എടിഎം ഇടപാട് മുടങ്ങാതെ ചെയ്യുന്നവരാണോ? കയ്യിലെ ഡെബിറ്റ് കാർഡ് തരും 10 ലക്ഷത്തിന്റെ ആനുകൂല്യം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണം കൈകാര്യം ചെയ്യാനുള്ള സൗകര്യം വർധിച്ചതോടെ ഡെബിറ്റ് കാർഡുകളും എടിഎം ഇടപാടുകളും കൂടുതൽ സജീവമാണ്. ഇക്കാലത്ത് ഒരു ഡെബിറ്റ് കാർഡ് പോലുമില്ലാത്തവരേക്കാൾ കൂടുതൽ ഒന്നിലധികം ഡെബിറ്റ് കാർഡ് ഉള്ളവരാണ്. പ്രധാനമായും എടിഎം ഇടപാടുകൾക്കും ഓൺലൈൻ ഇടപാടുകൾക്കുമാണ് ഇവ ഉപയോ​ഗിക്കുന്നത്. എന്നാൽ കയ്യിലുള്ള ഡെബിറ്റ് കാർഡുകൾ ഉപഭോക്താക്കൾക്ക് വ്യക്തി​ഗത ഇൻഷൂറൻസ് പരിരക്ഷ നൽകുന്നുണ്ട്. 

ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് അനുവദിക്കുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിൽ സൗജന്യമായാണ് ഈ അപകട ഇന്‍ഷൂറന്‍സാണ് നല്‍കുന്നത്. കാര്‍ഡിന്റെ തരം അനുസരിച്ച് 50,000 രൂപ മുതല്‍ 10 ലക്ഷ രൂപ വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും. കാര്‍ഡ് ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ല. കൃത്യമായ ഉപയോഗവും ഇന്‍ഷൂറന്‍സ് ലഭിക്കാന്‍ ആവശ്യമാണ്. അപകടം നടന്നതിന് ശേഷം 90 ദിവസത്തിനുള്ളില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട്, മറ്റു രേഖകള്‍ ബാങ്കില്‍ സമര്‍പ്പിച്ചാല്‍ ഇൻഷൂറൻസ് ക്ലെയിം ചെയ്യാം. 

കാർഡ് ഉപയോ​ഗം പ്രധാനം

കാർഡ് ഉപയോ​ഗം പ്രധാനം

അപകടത്തിന് 90 ദിവസം മുന്‍പായി ഡെബിറ്റ് കാര്‍ഡ് പ്രസ്തുത കാർഡ് ഉപയോ​ഗിച്ച് ഒരു ഇടപാടെങ്കിലും നടത്തണമെന്നാണ് ചട്ടം. ദിവസ പരിധി ബാങ്കുകൾ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതേസമയം ഒന്നിലധികം ഡെബിറ്റ് കാർഡ് കയ്യിലുണ്ടെങ്കിൽ എല്ലാ കാർഡിലും ഇൻഷൂറൻസ് ലഭിക്കില്ല. കയ്യിലെ ഒരു കാർഡിൽ നിന്ന് മാത്രമാണ് ഇൻഷൂറൻസ് ലഭിക്കുക. ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും ഉള്ള ഉപഭോക്താവിനും ഒരു കാര്ഡിൽ നിന്നേ ഇൻഷൂറൻസ് ലഭിക്കുകയുള്ളൂ.

എസ്ബിഐ

എസ്ബിഐ

എസ്ബിഐ ഉദാഹരണമായി എടുത്താല്‍ നാല് തരം ഇന്‍ഷൂറന്‍സ് പരിരക്ഷയാണ് ഉപഭോക്താവിന് ലഭിക്കുന്നത്. വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ് (നോണ്‍എയര്‍) സ്കീം പ്രകാരം ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് റോഡിലുണ്ടാരുന്ന അപകട മരണങ്ങള്‍ക്കാണ് ഇന്‍ഷൂറൻസ് ലഭിക്കുക. ഡെബിറ്റ് കാര്‍ഡിന്റെ തരം അനുസരിച്ചാണ് ഉൻഷൂറൻസിന് യോ​ഗ്യതയുണ്ടാവുക.

ഇൻഷൂറൻസ് ക്ലെയിം ചെയ്യുന്നതിനായി അപകടത്തിന് 90 ദിവസം മുന്‍പ് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തണം. ഡെബിറ്റ് കാർഡ് ഉടമകൾക്ക് വിമാന അപകടങ്ങൾക്കും പരിരക്ഷ ലഭിക്കും. ചില സന്ദര്‍ഭങ്ങളില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിമാന ടിക്കറ്റ് വാങ്ങണം എന്ന നിബന്ധന ബാങ്കുകൾ മുന്നോട്ട് വെയ്ക്കാറുണ്ട്. 

Also Read: 5 ലക്ഷം നിക്ഷേപിക്കുമ്പോൾ 30,000 രൂപ മാസ വരുമാനം; ജീവിതം സുരക്ഷിതമാക്കാൻ നോക്കാം ഈ പെൻഷൻ പ്ലാൻAlso Read: 5 ലക്ഷം നിക്ഷേപിക്കുമ്പോൾ 30,000 രൂപ മാസ വരുമാനം; ജീവിതം സുരക്ഷിതമാക്കാൻ നോക്കാം ഈ പെൻഷൻ പ്ലാൻ

പർച്ചേസ് പരിരക്ഷ

ഡെബിറ്റ് കാർഡ് ഉടമകൾക്ക് ലഭിക്കുന്ന മറ്റൊരു പരിരക്ഷയാണ് പർച്ചേസ് പരിരക്ഷ. സാധനം വാങ്ങി 90 ദിവസത്തിനുള്ളില്‍ കളവ്, ഭവന ഭേദനം വഴി സാധനം നഷ്ടപ്പെട്ടാല്‍ പര്‍ച്ചേസ് പരിരക്ഷ ലഭിക്കും. ഈ പരിരക്ഷ ലഭിക്കാൻ യോഗ്യതയുള്ള ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചായിരിക്കണം ഇടപാട് നടത്തിയത് എന്ന നിബന്ധനയുണ്ട്. സ്വര്‍ണം ഈ ഇൻഷൂറൻസ് പരിധിയിൽ വരില്ല. 

Also Read: ചിട്ടി പിടിച്ച് സ്ഥിര നിക്ഷേപമിടുന്നത് ലാഭമോ നഷ്ടമോ? കെഎസ്എഫ്ഇ ചിട്ടിയിൽ ചേർന്നൊരാളുടെ സംശയങ്ങൾ തീർക്കാം‌Also Read: ചിട്ടി പിടിച്ച് സ്ഥിര നിക്ഷേപമിടുന്നത് ലാഭമോ നഷ്ടമോ? കെഎസ്എഫ്ഇ ചിട്ടിയിൽ ചേർന്നൊരാളുടെ സംശയങ്ങൾ തീർക്കാം‌

എച്ച്ഡിഎഫ്സി ബാങ്ക്

എച്ച്ഡിഎഫ്സി

എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് കാർഡ് ഉടമകൾക്ക് നൽകുന്ന പരിരക്ഷ പരിശോധിച്ചാൽ 5 ലക്ഷം മുതല്‍ 1 കോടി രൂപ വരൊണ് നല്‍കുന്നത്. എല്ലാ തരം ഡെബിറ്റ് കാർഡുകൾക്കുംആക്‌സിഡന്റ് ബേസ് കവറായി 5 ലകഷം രൂപ ലഭിക്കും. പ്ലാറ്റിനം ഡെബിറ്റ് കാർഡ് ഉടമകൾക്കാണ് അപകട ഇൻഷൂറൻസായി 1 കോടി രൂപ വരെ വരെ ലഭിക്കും. എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടുത്ത ടിക്കറ്റ് വേണമെന്നത് നിബന്ധനയാണ്.

എച്ച്ഡിഎഫ്സി റെഗാലിയ ക്രെഡിറ്റ് കാര്‍ഡ് ഉടമകൾക്ക് വിമാന അപകട ഇന്‍ഷുറന്‍സായി 1 കോടി രൂപ വരെ ലഭിക്കും. അടിയന്തര ചികിത്സാ ചെലവായി 15 ലക്ഷം രൂപയും ലഭിക്കും. ഓരോ ബാങ്കിലും വ്യത്യസ്ത നിബന്ധനകളായതിനാൽ ഇക്കാര്യം ബാങ്കിൽ അന്വേഷിക്കുന്നതാണ് ഉചിതം. ഇതോടൊപ്പം റൂപ്പേ കാർഡ് ഉടമകൾക്കും 10 ലക്ഷം രൂപ വരെയുള്ള ഇൻഷൂറൻസ് ലഭിക്കും.

Also Read: 1,000 രൂപ വളർന്ന് 31 ലക്ഷമാകുന്നതെങ്ങനെ? മാസത്തിൽ കരുതുന്ന ചെറിയ തുകയിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കാംAlso Read: 1,000 രൂപ വളർന്ന് 31 ലക്ഷമാകുന്നതെങ്ങനെ? മാസത്തിൽ കരുതുന്ന ചെറിയ തുകയിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കാം

Read more about: insurance debit card
English summary

Are You Use Debit Card Continuously; You Are Eligible For Rs 10 Lakh Personal Accident Insurance

Are You Use Debit Card Continuously; You Are Eligible For Rs 10 Lakh Personal Accident Insurance
Story first published: Thursday, September 29, 2022, 10:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X