കാർ വാങ്ങാനൊരുങ്ങുകയല്ലേ, കയ്യിലെ പണം ചുരുക്കി ചെലവാക്കാനുള്ള തന്ത്രങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീടിന് ശേഷം മിക്ക കുടുംബങ്ങളുടെയും അടുത്ത ആ​ഗ്രഹം കാറാണ്. നാലോ ആറോ പേരെടങ്ങുന്ന കുടുംബത്തിന് യാത്രാസൗകര്യമായി കാറാണ് ഇന്ന് ഭൂരിഭാ​ഗം കുടുംബങ്ങളും തിരഞ്ഞെടുക്കുന്നത്. കാറിന്റെ സാങ്കേതിക വശങ്ങൾ മനസിലാക്കി അനുയോജ്യമായ മോഡൽ തിരഞ്ഞെടുത്താൽ അടുത്ത വെല്ലുവിളി സാമ്പത്തികമാണ്. വായ്പയിലേക്ക് തിരിഞ്ഞാൽ എങ്ങനെ അതിനെ പോക്കറ്റിനെ ബാധിക്കാതെ മുന്നോട്ട് കൊണ്ടുപോകാമെന്നാണ് എല്ലാവരും ആലോചിക്കുക. ഇതിന് സാധിക്കാതെ വരുമ്പോൾ ചിലരെങ്കിലും യൂസ്ഡ് കാറിലേക്ക് കടക്കുന്നു. ഏതിനായാലും പണം ആവശ്യമായതിനാൽ കയ്യിലെത്തുന്ന പണത്തിന് ഒതുങ്ങി വാഹനം വാങ്ങാൻ സൂക്ഷിക്കണം.

 

മാസ ചെലവ് നിയന്ത്രിക്കാം

മാസ ചെലവ് നിയന്ത്രിക്കാം

സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം കാറിന് പിന്നാലെ പോകാൻ. അതിന് ചില തന്ത്രങ്ങളിലൂടെ വായ്പയെയും വായ്പ തിരിച്ചടവിനെയും ക്രമീകരിക്കാം. വാർഷിക വരുമാനത്തിന്റെ പകുതിയിൽ കൂടുതൽ തുക കാർ വാങ്ങാൻ ചെലവാക്കരുത്. ഉദാഹരണത്തിന് 10 ലക്ഷമാണ് വാർഷിക വരുമാനമെങ്കിൽ വാഹനത്തിന്റെ വില അഞ്ച് ലക്ഷത്തിൽ ഒതുങ്ങണമെന്ന് സാരം. ആകെ വരുമാനമോ ചെലവ് കഴിച്ചുള്ള വരുമാനമോ വാഹനം വാങ്ങുന്നയാൾക്ക് അടിസ്ഥാനമാക്കാം. എന്നാൽ കാറിന്റെ വില പരിഗണിക്കുമ്പോൾ ഓൺ റോഡ് വിലയാണ് കണക്കാക്കേണ്ടത്.

Also Read: രൂപ വീഴുന്നു, ഡോളര്‍ കരുത്താര്‍ജിക്കുന്നു; തല്ലും തലോടലും നേടുന്ന 12 കമ്പനികളും ഓഹരികളും ഇതാAlso Read: രൂപ വീഴുന്നു, ഡോളര്‍ കരുത്താര്‍ജിക്കുന്നു; തല്ലും തലോടലും നേടുന്ന 12 കമ്പനികളും ഓഹരികളും ഇതാ

ഡൗൺ പേയ്‌മെന്റ്

കാറിനായി വായ്പ എടുക്കുമ്പോൾ ഇത് മറ്റു ചെലവുകളെ ബാധിക്കാത്ത രീതിയിൽ വായ്പ ക്രമീകരിക്കേണ്ടതുണ്ട്. മുഴുവൻ തുകയും വായ്പയാക്കാതെ കാറിന്റെ ഓൺ റോഡ് വിലയുടെ 20 ശതമാനം ഡൗൺ പേയ്‌മെന്റ് അടയ്ക്കാൻ ശ്രദ്ധിക്കുക. വായ്പാ തിരിച്ചടവ് കാലാവധി കൂടിയത് നാല് വർഷവും മാസ തിരിച്ചടവ് മാസ വരുമാനത്തിന്റെ പത്ത് ശതമാനത്തിൽ കൂടാതിരിക്കാനും ശ്രദ്ധിക്കണം. മുകളിൽ പറഞ്ഞത് രീതി ഇങ്ങനെ വിശദീകരിക്കാം. 

Also Read: കണ്ണുമടച്ച് മാസം തോറും 4,950 രൂപ കൈയിലെത്തും; പേടിക്കാതെ നിക്ഷേപിക്കാവുന്ന ഒരു പദ്ധതി ഇതാAlso Read: കണ്ണുമടച്ച് മാസം തോറും 4,950 രൂപ കൈയിലെത്തും; പേടിക്കാതെ നിക്ഷേപിക്കാവുന്ന ഒരു പദ്ധതി ഇതാ

പലിശ നിരക

അഖിലിന്റെ വാർഷിക വരുമാനം 12 ലക്ഷമാണ്. ഇയാൾ ആറ് ലക്ഷത്തിന്റെ കാർ വാങ്ങാനാണ് തീരുമാനിക്കുന്നത്. വാഹനത്തിന്റെ ഓൺറോഡ് വിലയുടെ 20 ശതമാനമായ 1.2 ലക്ഷം രൂപ ഡൗൺ പേയ്‌മെന്റ് അടച്ച് അഖിൽ പുത്തൻ കാർ സ്വന്തമാക്കി. വായ്പയായിട്ടുള്ളത് 4.85 ലക്ഷം രൂപയാണ്. നാല് വർഷത്തേക്ക് ഇതിന്റെ തിരിച്ചടവായി അഖിൽ മാസം കാണേണ്ട തുക 10,000ത്തിന് അടുത്താണ്. നിലവിൽ 7.5 മുതൽ ശതമാനം വരെ പലിശ നിരകകിലാണ് ധനകാര്യ സ്ഥാപനങ്ങൾ കാർ വായ്പകൾ നൽകുന്നത്. നാല് വർഷത്തേക്ക് 4.8 ലക്ഷം രൂപ എട്ട് ശതമാനം പലിശ നിരത്തിൽ വായ്പയെടുത്താൽ 11,718 രൂപയായിരിക്കും ഇഎംഐ. കാർ ബജറ്റ് ഒന്നുകൂടി ചുരുക്കിയാൽ, ആറ് ലക്ഷത്തിന്റെ കാറിന് പകരം അഞ്ച് ലക്ഷത്തിന്റെ വാഹനം വാങ്ങുകയാണെങ്കിൽ ചെലവ് പിന്നെയും ചുരുങ്ങും. 20 ശതമാനം ഡൗൺ പേയ്‌മെന്റ് അടക്കേണ്ടത് ഒരു ലക്ഷമായി കുറയുകയും നാല് വർഷത്തേക്ക് ഇഎംഐ 9.765 രൂപയായവുകയും ചെയ്യും.

Also Read: മാസം 1,411 രൂപ മുടക്കിയാല്‍ 35 ലക്ഷം കൈപ്പിടിയിലാക്കാം; യാതൊരു റിസ്‌കുമില്ല; നോക്കുന്നോ?Also Read: മാസം 1,411 രൂപ മുടക്കിയാല്‍ 35 ലക്ഷം കൈപ്പിടിയിലാക്കാം; യാതൊരു റിസ്‌കുമില്ല; നോക്കുന്നോ?

യൂസ്ഡ് കാറും ബജറ്റും

യൂസ്ഡ് കാറും ബജറ്റും

പുത്തൻ കാർ വാങ്ങാൻ സാമ്പത്തികം അനുവദിക്കാത്തതിനാൽ യൂസ്ഡ് കാറുകൾ തിരഞ്ഞെടുക്കുന്നവരുണ്ട്. ഇത്തരം വാഹനങ്ങൾ വാങ്ങാനും ബാങ്കും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വായ്പ നൽകുന്നുണ്ട്. യൂസ്ഡ് കാറുകൾക്ക് റിസ്‌ക് കൂടുതലായതിനാൽ തന്നെ വായ്പകൾക്ക് ഉയർന്ന പലിശ നിരക്കുണ്ട്. പത്ത് ശതമാനത്തിലാണ് പലിശ തുടങ്ങുന്നത്. ഇത് ഉയർന്ന തിരിച്ചടവ് ഉണ്ടാക്കുന്നു. മറ്റൊരു സാധ്യത വ്യക്തിഗത വായാപകളെ ആശ്രയിക്കുന്നതാണ്. യൂസ്ഡ് കാർ വായ്പകളെക്കാൾ ലാഭകരം വ്യക്തിഗത വായ്പ ഉപയോഗിച്ച് വാഹനം വാങ്ങിക്കുന്നതാണ്. ക്രെഡിറ്റ് പ്രൊഫൈൽ അനുകൂലമാണെങ്കിൽ വലിയ വായപ ചെറിയ പലിശ നിരക്കിൽ ലഭിക്കും. തിരിച്ചടവ് കാലാവധിയും കൂടുതൽ കാലം ലഭിക്കും.

Read more about: car car loan emi
English summary

Are You Looking To Buy Car? These Are The Best Tips To Buy A New Car With In Your Budget; Take A Look

Are You Looking To Buy Car? These Are The Best Tips To Buy A New Car With In Your Budget; Take A Look
Story first published: Thursday, May 19, 2022, 12:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X