക ചെലവ് വരുത്തിവെയ്ക്കുന്നത്.
ബില്‍ തുക പൂര്‍ണമായും അടയ്ക്കാന്‍ സാധിക്കാത്ത സമയത്ത് ക്രെഡിറ്റ് കാര്‍ഡ് ഒഴിവാക്കണമെന്നാണ് വിഗദ്ധരുടെ നിർദ്ദേശം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ബാലന്‍സ് പരിശോധിക്കുക്കയും സ്വന്തം വരുമാനത്തെ പറ്റി ബോധ്യമുണ്ടാവുകയും വേണം, ഉപയോഗിക്കുന്ന ക്രെഡിറ്റ് ഹ്രസ്വകാലത്തേക്ക് വീട്ടാന്‍ കൃത്യമായ പ്ലാന്‍ ഇല്ലാത്തൊരാൾ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് ഒഴിവാക്കണം. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് സാമ്പത്തികം സുരക്ഷിതമാക്കാൻ ഏതൊക്കെ ചെലവുകൾ ഒഴിവാക്കണമെന്ന് നോക്കാം.
1. മാസ വാടക
മാസ വാടക ക്രെഡിറ്റ് കാര്‍ഡ് വഴി അടയ്ക്കാനുള്ള സൗകര്യം ഇന്നുണ്ട്. ഈ സൗകര്യം ഉപയോഗപ്പെടുത്തുമ്പോള്‍ 2-3 ശതമാനം തുക പ്രൊസസിംഗ് ഫീസ് ഈടാക്കും. ഇത് ക്രെഡിറ്റ് കാർഡിലെ ലാഭത്തെ തന്നെ ഇല്ലാതാക്കിയേക്കാം. ഇതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ഓരോ ഇടപാട് നടത്തുമ്പോഴും എന്തെല്ലാം അധിക ചെലവുകൾ വരുന്നുണ്ടെന്ന് നോക്കണം. വാടക വീട്ടില്‍ താമസിക്കുന്നൊരാള്‍ മാസത്തിൽ വാടക ചെലവുകള്‍ക്കായി തുക ആദ്യമെ കരുതുന്നതാണ് ഉചിതം.
2. ഉത്സവ സീസണുകളിലെ ഷോപ്പിംഗ്
ക്രെഡിറ്റ് കാർഡുകൾ ഷോപ്പിംഗിന് ഉപയോഗിക്കരുതെന്നല്ല പറയുന്നത്. ഉത്സവ സീസണുകളിലെ ഷോപ്പിംഗ് പൊതുവെ ചെലവേറുന്നതാണ്. ഈ സാഹചര്യത്തില്‍ ക്രെഡിറ്റ് കാര്‍ഡ് കൂടി ഉപയോഗിച്ചാല്‍ പരിധിയില്ലാതെ വാങ്ങാനുള്ള സാധ്യത കൂടുതലാണ്. ഇതുവഴി ക്രെഡിറ്റ് കാര്‍ഡ് ബില്‍ അധികമാകാനും ബാധ്യതയ്ക്കു കാരണമാകുന്നു. പൊതുവെ ഇലക്ട്കോണിക്സ് ഉപകരങ്ങള്‍, വസ്ത്രങ്ങള്‍, ഷൂസ് എന്നിവയ്ക്കാണ് അധിക ചെലവ് വരുന്നത്. ബിൽ തീയതിക്ക് ക്രെഡിറ്റ് കാര്‍ഡ് ബില്‍ മുഴുവനായി അടയ്ക്കാൻ സാധിച്ചില്ലെങ്കില്‍ അധിക ചെലവാകും.
3. അവധിക്കാല ചെലവുകള്‍
ക്രെഡിറ്റ് കാർഡ് ദുരുപയോഗത്തിന്റെ ഒരു സാധ്യതയാണ് അവധിക്കാല ചെലവുകൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത്. സ്വന്തം വരുമാനത്തിനും സാമ്പത്തിക ശേഷിക്കും കയ്യിലെ പണത്തിനും അനുസരിച്ചുള്ള അവധിക്കാലം ആസൂത്രണം ചെയ്യുന്നതാണ് ഉചിതം. ഇതിന് സാധിക്കുന്നില്ലെങ്കിൽ അവധിക്കാല യാത്രകൾ മാറ്റിവയ്ക്കുകയോ മറ്റൊരു സ്ഥലം, താമസം എന്നിവ കണ്ടെത്തുകയോ ചെയ്യണം.
4.സിനിമകളും ഡൈനിംഗ് ചെലവുകൾ
സിനിമ ടിക്കറ്റുകൾക്കും ഡൈനിംഗിനും ക്രെഡിറ്റ് കാർഡുകളിൽ ഇളവ് ലഭിക്കുന്നുണ്ട്. എന്നാൽ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരുമായുള്ള സിനിമ, ഡൈനിംഗ് സമയങ്ങളിൽ ക്രെഡിറ്റ് കാര്‍ഡ് വഴി ചിലവഴിക്കരുത്, നല്ല തുക ബിൽ വരുന്ന ഇത്തരം സന്ദർഭങ്ങളിൽ ക്രെഡിറ്റ് കാർഡ് ബിൽ വലിയതോതിൽ ഉയരാൻ സാധ്യതയുണ്ട്. ഈ ചെലവുകള്‍ ഒരു പ്രശ്നമായി മാറുകയാണെങ്കില്‍, കഴിഞ്ഞ കുറച്ച് മാസങ്ങളിലെ ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റുകള്‍ പരിശോധിച്ച് എത്രമാത്രം ചെലവഴിച്ചുവെന്ന് പരിശോധിക്കുക.
5. മെഡിക്കല്‍ ബില്ലുകള്‍
കയ്യിൽ തീരെ പണമില്ലാത്ത സാഹചര്യങ്ങിൽ ആശുപത്രി ചെലവുകൾക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കേണ്ടി വന്നേക്കാം. കൃത്യ സമയത്ത് ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ തുക ചെലവഴിക്കാം. ഇത്തരം ചെലവുകൾ വരുന്ന സമയത്ത് ബുദ്ധിമുട്ടില്ലാതിരിക്കാൻ ഒരു എമര്‍ജന്‍സി ഫണ്ട് തയ്യാറാക്കുന്നതാണ് ബുദ്ധി. കൂടാതെ മതിയായ ആരോഗ്യ ഇന്ഷുറന്സെടുക്കുന്നതും മെഡിക്കൽ ചെലവുകളെ നേരിടാൻ സാധിക്കും.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications