ക്രമരഹിതമായ വരുമാനത്താല്‍ പ്രയാസപ്പെടുന്നോ? ക്രെഡിറ്റ് ലൈന്‍ വായ്പകള്‍ ഉപയോഗിക്കാമല്ലോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രൊഫഷണലുകള്‍ മുതല്‍ ചെറു കടയുടമകള്‍ മുതല്‍ ദിവസ വരുമാനക്കാരായ തൊഴിലാളികളെ വരെ ക്രമ രഹിതമായ വരുമാനം സാമ്പത്തിക ബുദ്ധിമുട്ടിലാക്കാറുണ്ട്. എന്തെന്നാല്‍ വരുമാനത്തില്‍ കുറവുണ്ടായാലും ഓരോ മാസവും നമുക്കുള്ള ചിലവുകള്‍ ഏറെക്കുറെ സ്ഥിരമാണല്ലോ. ഇനി സ്ഥിര വരുമാനക്കാരായ വ്യക്തികള്‍ക്ക് പോലും തൊഴില്‍ ദാതാവിന് സാമ്പത്തിക ഞെരുക്കങ്ങള്‍ ഉണ്ടാകുന്ന സമയത്തും ഇപ്പോഴത്തെ കോവിഡ് ലോക്ക് ഡൊണ്‍ പോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങളിലുമുണ്ടാകുന്ന വേതനക്കുറവോ, ഇനി ജോലി തന്നെ നഷ്ടപ്പെടുമ്പോഴോ അതും പെട്ടെന്നുള്ള സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കാരണമായേക്കാം.

 

ആര്‍ക്കൊക്കെ ലഭിക്കും?

ആര്‍ക്കൊക്കെ ലഭിക്കും?

ക്രെഡിറ്റ് ലൈന്‍ എന്നത് ഒരു വായ്പാ ഉത്പ്പന്നമാണ്. നിങ്ങള്‍ ശമ്പളം വാങ്ങിക്കുന്ന ഒരു ജീവനക്കാരനായിക്കൊള്ളട്ടെ, ഇനി സ്വന്തമായി ബിസിനസ് നടത്തുന്ന വ്യക്തിയായിക്കൊള്ളട്ടെ നിങ്ങളുടെ വായ്പാ രിത്രം മികച്ചതല്ലാത്തതായിക്കോട്ടെ, ഇനി വായ്പാ എടുക്കുന്നത് തന്നെ ആദ്യമായിക്കൊള്ളട്ടെ, നിങ്ങള്‍ക്ക് ക്രെഡിറ്റ് ലൈന്‍ പ്രകാരം ആവശ്യാനുസരണം നിശ്ചിത തുക പിന്‍വലിക്കുവാന്‍ സാധിക്കുന്ന സംവിധാനമാണിത്. 2,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് ക്രെഡിറ്റ് ലൈന്‍ വായ്പാ പരിധി നിശ്ചയിച്ചിരിക്കുന്നത്.

എല്ലാം ഡിജിറ്റലായി

എല്ലാം ഡിജിറ്റലായി

ഫിന്‍ടെക് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ഇത്തരം ക്രെഡിറ്റ്‌ലൈന്‍ സേവനങ്ങള്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുക എന്നതിനും അപ്പുറത്താണ്. ഓണ്‍ലൈനായി പണം അടയ്ക്കുവാനും ഫ്‌ളെക്‌സ്‌പേ വഴി യുപിഐ ബാര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമടയ്ക്കുവാനും ഇതിലൂടെ സാധിക്കും. ഇത് ക്രെഡിറ്റ് കാര്‍ഡ് സ്വന്തമായി ഇല്ലാത്ത വ്യക്തികള്‍ക്ക് ഒരു ഡിജിറ്റല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിന് സമാനമായ അനുഭവമാണ് നല്‍കുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ മുഖേന ഡിജിറ്റലായി ഇത്തരം ക്രെഡിറ്റ് ലൈന്‍ വായ്പകള്‍ക്കായി അപേക്ഷിക്കാവുന്നതാണ്. 8,000 രൂപ മാത്രം പ്രതിമാസ ശമ്പളമുള്ള വ്യക്തികള്‍ക്കുള്‍പ്പെടെ ഈ സേവനം ലഭ്യമാകും.

തിരിച്ചടച്ചാല്‍ തുക വീണ്ടും ലഭിക്കും

തിരിച്ചടച്ചാല്‍ തുക വീണ്ടും ലഭിക്കും

ക്രെഡിറ്റ് കാര്‍ഡും വ്യക്തിഗത വായ്പകളും അവയുടെ തിരിച്ചടവും വീണ്ടും ആവശ്യം വരുമ്പോള്‍ പിന്നെയും അപേക്ഷിക്കുന്നതുമൊന്നും എല്ലാ വ്യക്തികള്‍ക്കും സാധിക്കണമെന്നില്ല. അതിനാല്‍ തന്നെ സുഗമമായ തിരിച്ചടവ് സൗകര്യത്തോടെ ക്രെഡിറ്റ് ലൈന്‍ വായ്പകള്‍ അവയേക്കാള്‍ മികച്ച ഒരു തെരഞ്ഞെടുപ്പാകുന്നു. പുതിയ കാല വായ്പാ ഉത്പ്പന്നങ്ങള്‍ക്കിടയില്‍ ഏറെ മികച്ച വായ്പാ സംവിധാനമാണ് ക്രെഡിറ്റ് ലൈനുകള്‍. അപ്രതീക്ഷിതമായ ചെറിയ ചിലവുകള്‍ അഭിമുഖീകരിക്കുവാന്‍ ഇവ തീര്‍ത്തും അനുയോജ്യമാണ്.

ഉപയോഗിച്ച തുകയ്ക്ക് മാത്രം പലിശ

ഉപയോഗിച്ച തുകയ്ക്ക് മാത്രം പലിശ

ഉദാഹരണത്തിന് നിങ്ങള്‍ക്ക് 1 ലക്ഷം രൂപ ക്രെഡിറ്റ് ലൈന്‍ പരിധിയുണ്ടെന്ന് കരുതുക. അതില്‍ 50,000 രൂപ മാത്രമേ നിങ്ങള്‍ ഉപയോഗിച്ചിട്ടുള്ളൂവെങ്കില്‍ ആ തുകയ്ക്ക് മാത്രമേ നിങ്ങള്‍ പലിശ നല്‍കേണ്ടതുള്ളൂ. വ്യക്തിഗത വായ്പകള്‍ പോലെ 1 ലക്ഷം രൂപ മുഴുവന്‍ തുകയ്ക്കും പലിശ നല്‍കേണ്ടതില്ല. ഇനി നിങ്ങള്‍ പണം തിരിച്ചടച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ക്രെഡിറ്റ് ലൈന്‍ പരിധിയിലേക്ക് ആ തുക വീണ്ടും വന്ന് ചേരും. നിങ്ങള്‍ക്ക് ആവശ്യമുള്ള സമയത്ത് അത് വീണ്ടും ഉപയോഗിക്കുകയും ചെയ്യാം.

അധിക ചാര്‍ജുകളില്ല

അധിക ചാര്‍ജുകളില്ല

നിങ്ങളുടെ പരിധിയ്ക്കകത്തു നിന്ന് കൊണ്ട് എത്ര തവണ വേണമെങ്കിലും നിങ്ങള്‍ക്ക് പണം പിന്‍വലിക്കുവാന്‍ സാധിക്കും. അതിനായി അധിക ചാര്‍ജുകളൊന്നും ഈടാക്കുകയുമില്ല. 3 വര്‍ഷം വരെ കാലാവധിയിലേക്ക് ഇത് ഉപയോഗിക്കുകയും ചെയ്യാം. ചിലവുകള്‍ കൈകാര്യം ചെയ്യാന്‍ ക്രെഡിറ്റ ലൈന്‍ ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാക്കുവാനും അത് നിങ്ങളെ സഹായിക്കും.

ക്രെഡിറ്റ്‌ലൈന്‍ എന്തിന്?

ക്രെഡിറ്റ്‌ലൈന്‍ എന്തിന്?

കോവിഡ് രോഗ വ്യാപനം പോലുള്ള അസാധാരണ സാഹചര്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാതിരിക്കാന്‍ എല്ലാ വ്യക്തികളും ക്രെഡിറ്റ് ലൈന്‍ വായ്പാ സേവനം എടുത്ത് വയ്ക്കുന്നത് അഭികാമ്യമാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ വേഗത്തില്‍ പണം ലഭിക്കുവാന്‍ ഇതുവഴി സാധിക്കും. അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ഒരു ക്രെഡിറ്റ് ലൈന്‍ തയ്യാറാക്കി വയ്‌ക്കേണ്ടത് അനിവാര്യമാണ്. ആവശ്യമുള്ള സമയത്ത് പെട്ടെന്ന് പണം പിന്‍വലിക്കുവാന്‍ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു.

Read more about: credit
English summary

Are You Struggling With Irregular income? Why You Should Use Credit line loans over credit card and personal loans | ക്രമരഹിതമായ വരുമാനത്താല്‍ പ്രയാസപ്പെടുന്നോ? ക്രെഡിറ്റ് ലൈന്‍ വായ്പകള്‍ ഉപയോഗിക്കാമല്ലോ

Are You Struggling With Irregular income? Why You Should Use Credit line loans over credit card and personal loans
Story first published: Friday, May 28, 2021, 9:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X