സേവിം​ഗ്സ് അക്കൗണ്ട് ഉപയോ​ഗിക്കുന്നവർ ഇക്കാര്യങ്ങൾ സൂക്ഷിക്കുമല്ലോ? ഒഴിവാക്കേണ്ട 3 തെറ്റുകളിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എളുപ്പത്തിൽ പണം കൈകാര്യം ചെയ്യാൻ ഇന്ന് സേവിം​ഗ്സ് അക്കൗണ്ട് ഉപകാരപ്പെടുന്നുണ്ട്. വലിയ തുകകൾ സൂക്ഷിച്ചു വെയ്ക്കാനും യുപിഐ വഴി പണമയക്കാനും സേവിം​ഗ്സ് അക്കൗണ്ട് ഉപകാരപ്പെടുന്നു. ഉയർന്ന ലിക്വിഡിറ്റിയുള്ളതിനാൽ അത്യാവശ്യങ്ങൾക്ക് ഉപയോ​ഗിക്കേണ്ട തുക സൂക്ഷിക്കാൻ മികച്ചൊരു മാർ​ഗമാണ് സേവിം​ഗ്സ് അക്കൗണ്ടുകൾ. സേവിം​ഗ്സ് അക്കൗണ്ടുകൾക്കൊപ്പം എടിഎം സേവനങ്ങൾ ലഭിക്കുന്നതിനാൽ വലിയ സംഖ്യകൾ എളുപ്പത്തിൽ കൊണ്ടു നടക്കാനും ഉപയോ​ഗിക്കാനും സാധിക്കുന്നു. ഇത്തരത്തിൽ സുരക്ഷിതമായി പണം കൈകാര്യം ചെയ്യാൻ സേവിം​ഗ്സ് അക്കൗണ്ട് വഴി സാധിക്കുന്നുണ്ട്.

വ്യത്യസ്തമായ സൗകര്യങ്ങളാണ് ഒരു സേവിം​ഗ്സ് അക്കൗണ്ട് വഴി ലഭിക്കുന്നത്. ബാങ്കുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കി അധിക ഇളവുകളും സേവനങ്ങളും ബാങ്കിൽ നിന്ന് ലഭിച്ചേക്കാം. പ്രത്യേക പരി​ഗണന, ബാങ്ക് ചാർജുകളിലുള്ള ഇളവ് തുടങ്ങിവ ബാങ്കുകളിൽ നിന്ന് ലഭിക്കാം. എന്നിരുന്നാലും സാധാരണയായി ബാങ്ക് അക്കൗണ്ട് ഉപയോ​ഗിക്കുന്നവർ വരുത്തുന്ന ചില തെറ്റുകളുണ്ട്. ചില ആവശ്യങ്ങൾക്ക് സേവിം​ഗ്സ് അക്കൗണ്ടുകൾ ഉപയോ​ഗിക്കേണ്ടതില്ല. ഇവ ഏതൊക്കെയാണെന്ന് നോക്കാം.

സേവിം​ഗ്സ് അക്കൗണ്ട് ഉപയോ​ഗിക്കുന്നവർ ഇക്കാര്യങ്ങൾ സൂക്ഷിക്കുമല്ലോ? ഒഴിവാക്കേണ്ട 3 തെറ്റുകളിതാ

സേവിം​ഗ്സ് അക്കൗണ്ട് നിക്ഷേപമല്ല

സേവിംഗ്‌സ് അക്കൗണ്ടിനെ ഉപയോ​ഗിക്കേണ്ടത് അത്യാവശ്യങ്ങൾക്കുള്ള, ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള തുക സൂക്ഷിക്കാനുള്ളൊരു ഇടമായിട്ടാണ്. ഇടയ്ക്കിടെ നിക്ഷേപിക്കാനും പിൻവലിക്കാനും സൗകര്യം ലഭിക്കുന്നതിനാൽ വളരെ ചെറിയ പലിശ നിരക്കാണ് സേവിം​ഗ്സ് അക്കൗണ്ടിന് മുകളിൽ ലഭിക്കുന്നത്. 

Also Read: പണം നിക്ഷേപിക്കുന്ന ബാങ്കിന്റെ 'ആരോ​ഗ്യമെത്ര'? ബാങ്കിന്റെ സുരക്ഷ മനസിലാക്കാൻ ഈ ഘടകങ്ങൾ നോക്കാംAlso Read: പണം നിക്ഷേപിക്കുന്ന ബാങ്കിന്റെ 'ആരോ​ഗ്യമെത്ര'? ബാങ്കിന്റെ സുരക്ഷ മനസിലാക്കാൻ ഈ ഘടകങ്ങൾ നോക്കാം

3.50 ശതമാനം മുതൽ 4 ശതമാനം വരെയാണ് മിക്ക ബാങ്കുകളും സേവിം​ഗ്സ് അക്കൗണ്ടിന് പലിശയായി നൽകുന്നത്. ഇതിനാൽ നിക്ഷേപമായി കണ്ട് സേവിം​ഗ്സ് അക്കൗണ്ടിൽ പണം സൂക്ഷിക്കരുത്. ഹ്രസകാല ആവശ്യങ്ങൾക്ക് വരുന്ന പണം, എമർജൻസി ഫണ്ട് എന്നിവ സേവിം​ഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കാം.

ഇതിനാൽ സേവിം​ഗ്സ് അക്കൗണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ പലിശയ്ക്ക് പകരം ബാങ്ക് നൽകുന്ന മറ്റു സൗകര്യങ്ങൾക്കാണ് പ്രഥമ പരി​ഗണന നൽതേണ്ടത്. സേവിം​ഗ്സ് അക്കൗണ്ടിൽ 10 ലക്ഷം സൂക്ഷിച്ചൊരു വ്യക്തിക്ക് 3 ശതമാനം പലിശ നൽകുന്ന അക്കൗണ്ടിൽ നിന്നും 2.50 ശതമാനം പലിശ നൽകുന്ന അക്കൗണ്ടിൽ നിന്നും 1 വർഷത്തിന് ശേഷം അക്കൗണ്ടിലേക്ക് ലഭിക്കുന്ന പലിശയിലെ വ്യത്യാസം 5,104 രൂപ മാത്രമാണ്. ഇതിനാൽ പലിശയേക്കാളുപരി ബാങ്കിം​ഗ് സേവനങ്ങൾക്ക് പരി​ഗണന നൽകാം. ഉയർന്ന സൗജന്യ എടിഎം പിൻവലിക്കൽ പരിധിയുള്ള സേവിം​ഗ്സ് അക്കൗണ്ട്, കുറഞ്ഞ മിനിമം ബാലൻസ്, കൂടുതൽ എടിഎം എന്നിവയുള്ള ബാങ്കുകൾ നോക്കാം. 

Also Read: മാസം 1,350 രൂപ നിക്ഷേപിച്ചാല്‍ 100 വയസ് വരെ വരുമാനം! നോക്കുന്നോ സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള പദ്ധതിAlso Read: മാസം 1,350 രൂപ നിക്ഷേപിച്ചാല്‍ 100 വയസ് വരെ വരുമാനം! നോക്കുന്നോ സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള പദ്ധതി

മിനിമം ബാലൻസ് സൂക്ഷിക്കണം

സ്വന്തം അക്കൗണ്ടിൽ എത്ര തുക സൂക്ഷിക്കണമെന്നത് വ്യക്തിപരമായ തീരുമാനമാണെങ്കിലും സൂക്ഷിക്കാവുന്ന കുറഞ്ഞ ബാലൻസ് ബാങ്ക് തീരുമാനിക്കും. സാലറി അക്കൗണ്ടുകളൊഴിക്കെ മിക്ക ബാങ്കുകളും സേവിം​ഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാൻ ആവശ്യപ്പെടാറുണ്ട്. ബാങ്ക് അക്കൗണ്ടും ബ്രാഞ്ച് സ്ഥിതി ചെയ്യുന്ന പ്രദേശവും അനുസരിച്ചാണ് പൊതുവെ മിനിമം ബാലൻസ് വ്യത്യാസപ്പെടുന്നത്. 1,000 രൂപ മുതൽ 10,000 രൂപയും അതിൽ കൂടുതലും മിനിമം ബാലൻസ് ആവശ്യപ്പെടുന്ന ബാങ്കുകളുണ്ട്.

സേവിം​ഗ്സ് അക്കൗണ്ട് ഉപയോ​ഗിക്കുന്നവർ ഇക്കാര്യങ്ങൾ സൂക്ഷിക്കുമല്ലോ? ഒഴിവാക്കേണ്ട 3 തെറ്റുകളിതാ

കൃത്യമായി മിനിമം ബാലൻസ് സൂക്ഷിക്കാത്ത സാഹചര്യത്തിൽ ബാങ്ക് പിഴ ഈടാക്കും. അക്കൗണ്ടിലെ ബാലൻസിൽ നിന്ന് ബാങ്ക് പിഴ ഈടാക്കും. ഇതിനാൽ എത്ര രൂപ സേവിം​ഗ്സ് അക്കൗണ്ടിൽ മിനിമം ബാലൻസായി നൽകാൻ സാധിക്കും എന്ന് സ്വയം കണക്കാക്കുക. ഇതിന് അനുസരിച്ചുള്ള ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക.

Also Read: കെഎസ്എഫ്ഇ ചിട്ടി നിങ്ങൾക്ക് പറ്റിയതാണോ? എന്തുകൊണ്ട് ചിട്ടിയിൽ ചേരരുത്? അറിയണം ഇക്കാര്യങ്ങൾAlso Read: കെഎസ്എഫ്ഇ ചിട്ടി നിങ്ങൾക്ക് പറ്റിയതാണോ? എന്തുകൊണ്ട് ചിട്ടിയിൽ ചേരരുത്? അറിയണം ഇക്കാര്യങ്ങൾ

തുടർച്ചയായി മിനിമം ബാലൻസ് സൂക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ അക്കൗണ്ട് ഒഴിവാക്കുന്നാണ് ഉചിതം. സേവിം​ഗ്സ് അക്കൗണ്ടിന് മിനിമം ബാലൻസ് ഈടാക്കാത്ത ബാങ്കുകളെയോ ബേസിക് സേവിം​ഗ്സ് ഡെപ്പോസിറ്റ് അക്കൗണ്ടുകളോ തിരഞ്ഞെടുക്കാം.

സേവിം​ഗ്സ് അക്കൗണ്ട് ഉപയോ​ഗിക്കുന്നവർ ഇക്കാര്യങ്ങൾ സൂക്ഷിക്കുമല്ലോ? ഒഴിവാക്കേണ്ട 3 തെറ്റുകളിതാ

ചാർജ് ഈടാക്കുന്ന സേവനങ്ങൾ അറിയുക

സേവിം​ഗ്സ് അക്കൗണ്ടുകളിൽ പ്രിവിലേജ് അക്കൗണ്ട് ഉടമകൾക്ക് വിവിധ ഇളവുകളും ആനുകൂല്യങ്ങളും ബാങ്കുകൾ നൽകും. ഇത്തരം അക്കൗണ്ടുടമകൾക്ക് പരിധിയില്ലാതെ പണം പിൻവലിക്കൽ, ബാങ്ക് ലോക്കർ സൗകര്യം, വ്യക്തി​ഗത ബാങ്കർ സേവനം എന്നിവ ലഭിക്കാം. എന്നാൽ സാധാരണ അക്കൗണ്ട് ഉടമയ്ക്ക് ഇവ സൗജന്യമായി ലഭിക്കണമെന്നില്ല.

പണം പിൻവലിക്കൽ സൗജന്യ പരിധി കടന്നാൽ മിക്ക ബാങ്കുകളും ചാർജ് ഈടാക്കും. ഇത്തരം സേവനങ്ങൾക്ക് ബാങ്ക് ഈടാക്കുന്ന ഉയർന്ന സർവീസ് ചാർജുകളെ പറ്റി അറിയേണ്ടതുണ്ട്. ഉയർന്ന ശരാശരി പ്രതിമാസ ബാലൻസ് സൂക്ഷിക്കുന്നവർക്ക് ഈ സേവനങ്ങളിൽ ഇളവ് ലഭിച്ചേക്കാം.

Read more about: savings account budget 2024
English summary

Are You Using Savings Account; Avoid These Mistakes That Eat Your Money; Details

Are You Using Savings Account; Avoid These Mistakes That Eat Your Money; Details, Read In Malayalam
Story first published: Friday, January 20, 2023, 19:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X