പതഞ്ജലിയും ഐപിഒയ്ക്ക് തയ്യാറെടുക്കുന്നു; കൂടുതല്‍ വിവരങ്ങള്‍ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ പല പ്രധാന കമ്പനികളും ഇനീഷ്യല്‍ പബ്ലിക് ഓഫറി (ഐപിഒ)ലേക്ക് കടക്കുകയാണിപ്പോള്‍. കഴിഞ്ഞ കുറേ നാളുകളായി നിക്ഷേപകര്‍ കാത്തിരുന്ന സൊമാറ്റോ ഐപിഒ കഴിഞ്ഞ ദിവസം വന്നു കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയാണ് സൊമാറ്റോ ഐപിഒ വിശേഷിപ്പിക്കപ്പെട്ടത്.

 
പതഞ്ജലിയും ഐപിഒയ്ക്ക് തയ്യാറെടുക്കുന്നു; കൂടുതല്‍ വിവരങ്ങള്‍ അറിയാം

അതിന് പുറകേ ഇപ്പോഴിതാ ബാബാ രാംദേവിന്റെ ആയുര്‍വേദ കമ്പനിയായ പതഞ്ജലിയും ഐപിഒ അവതരിപ്പിക്കുവാന്‍ തയ്യാറെടുക്കുകയാണ്. പതഞ്ജലിയുടെ ഐപിഒ സംബന്ധിച്ച തീരുമാനം ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാകുമെന്നാണ് യോഗാ ഗുരു ബാബാ രാംദേവ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുവാന്‍ തയ്യാറെടുക്കുകയാണോ? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്

ഈ വര്‍ഷത്തില്‍ പതിഞ്ജലി ഐപിഒ ആരംഭിക്കുവാന്‍ പദ്ധതികളില്ല. എന്നാല്‍ ഈ സാമ്പത്തീക വര്‍ഷത്തിന്റെ അവസാനത്തോട് കൂടി ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടേക്കും. - പതഞജ്‌ലി ഐപിഒയെക്കുറിച്ച് ബാബാ രാംദേവ് പറയുന്നു. എന്തായാലും ഏറെ വൈകാതെ തന്നെ ഇത് സംബന്ധിച്ച ഒരു തീരുമാനമുണ്ടാകും.

പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജനയില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ഗുണഭോക്താക്കളാകുവാന്‍ കഴിയുമോ?

ഇപ്പോള്‍ പല സ്ഥാപക നിക്ഷേപകരുമായി രുചി സോയയുടെ 4300 കോടി രൂപയുടെ ഫോളോ ഓണ്‍ പബ്ലിക് ഓഫറുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ തിരക്കിലാണെന്നും ബാബാ രാംദേവ് കൂട്ടിച്ചേര്‍ത്തു. നിലിവില്‍ പതഞ്ജലിയെ കൂടുതല്‍ വികസിപ്പിക്കുന്നതിലാണ് രാംദേവ് ശ്രദ്ധനല്‍കുന്നത്.

തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചുപോയോ? വിഷമിക്കേണ്ട തിരിച്ചു കിട്ടാന്‍ ഇങ്ങനെ ചെയ്താല്‍ മതി

ഭക്ഷ്യ എണ്ണ ബിസിനസ് കൂടുതല്‍ വ്യാപിപ്പിക്കുവാനും ബാബാ രാംദേവ് ആഗ്രഹിക്കുന്നു. രുചി സോയ ഇഷ്യുവില്‍ നിക്ഷേപകര്‍ താത്പര്യം കാണിക്കുന്നുണ്ട് എന്നും എല്ലാ ഓഹരി ഉടമകളുടെയും താത്പര്യം കണക്കിലെടുത്താകും അതിന്റെ വില നിശ്ചയിക്കുക എന്നും രാംദേവ് വ്യക്തമാക്കുന്നു.

7.1% പലിശയുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ടാണോ സുകന്യ സമൃദ്ധി യോജനയാണോ പെണ്‍കുട്ടികള്‍ക്കായുള്ള മികച്ച നിക്ഷേപം?

മുന്‍നിര എഫ്എംസിജി കമ്പനിയായി വളരുവാനാണ് പതഞ്ജലി ലക്ഷ്യമിടുന്നത്. അതിനാല്‍ നിക്ഷേപകര്‍ക്ക് ഏറെ സന്തോഷിക്കുവാനുള്ള അവസരം കൂടിയാണിതെന്നും രാംദേവ് പറഞ്ഞു. കമ്മോഡിറ്റി ബിസിനസിന്റെ അളവ് വര്‍ധിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

ലോക്ക്ഡൗണ്‍ കാലത്ത് നിങ്ങളുടെ സ്ഥാപനത്തിലെ വില്‍പ്പന ഉയര്‍ത്തുവാന്‍ ഇതാ ചില വഴികള്‍

2021 സാമ്പത്തീക വര്‍ഷത്തില്‍ 30,000 കോടി രൂപയ്ക്ക് മുകളിലാണ് പതഞ്ജലിയുടെ ബിസിനസ്. ഇതില്‍ 16,318 കോടി രൂപ രുചി സോയയുടെ വില്‍പ്പനയിലൂടെ നേടിയതാണ്. 20 സാമ്പത്തീക വര്‍ഷത്തെ വില്‍പ്പന 25,000 കോടിയായിരുന്നു. അതില്‍ 13,117 കോടിയായിരുന്നു രുചി സോയയുടെ വിഹിതം.

Read more about: ipo
English summary

baba ramdev's latest comment on patanjali ipo ; final decision will taken by the end of this year | പതഞ്ജലിയും ഐപിഒയ്ക്ക് തയ്യാറെടുക്കുന്നു; കൂടുതല്‍ വിവരങ്ങള്‍ അറിയാം

baba ramdev's latest comment on patanjali ipo ; final decision will taken by the end of this year
Story first published: Thursday, July 22, 2021, 16:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X